ക്ളാസ്മുറികളിലേക്കും യന്തിരനത്തെുന്നു
text_fieldsമെല്‍ബണ്‍: വിവിധ രംഗങ്ങളില്‍ സജീവമായിക്കഴിഞ്ഞ റോബോട്ടുകള്‍ ഇനി ക്ളാസ്മുറികളിലേക്കും എത്തുകയാണ്. ലോകത്താദ്യമായി പഠനപ്രവര്‍ത്തനങ്ങളിലും അധ്യാപനത്തിനും സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആസ്ട്രേലിയയിലെ രണ്ട് സ്കൂളുകളിലാണ് റോബോട്ടുകളെ രംഗത്തിറക്കാന്‍ പോകുന്നത്. അധികം വൈകാതെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം റോബോട്ടുകളും ക്ളാസ്മുറികളിലെ സ്ഥിരം സാന്നിധ്യമായി മാറുമെന്നാണ് ഗവേഷകരുടെ പക്ഷം.
സ്വിന്‍ബേണ്‍ സാങ്കേതിക സര്‍വകലാശാലയില്‍ മൂന്നു വര്‍ഷമായി നടക്കുന്ന ഗവേഷണത്തിന്‍െറ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും ക്ളാസുകളിലേക്ക് റോബോട്ടുകളെ ഉപയോഗിക്കാനാണ് ശാസ്ത്രജ്ഞരുടെ തീരുമാനം. ക്ളാസ്മുറികളില്‍ എങ്ങനെയൊക്കെ റോബോട്ടുകള്‍ക്ക് വിദ്യാര്‍ഥികളെയും അധ്യാപകരെയും സഹായിക്കാനാകുമെന്ന് ഇതുവരെയും കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ല. ഫ്രഞ്ച് കമ്പനി നിര്‍മിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകളെയാണ് ക്ളാസ്റൂം ഉപയോഗങ്ങള്‍ക്ക് നല്‍കിയത്. ഇവയെ പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് എപ്രകാരം ഉപയോഗപ്പെടുത്തിയെന്നതും റോബോട്ടുകള്‍ ക്ളാസ്മുറിയിലുണ്ടാക്കുന്ന പ്രശ്നങ്ങളും ഓണ്‍ലൈന്‍ സര്‍വേയിലൂടെ നിരീക്ഷിക്കും.
ഇതിനോടകംതന്നെ സമൂഹത്തിന്‍െറ ഭാഗമായി മാറിയ റോബോട്ടുകളെ വിദ്യാഭ്യാസ രംഗത്തുനിന്ന് മാത്രം ഒഴിവാക്കി നിര്‍ത്താനാകില്ളെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന ഡോ. തെരേസ കീന്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് സാങ്കേതികവിദ്യയോടുള്ള അടുപ്പം വര്‍ധിപ്പിക്കാനും പദ്ധതി ഉപകരിക്കുമെന്നും ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.