നേരിട്ട് നിയന്ത്രിക്കാൻ മാതാപിതാക്കളോ മുതിർന്നവരോ ഒപ്പമില്ലാത്ത കുട്ടികളെയാണ് ലഹരി മാഫിയ പ്രധാനമായും ഉന്നമിടുന്നത്. നാട്ടിലും കലാലയങ്ങളിലും വ്യാപിക്കുന്ന ലഹരിക്കെണിയിൽ കുഞ്ഞുങ്ങൾ കുടുങ്ങുമോ എന്ന ആശങ്കകൊണ്ടുമാത്രം രക്ഷിതാക്കൾ കടുത്ത മാനസിക സംഘർഷത്തിനടിപ്പെടുന്ന അവസ്ഥയിലാണിപ്പോൾ.