ഒരു ഇൻറർവ്യൂവിനിടെ അധ്യാപകർ ചോദിച്ചത് മറക്കാനാവില്ല; നിങ്ങളെ ടീച്ചറായി എടുത്താൽ നിങ്ങൾ കുട്ടികളെ ലൈംഗികച്ചുവയോടെ നോക്കില്ലേ എന്നായിരുന്നു എന്റെ ഉള്ളുതകർത്ത ആ ചോദ്യം. ഒരിടത്ത് പുരുഷവേഷത്തിൽപോലും അഭിമുഖത്തിനു പോയിട്ടുണ്ട്. എല്ലാം ക്ഷമിച്ചും സഹിച്ചും ഒരു ജോലി കിട്ടുംവരെ പിടിച്ചുനിന്നു