പത്രത്തിൽനിന്ന് ഒരു വരുമാനവും അദ്ദേഹത്തിന് കിട്ടിയിട്ടില്ല. സ്വന്തം പണം ഉപയോഗിച്ച് ഓരോ തവണയും പത്രം ഇറക്കി. മലബാറിലെ കലാപത്തിനുശേഷം അന്തമാനിലെ സെല്ലുലാർ ജയിലിൽ തടങ്കലിൽ കഴിഞ്ഞ പഴയ മാപ്പിളമാരുടെ പിന്തുടർച്ചാവകാശിയാണ് സുബൈർ. പഴയ പ്രക്ഷോഭകാരി പൂവക്കുന്നിൽ അലവിയുടെ രക്തമാണ് ആ സിരകളിലൂടെ ഒഴുകുന്നത്. അനീതിക്കും കാപട്യത്തിനുമെതിരെ അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ പൊരുതി