ഈ വർഷത്തെ ആദ്യ ഏഴുമാസങ്ങളിൽ രാജ്യത്ത് ലാഭേച്ഛയില്ലാതെ പ്രവർത്തിച്ചുവന്നിരുന്ന നൂറിലധികം സംഘങ്ങൾക്കാണ് വിദേശ സംഭാവന നിയന്ത്രണനിയമ (എഫ്.സി.ആർ.എ) പ്രകാരമുള്ള ലൈസൻസ് നഷ്ടമായത്. ഇതുമൂലം പ്രതിസന്ധിയിലാവുന്നത് ആ സംഘടനകൾ മാത്രമല്ല, അവരുടെ സേവനം ലഭിച്ചിരുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതമാണ് എന്ന് വിശദമാക്കുന്നു വർഷങ്ങളായി വികസന-സന്നദ്ധസംഘടനാരംഗത്ത് പ്രവർത്തിക്കുന്ന ലേഖികമാർ