പതിറ്റാണ്ടുകളായി സ്വന്തം മണ്ണിനെ പ്രണയിച്ച്, അതിൽ അലിഞ്ഞുചേർന്ന് അനേകം ഭിന്നസംസ്കൃതിയിലും ഒന്നിച്ചുജീവിച്ച ഇന്ത്യ, ഇന്ന് ലോകത്തിനുമുന്നിൽ മതേതരത്വവും ജനാധിപത്യവും ഇടിഞ്ഞുപൊളിഞ്ഞ രാഷ്ട്രമായി മാറിയിരിക്കുന്നു. ഈ ഇരുട്ടിൽ നിശ്ശബ്ദരായിരിക്കുന്ന രാമഭക്തരേ, നിങ്ങൾ ഗാന്ധിജിയുടെ രാമനെ പറഞ്ഞുവിട്ട ഇന്ത്യയിൽ ആരുടെ പക്ഷത്താണ് എന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടതുണ്ട്