എന്തിന് വാച്ച്, ടൈറ്റന്‍ ജക്സ്റ്റ് പ്രോയില്ളേ!
text_fieldsഒരിടവേളക്ക് ശേഷം സ്മാര്‍ട്ട്വാച്ച് പോരാട്ടത്തിന് അരങ്ങുണരുകയാണോ എന്ന് സംശയിക്കണം. ഇപ്പോള്‍ ആപ്പിള്‍, സാംസങ്, മോട്ടറോള, എല്‍ജി, സോണി തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്ട്വാച്ചുകള്‍ വിപണിയിലുണ്ട്. സാംസങ് ഗിയര്‍ എസ് 3, ഗിയര്‍ എസ് 3 ക്ളാസിക് എന്നിവ ആഗസ്റ്റ് 31ന് അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ഗൂഗിളിന്‍െറ നെക്സസ് സ്മാര്‍ട്ട്വാച്ച്, അസൂസിന്‍െറ സെന്‍വാച്ച് 3 എന്നിവ രംഗത്തത്തൊന്‍ കാത്തിരിക്കുകയുമാണ്. ഇന്ത്യന്‍ കമ്പനി ടൈറ്റന്‍ ജക്സ്റ്റ് പ്രോ (JUXT Pro) എന്ന പേരില്‍ ഈമാസം സ്മാര്‍ട്ട്വാച്ച് പുറത്തിറക്കിയിരുന്നു. എച്ച്.പിയുമായി ചേര്‍ന്ന് ജക്സ്റ്റ് എന്ന പേരില്‍ ജനുവരിയിലാണ് ടൈറ്റന്‍ ആദ്യ സ്മാര്‍ട്ട്വാച്ച് ഇറക്കിയത്. 15,995 രൂപയാണ് വില. 22,995 രൂപയാണ് ടൈറ്റന്‍ ജക്സ്റ്റ് പ്രോ സ്മാര്‍ട്ട്വാച്ചിന്‍െറ വില. കറുപ്പ്, സില്‍വര്‍ കേസും കറുത്ത സ്ട്രാപ്പ് മാത്രവുമുള്ള മോഡലാണ് ലഭിക്കുക.
കോള്‍ വന്നാലും മെസേജ് വന്നാലും മറുപടി നല്‍കാന്‍ കഴിയും. പാട്ടുകേള്‍ക്കാന്‍ മ്യൂസിക് ആപ്പുമുണ്ട്. സ്മാര്‍ട്ട്ഫോണ്‍ ഫോട്ടോകള്‍ എടുക്കാന്‍ കാമറ ആപ്പുണ്ട്. വ്യായാമം പരിശോധിക്കാന്‍ ഫിറ്റ്നസ് ട്രാക്കര്‍, കലണ്ടര്‍, ടൈമര്‍ എന്നിവയുമുണ്ട്. സാംസങ് ഗിയര്‍ എസ് 2 പോലെ വൃത്താകൃതിയില്‍ ടച്ച്സ്ക്രീന്‍ ഡിസ്പ്ളേയാണ് ജക്സ്റ്റ് പ്രോയ്ക്ക്. അരികില്‍ ബട്ടണുണ്ട്. ലോഹ ശരീരമാണ്. 360x360 പിക്സല്‍ റസലൂഷനുള്ള 1.3 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ളേ ഒരു ഇഞ്ചില്‍ 278 പിക്സല്‍ വ്യക്തത നല്‍കും. സംരക്ഷണത്തിന് കോര്‍ണിങ് ഗൊറില്ല ഗ്ളാസ് 3യുണ്ട്. 30 മീറ്റര്‍ ആഴമുള്ള വെള്ളത്തില്‍ കിടന്നാലും വെള്ളം കയറില്ല. ബ്ളൂടൂത്ത് 4.0 കണക്ടിവിറ്റിയുണ്ട്. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ്, ഐഒഎസ് 8 മുതലുള്ള ഒ.എസുള്ള ആന്‍ഡ്രോയിഡ് ഫോണ്‍, ഐഫോണുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇതിന് ഫോണില്‍ ജക്സ്റ്റ് പ്രോ ആപ് ഇന്‍സ്റ്റാള്‍ ചെയ്യണം. ബ്ളൂടൂത്ത് ഹെഡ്ഫോണുകളെ പിന്തുണക്കും. 20 ഓളം വാച്ച് മുഖങ്ങള്‍ മാറ്റി ഉപയോഗിക്കാം. ഒരു ജിഗാഹെര്‍ട്സ് ഇരട്ട കോര്‍ പ്രോസസര്‍, 512 എം.ബി റാം, നാല് ജി.ബി ഇന്‍േറണല്‍ മെമ്മറി, 36 മണിക്കൂര്‍ നില്‍ക്കുന്ന 450 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റ് വിശേഷങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.