ത്രീഡി സ്കാനറും പ്രോജക്ടറുമുള്ള പി.സി
text_fieldsത്രീഡി സ്കാനറും പ്രോജക്ടറും വിളക്കിച്ചേര്‍ത്ത പേഴ്സണല്‍ കമ്പ്യൂട്ടറുമായാണ് അമേരിക്കന്‍ കമ്പനി ഹ്യൂലറ്റ് പെക്കാര്‍ഡ് (എച്ച്.പി) വിപണി പിടിക്കാന്‍ ഇറങ്ങിയത്. എച്ച്.പി സ്പ്രൗട്ട് പ്രോ എന്നാണ് ഈ ഓള്‍ ഇന്‍ വണ്‍ പി.സിയുടെ പേര്. പ്രോഡക്ട് ഡിസൈനര്‍മാരെ മുന്നില്‍ കണ്ട് സൗകര്യങ്ങള്‍ ഏറെ ഉള്‍പ്പെടുത്തി സൃഷ്ടിച്ചതായതിനാല്‍ വില അല്‍പം കൂടുതലാണ്. 2199 ഡോളര്‍ (ഏകദേശം 1,50000 ലക്ഷം രൂപ) വേണം. ഇംഗ്ളീഷ് സിനിമ മൈനോറിറ്റി റിപ്പോര്‍ട്ടില്‍ കണ്ട പി.സിയെ ഓര്‍മിപ്പിക്കുന്ന ഈ കമ്പ്യൂട്ടര്‍ ഫെബ്രുവരിയില്‍ വിപണിയിലത്തെും. 2014ല്‍ ഇറങ്ങിയ ആദ്യ മോഡലായ സ്പ്രൗട്ടിന്‍െറ പിന്‍ഗാമിയാണിത്. ഡിസ്പ്ളേക്ക് മുകളില്‍ ഘടിപ്പിച്ച എച്ച്.പി ഇലൂമിനേറ്റര്‍ എന്ന പ്രോജക്ടര്‍ , 14.6 മെഗാപിക്സല്‍ കാമറ, ദ്വിമാന ത്രിമാന വസ്തുക്കള്‍ സ്കാന്‍ ചെയ്യാന്‍ ഇന്‍റല്‍ റിയല്‍സെന്‍സ് ത്രീഡി കാമറ, 20 പോയന്‍റ് ടച്ച് സൗകര്യമുള്ള 20 ഇഞ്ച് എച്ച്.പി ടച്ച് മാറ്റ് ഉല്‍പന്ന രൂപകല്‍പന എളുപ്പമാക്കുന്നു. കീബോര്‍ഡ്, മൗസ് എന്നിവയായി പ്രവര്‍ത്തിക്കുന്നതോടൊപ്പം രണ്ടാമത്തെ സ്ക്രീനായും ഈ മാറ്റ് ഉപയോഗിക്കാം. മാറ്റില്‍ വരക്കാനും എഴുതാനും അഡോണിറ്റ് ജോട്ട് പ്രോ സ്റ്റൈലസും ലഭിക്കും. സ്കാന്‍ ചെയ്ത വസ്തുക്കളെ മാറ്റും സ്റ്റൈലസും ഉപയോഗിച്ച് ഇഷ്ടംപോലെ മാറ്റിമറിക്കാന്‍ സാധിക്കും. വിന്‍ഡോസ് 10 പ്രോ ഓപറേറ്റിങ് സിസ്റ്റമാണ് സ്പ്രൗട്ടിന് ജീവനേകുന്നത്. രേഖകള്‍ സ്കാന്‍ ചെയ്യുന്ന എച്ച്.പി സ്കാന്‍ ആപ്പ് ഉള്‍പ്പെടെ നിരവധി ആപ്പുകളുമുണ്ട്.
10 പോയന്‍റ് ടച്ച് സൗകര്യമുള്ള 1920x1080 പിക്സല്‍ റസലൂഷനുള്ള 23 ഇഞ്ച് ഫുള്‍ എച്ച്.ഡി സിസ്പ്ളേ, ആറാം തലമുറ ഇന്‍റല്‍കോര്‍ ഐ 7 6700 പ്രോസസര്‍, ഒരു ജി.ബി ഡിഡിആര്‍ 5 എന്‍വിഡിയ ജിഇ ഫോഴ്സ് ജിടി 945എ ഗ്രാഫിക്സ്, 16 ജി.ബി ആക്കാവുന്ന എട്ട് ജി.ബി ഡിഡിആര്‍ 4 എസ്ഡി റാം, ഒരു ടെറാബൈറ്റ് സാറ്റ സോളിഡ് സ്റ്റേറ്റ് ഹൈബ്രിഡ് ഡ്രൈവ്, എട്ട് ജി.ബി ഫ്ളാഷ് ഡ്രൈവ്, ഒരു മെഗാപിക്സല്‍ വെബ്ക്യാം, ബ്ളൂടൂത്ത് 4.0, വൈ ഫൈ, രണ്ട് യു.എസ്.ബി 2.0, ഒരു യു.എസ്.ബി 3.0 പോര്‍ട്ടുകള്‍, എച്ച്.പി ത്രീ ഇന്‍ വണ്‍ മീഡിയ കാര്‍ഡ് റീഡര്‍ എന്നിവയാണ് വിശേഷങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.