ഫിറ്റ്നസ് ബാന്‍ഡുമായി സൈ്വപ്
text_fieldsശാരീരികക്ഷമത പരിശോധിക്കുന്ന ഫിറ്റ്നസ് ബാന്‍ഡുകള്‍ക്ക് വിപണിയില്‍ പഞ്ഞമില്ല. പക്ഷെ, വിലക്കുറവും കാര്യശേഷിയുമുള്ള ഫിറ്റ്നസ് ബാന്‍ഡുകള്‍ കുറവാണ്. സ്മാര്‍ട്ട്ഫോണും ടാബുമിറക്കി കഴിവു തെളിയിച്ച സൈ്വപ് ടെക്നോളജീസ് വിലകുറഞ്ഞ സൗകര്യമുള്ള ഫിറ്റ്നസ് ബാന്‍ഡുമായി കളംപിടിക്കാനിറങ്ങി. സൈ്വപ് എഫ് ബാന്‍ഡ് എന്ന് പേരുള്ള ഇതിന് 1,499 രൂപയാണ് വില. ജനുവരി ഏഴ് മുതല്‍ സ്നാപ്ഡീലില് ലഭിക്കും. ഓട്ടവും നടത്തും വ്യായാമവും പരിശോധിക്കുന്ന ഈ ബാന്‍ഡ് എത്ര കലോറി കത്തിച്ചുകളഞ്ഞുവെന്ന് കാട്ടിത്തരും.
എത്ര മണിക്കൂര്‍ ഉറക്കങ്ങിയെന്നും പരിശോധിക്കും. എഫ് ബാന്‍ഡ് ആപ് വിവരങ്ങളെല്ലാം സൂക്ഷിക്കുകയും സ്മാര്‍ട്ട്ഫോണുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. ബ്ളൂടൂത്തു വഴി സ്മാര്‍ട്ട്ഫോണുമായി ബന്ധിപ്പിച്ചാല്‍ നോട്ടിഫിക്കേഷനുകള്‍ ഡയലില്‍ തെളിയും. കോള്‍ വരുമ്പോള്‍ ഓര്‍മിപ്പിക്കുകയും ചെയ്യും. വട്ട ഡയലുള്ളതിനാല് ഫിറ്റ്നസ് ബാന്‍ഡിനേക്കാള്‍ സ്മാര്ട്ട്വാച്ചിനോടാണ് സാമ്യം കൂടുതല്‍. ഏഴ് ദിവസം നില്ക്കുന്ന 55 എം.എ.എച്ച് ബാറ്ററിയാണ്. നീല, ചുവപ്പ് നിറങ്ങളില്‍ ലഭിക്കും. ആദ്യം വാങ്ങുന്ന 100 പേര്‍ക്ക് 1,299 രൂപക്ക് ലഭിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.