മീഡിയവണിന്റെ പ്രവര്‍ത്തനം റദ്ദുചെയ്തുകൊണ്ടുള്ള നടപടി എന്നതിലുപരി ഈ തീരുമാനം രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തിന് ഏല്പിക്കുന്ന ആഘാതം പരിശോധിക്കപ്പെടേണ്ടതുണ്ട്. ജനാധിപത്യത്തെ കൂടുതല്‍ സുതാര്യമാക്കാന്‍ പ്രയത്നിക്കേണ്ട കാലഘട്ടത്തില്‍ അതിന് കടകവിരുദ്ധമായ നടപടി കേന്ദ്രസര്‍ക്കാറില്‍ നിന്ന് ഉണ്ടാകുന്നത് നോക്കിനില്ക്കാന് കഴിയുമോ? ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന മൂല്യങ്ങളെ നോക്കുകുത്തിയാക്കുന്നത് അനുവദിക്കാന്‍ പാടുണ്ടോ? രാജ്യത്തെ ഇന്നലത്തെയും ഇന്നത്തെയും നാളത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെ താങ്ങിനിര്‍ത്തുന്നത് മാധ്യമസ്ഥാപനങ്ങളാണ്