രാജ്യവ്യാപകമായി ഭൂരിപക്ഷ വർഗീയത പിടിമുറുക്കുകയും വലതുപക്ഷ രാഷ്ട്രീയവും വികസന സമീപനങ്ങളും ജനജീവിതം ദുരിതമാക്കുകയും ചെയ്യുന്നതിനിടയിൽ ജനങ്ങൾ പ്രതീക്ഷയോടെ കണ്ടതാണ് തുടർഭരണം. കെ- റെയിലിനൊപ്പം സൈബർ ഗുണ്ടായിസവും വ്യക്തിഹത്യകളും കൂടി അടിച്ചേല്പിക്കപ്പെടുമ്പോൾ ഇല്ലാതാകുന്നത് വിശാല ഇടതുപക്ഷ രാഷ്ട്രീയത്തിൽ തങ്ങളെ തന്നെ കണ്ടെത്തുന്ന നിരവധി മനുഷ്യരുടെ ശുഭപ്രതീക്ഷകളാണ്. പ്രതീക്ഷയുടെ തുരുത്തായി കരുതപ്പെടുന്ന കേരളം ഒരു അഗാധ ഗർത്തമാകുന്ന അവസ്ഥ