വാഹനവുമായി റോഡിൽ ഇറങ്ങിയാൽ പിന്നെ എന്നെയാരും ഓവർടേക്ക് ചെയ്യരുത്. ഇനി ഓവർടേക്ക് ചെയ്യാൻ ആരെങ്കിലും ശ്രമിച്ചാൽ വാഹനമൊന്ന് വലത്തോട്ട് ചേർത്ത് അത് തടയിടാൻ ശ്രമിക്കും. എന്നിട്ടും പിന്നിലെ വാഹനത്തിലുള്ളവർ മറികടന്ന് പോയിട്ടുണ്ടെങ്കിൽ കണ്ണ് പൊട്ടുന്ന ചീത്ത വായിൽനിന്ന് വരും...