ബാന്‍ഡ് 2വുമായി മൈക്രോസോഫ്റ്റ്
text_fieldsപാവം പ്രജകള്‍ക്ക് ശാരീരിക ക്ഷമത നല്‍കുന്നതില്‍ എല്ലാ കമ്പനികളും മത്സരിക്കുകയാണ്. ഒരുവര്‍ഷത്തിനിടെ എന്തൊക്കെ തരം ഫിറ്റ്നസ് ബാന്‍ഡുകള്‍ ഇറങ്ങിയെന്നതിന് കണക്കില്ല. മൈക്രോസോഫ്റ്റും കൈയിലണിയാവുന്ന ഫിറ്റ്നസ് ബാന്‍ഡ് ഒരുവര്‍ഷം മുമ്പ് പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ ഏറ്റവും പുതിയ വിന്‍ഡോസ് 10 ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ‘മൈക്രോസോഫ്റ്റ് ബാന്‍ഡ് 2’ എന്ന ഫിറ്റ്നസ് ബാന്‍ഡുമായാണ് വരവ്. 249 ഡോളര്‍ (ഏകദേശം 16,000 രൂപ) വിലയുള്ള ഇത് ഒക്ടോബര്‍ 30 മുതല്‍ വാങ്ങാം. കൈത്തണ്ടക്കനുസരിച്ച് വളഞ്ഞ കളര്‍ ഡിസ്പ്ളേയാണ്. ഇ-മെയില്‍, മെസേജ്,
കോളുകള്‍ എന്നിവ എഴുതിക്കാട്ടും. പോറല്‍ ഏല്‍ക്കാതിരിക്കാന്‍ കോര്‍ണിങ് ഗൊറില്ല ഗ്ളാസ് 3യുണ്ട്. ഉയരം അറിയാന്‍ ബാരോമീറ്റര്‍ സെന്‍സറുമുണ്ട്. പറഞ്ഞാള്‍ കേള്‍ക്കുന്ന ഡിജിറ്റല്‍ സഹായിയായ കോര്‍ട്ടാന വ്യായാമത്തെക്കുറിച്ച് ഓര്‍മപ്പെടുത്തും. ഹൃദയമിടിപ്പ് നിരക്ക് പരിശോധനാ സംവിധാനം, അള്‍ട്രാ വയലറ്റ് മോണിട്ടര്‍, ജി.പി.എസ്, എരിച്ചു കളഞ്ഞ കലോറിയുടെ നിലവാരം അറിയല്‍, ഉറക്കത്തിന്‍െറ തോത് അളക്കല്‍, വ്യായാമത്തിന്‍െറ പരിധി നോക്കല്‍ എന്നിവ വെടിപ്പായി ചെയ്യും. ഇതിനെല്ലാം മൈക്രോസോഫ്റ്റ് ഹെല്‍ത്ത് ആപ് സഹായിക്കും. രണ്ട് ദിവസം നില്‍ക്കുന്ന ബാറ്ററിയാണ്. വിന്‍ഡോസ്, ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.