ഇന്‍റര്‍നെറ്റ് ജനകീയമാക്കാന്‍ ഫേസ്ബുക് ഡ്രോണുകള്‍
text_fieldsവാഷിങ്ടണ്‍: ലോകത്തുടനീളം ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ പകുതിയും ഫേസ്ബുക്കിലുണ്ടെന്ന വെളിപ്പെടുത്തലിനു പിറകെ, പുതിയ മേഖലകള്‍ കീഴടക്കാന്‍ ഫേസ്ബുക് ഡ്രോണുകളും. 90,000 അടി ഉയരത്തില്‍ (27 കി.മീ.) പറക്കുന്ന, മൂന്നു മാസം വരെ ആകാശത്ത് തങ്ങാനാകുന്ന ഡ്രോണുകളാണ് ഫേസ്ബുക് നിര്‍മിച്ചിരിക്കുന്നത്. അക്വില എന്നാണ് രഹസ്യപേര്.
സെക്കന്‍ഡില്‍ 10 ജിഗാബൈറ്റ് വേഗം നല്‍കാന്‍ ശേഷിയുള്ളതായിരിക്കും ഇവയെന്ന് ഫേസ്ബുക് പറയുന്നു. വര്‍ഷാവസാനം അമേരിക്കയിലാകും ഇവയുടെ പരീക്ഷണം. ഫേസ്ബുക് വ്യോമയാന വിഭാഗം ബ്രിട്ടനിലാണ് ഡ്രോണുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഡ്രോണുകള്‍ ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.