സഹജീവികളുടെ കണ്ണീരൊപ്പാനായി കേരളത്തിലങ്ങോളമിങ്ങോളം എത്രയോ ചികിത്സാ സഹായ, ജീവകാരുണ്യ സമിതികളാണ് രൂപപ്പെടുന്നത്. കൊലക്കയറിൽ നിന്നായാലും രോഗക്കിടക്കയിൽ നിന്നായാലും ആളുകളെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരുക എന്നത് മലയാളിയുടെ, മനുഷ്യത്വമുള്ളവരുടെ സഹജമായ ശീലമാണ്