ഡ്രൈവിങ് സേഫാക്കണ്ടേ? നിങ്ങളുടെ ബൈക്കിനും കാറിനുമുള്ള നിർബന്ധമായ ആക്സസറീസ് ഓൺലൈനിൽ വാങ്ങാം
text_fieldsആഡംബരത്തിൽ നിന്നും അത്യാവശ്യമെന്ന നിലയിലേക്ക് മാറിയിരിക്കുകയാണ് ബൈക്ക്-കാർ എന്നീ വണ്ടികളുടെ ആക്സസറീസ്. വണ്ടിയുടെ രക്ഷക്കും, പ്രകടനത്തിനും കംഫേർട്ട്നുമെല്ലാം ഈ ആക്സസറീസ് അത്യാവശ്യമെന്ന നിലയിലേക്ക് മാറിയിട്ടുണ്ട്. നിങ്ങളുടെ വണ്ടിക്ക് ഇതൊക്കെകൊണ്ട് സുരക്ഷിതത്വം കൂട്ടാൻ സാധിക്കും. ഇത്തരത്തിലുള്ള ഉപകരണങ്ങളെ കാര്യമായെടുക്കാൻ ഒരുപാട് പേർ കൂട്ടാക്കാറില്ല എന്നുള്ളതാണ് മറ്റൊരു സത്യം. ഈ ആക്സസറീസിന് നിലവിൽ ആമസോണിൽ ഡിസ്കൗണ്ട് ലഭ്യമാണ്. ടയർ ഇൻഫ്ലാറ്റർ, ഡാഷ് ക്യാം, സീറ്റ് കവറുകൾ, റൈഡിങ് ജാക്കറ്റ്, ഹെൽമെറ്റ് എന്നിവയെല്ലാം നമുക്ക് നോക്കാം
1) ആമസോൺ ബേസിക്സ് പോർട്ടബൾ ഡിജിറ്റൽ ടയർ ഇൻഫ്ലേറ്റർ
ലോങ് യാത്രകളൊക്കെ ഇടക്കിടെ പോകുന്നവരാണെങ്കിൽ ഈ ഉപകരണം ഒരുപാട് ഉപകാരപ്പെടും. വണ്ടിയുടെ എയർ വഴിയിലൊക്കെ വെച്ച് കുറഞ്ഞെന്ന് തോന്നിയാൽ ഇത് ഉപയോഗിക്കാവുന്നതാണ്. വണ്ടിയുടെ സേഫ്റ്റിക്കും പെട്രോൾ ഉപയോഗത്തിനും ടയറിന്‍റെ പ്രഷറിന് പ്രധാന റോൾ തന്നെയുണ്ട്. ഡിജിറ്റൽ സ്ക്രീൻ ആയതുകൊണ്ട് തന്നെ ഇത് എളുപ്പം ഉപയോഗിക്കാൻ സാധിക്കുന്നതാണ്. മികച്ച നിലവാരമുള്ളത് നോക്കി വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് പണവും സമയവും ഒരുപാട് വഴികളിലൂടെ ലാഭിക്കാം.
ഡാഷ് ക്യാമറകൾ എന്നും കാറുകൾക്ക് ഉപകാരമാണ്. നിങ്ങളുടെ ഡ്രൈവിങ് സാഹസികതകൾ വീഡിയോയിലൂടെ പകർത്താനും അപകടം സംഭവിക്കുമ്പോൾ എന്താണ് സംഭവിച്ചതെന്ന് കാണിക്കുവാനും ഇത്തരത്തിലുള്ള ഡാഷ് കാമറകൾ സഹായിക്കും. ഹൈ ക്വാളിറ്റി വീഡിയോസ് ഷൂട്ട് ചെയ്യാനും വൈഡ് ആങ്കിളിൽ ഷൂട്ട് ചെയ്യാനുമെല്ലാം ഇത് സഹായിക്കും. എല്ലാം വീഡിയോയായി പകർത്തി വെക്കുന്നത് കൊണ്ട് തന്നെ ഇൻഷുറൻസിന്‍റെ ആവശ്യത്തിനും മറ്റ് ആവശ്യങ്ങൾക്കുമെല്ലാം ഇത് ഉപകരിക്കുന്നതാണ്. ഒരുപാട് ഡാഷ് കാമറകൾക്ക് ജി.പി.എസ്സുമുണ്ടാകുന്നതാണ്.
ഫാമിലിയായി വണ്ടിയിലൽ യാത്ര ചെയ്യുന്നവരൊക്കെയാണെങ്കിൽ കാറിന്‍റെ പുറകിലിരുന്നു കഴിക്കലും കുടിക്കലുമൊക്കെ അധികമായിരിക്കും അത്തരത്തിൽ ഇതിന്‍റെ എല്ലാ വശവും നോക്കുകയാണെങ്കിൽ സീറ്റ് കവറുകൾ കാറിന്‍റെ അകത്തെ ഇന്റീരിയറിന് എന്നും പ്രൊടക്ഷനും ഭംഗിയും നൽകും. വണ്ടി മറിച്ച് വിൽക്കുവാൻ പ്ലാൻ ഉണ്ടെങ്കിൽ അല്ലെങ്കിൽ ഭാവിയിൽ വിൽക്കേണ്ട അവസ്ഥ വന്നാൽ മാർക്കറ്റ് വാല്യു കുറയാതിരിക്കാൻ സീറ്റ് കവറുകൾ ഉപകാരപ്പെടും.
ബൈക്ക് റൈഡേഴ്സിന് ഏറ്റവും ആവശ്യമുള്ള ഒരു ഉപകരണമാണ് റൈഡിങ് ജാക്കറ്റുകൾ. സ്റ്റൈലും സുരക്ഷയും നൽകുന്നതാണ് ഇത്തരത്തിലുള്ള റൈഡിങ് ജാക്കറ്റുകൾ. വണ്ടികളിൽ നിന്നും വീണാലോ അപകടം പറ്റിയാലോ അപകടത്തിന്‍റെ അഘാതം കുറക്കാൻ ഇത്തരത്തിലുള്ള ജാക്കറ്റുകൾക്ക് സാധിക്കും. ബൈക്ക് റൈഡിങ്ങും ദൂരയാത്രകളും ശീലമാക്കിയവർക്ക് ഇത് നിർബന്ധമാക്കേണ്ട കാര്യമാണ്.
5) ഹെൽമെറ്റ്
ഹെൽമെറ്റിന്‍റെ ആവശ്യകത അല്ലെങ്കിൽ ഉപകാരങ്ങൾ എന്താണെന്ന് പ്രത്യേകിച്ച് മുഖവര തരേണ്ട കാര്യമില്ലല്ലോ. ഹെൽമെറ്റ് വാങ്ങിക്കുമ്പോൾ എപ്പോഴും ഐ.എസ്.ഐ മാർക്കുള്ള് സേഫ് ആയിട്ടുള്ളത് വാങ്ങിക്കുവാൻ ശ്രമിക്കുക. നിലവിൽ ആമസോണിൽ സെയിൽ നടക്കുന്നതിനാൽ മികച്ച നിലവാരമുള്ള ഹെൽമെറ്റുകൾ ഇതിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.