കുട്ടി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇനി ധൈര്യമായി പടമെടുക്കാം!
text_fieldsവിടെക് കിഡീസൂം ആക്ഷന്‍കാം, പ്ളേസ്കൂള്‍ ഷോ കാം, ലീപ്ഫ്രോഗ് ക്രിയേറ്റിവിറ്റി കാമറ, ഹെലോ കിറ്റി ഫ്യൂജിഫിലിം ഇന്‍സ്റ്റാക്സ് കാമറ, ഫ്രോസണ്‍ കാമറ, ഒളിമ്പസ് സ്റ്റൈലസ് ടഫ് ടിജി 860 , ഫ്യൂജിഫിലിം ഫൈന്‍പിക്സ് എക്സ്പി 80 എന്നിങ്ങനെ വിപണിയില്‍ കുട്ടികള്‍ക്കായി നിരവധി കാമറകള്‍ ഉണ്ടെങ്കിലും നിലവാരം കുറവാണ്. ഒളിമ്പസ് സ്റ്റൈലസ് ടഫ് ടിജി 860 , ഫ്യൂജിഫിലിം ഫൈന്‍പിക്സ് എക്സ്പി 80 എന്നിവയാണ് അല്‍പം മെച്ചമുള്ളത്. ഈ കുറവ് നികത്താനാണ് ജപ്പാന്‍ കമ്പനി നിക്കോണിന്‍െറ ശ്രമം. എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഉപയോഗിക്കാന്‍ എളുപ്പമുള്ള നിക്കോണ്‍ കൂള്‍പിക്സ് W100 ആണ് ഈ ഒഴിവില്‍ കൊണ്ടുവരുന്നത്. നേരത്തെയുണ്ടായിരുന്ന നിക്കോണ്‍ കൂള്‍പിക്സ് എസ്33 പരിഷ്കരിച്ചതാണിത്. പിങ്ക്, നീല, മഞ്ഞ, വെള്ളത്തിനടിയിലെ തീമിലുള്ള ഗ്രാഫിക്സ് തുടങ്ങിയ ആകര്‍ഷക നിറങ്ങളില്‍ ലഭ്യമാണ്. ഈസി ഓട്ടോ മോഡ് ഉള്ളതിനാല്‍ സെറ്റിങ്സുകള്‍ തനിയെ ക്രമീകരിച്ച് കാമറ ഫോട്ടോ എടുക്കും. നമ്മള്‍ ഒന്നും ചെയ്യേണ്ട. പ്രത്യേക ചില്‍ഡ്രന്‍സ് മെനുവുമുണ്ട്. ഡെഡിക്കേറ്റഡ് വണ്‍ടച്ച് ബട്ടണുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.