കീശയിലൊതുങ്ങുന്ന പി.സിയുമായി അസൂസ്
text_fieldsകുഞ്ഞന്‍ പി.സികളുടെ ലോകത്ത് മത്സരം കടുക്കുന്നു. എച്ച്.ഡി.എം.ഐ ഡോംഗിള്‍ കമ്പ്യൂട്ടറുകള്‍ ഇറക്കുന്നതില്‍ കമ്പനികള്‍ ഒട്ടും പിന്നാക്കമല്ല. ഗൂഗിള്‍ ക്രോംകാസ്റ്റും ഇന്‍റല്‍ കംപ്യൂട്ട് സ്റ്റിക്കുമടക്കമുള്ള കുഞ്ഞന്‍ പി.സികളുടെ നിരയിലേക്ക് തയ്വാന്‍ കമ്പനി അസൂസ് മറ്റൊരു മിനി പേഴ്സണല്‍ കമ്പ്യൂട്ടര്‍ അവതരിപ്പിച്ചു. അസൂസ് വിവോ സ്റ്റിക് എന്നാണ് പേര്. 129 ഡോളര്‍ (ഏകദേശം 8,500 രൂപ) ആണ് വില. ഇന്‍റല്‍ കമ്പ്യൂട്ട് സ്റ്റിക്കിനേക്കാള്‍ ആകര്‍ഷകമാണ്. മൂന്ന് നിറങ്ങളില്‍ ലഭിക്കും. ടി.വിയിലും എച്ച്.ഡി.എം.ഐ പോര്‍ട്ടുള്ള കമ്പ്യൂട്ടര്‍ മോണിട്ടറിലും കുത്തിയാല്‍ കമ്പ്യൂട്ടറായി പ്രവര്‍ത്തിപ്പിക്കാം. വിന്‍ഡോസ് 10 ആണ് ഓപറേറ്റിങ് സിസ്റ്റം. ഇന്‍റല്‍ ചെറിടെയില്‍ പ്രോസസര്‍, രണ്ട് ജി.ബി റാം, 32 ജി.ബി ഫ്ളാഷ് സ്റ്റോറേജ്, രണ്ട് യു.എസ്.ബി 3.0 പോര്‍ട്ടുകള്‍, ഒരു ഹെഡ്ഫോണ്‍ ജാക്ക്, ഒരു എച്ച്.ഡി.എം.ഐ പോര്‍ട്ട്, 70 ഗ്രാം ഭാരം, വൈ ഫൈ, ബ്ളൂടൂത്ത് 4.0 എന്നിവയാണ് വിശേഷങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.