നായർ സമുദായത്തിന്റെ പതനത്തിന്റെ കഥകളെന്നും കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള നൊസ്റ്റാൾജിക് കഥകളെന്നും എം.ടിയുടെ രചനകളെ വളരെ ഉപരിപ്ലവമായി വിലയിരുത്തുന്ന നിരൂപകരുണ്ട്. എന്റെ സമീപനം അതല്ല. കഴിഞ്ഞ യുഗത്തിലെ മനുഷ്യർ പുതിയ യുഗത്തിലേക്ക് കടക്കുമ്പോഴുണ്ടാകുന്ന ദാർശനിക, വൈകാരിക പ്രശ്നങ്ങളെ ചിത്രീകരിച്ച എഴുത്തുകാരനാണ് അദ്ദേഹം. യുഗസന്ധികളിൽ മനുഷ്യർ കണ്ടുമുട്ടുന്ന പ്രശ്നങ്ങളിലെ എൻലൈറ്റ്മെന്റ് കണ്ടെത്തുകയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ഇന്ത്യൻ എഴുത്തുകാരിൽ ഏറെ മുന്നിൽ നിൽക്കുന്ന മഹാനായ എഴുത്തുകാരനാണ് എം.ടി എന്ന് ഞാൻ പറയുന്നത്