‘അമേസ്ഫിറ്റ്’ ഷിയോമിയുടെ ആദ്യ സ്മാര്‍ട്ട്വാച്ചല്ല!
text_fieldsഎന്നിട്ടും അടങ്ങിയിരിക്കുന്നില്ല ചൈനീസ് കമ്പനി ഷിയോമി. ഇലക്ട്രിക് ബൈക് മുതല്‍ സ്മാര്‍ട്ട് ടി.വി വരെ, എന്തെല്ലാം ഉപകരണങ്ങളാണ് ഇവരുടെ പേരിലുള്ളത്. എന്നിട്ടും പുതിയവ ഇറക്കുന്നതിന് ഒരു മടിയുമില്ല. അമേസ്ഫിറ്റ് (Amazfit) എന്ന സ്മാര്‍ട്ട്വാച്ച് ആണ് ഈ നിരയിലെ പുതുമുഖം. നേരത്തെ ജനുവരിയില്‍ ഷിയോമി ബണ്ണി എന്നപേരില്‍ കുട്ടികള്‍ക്കുള്ള സ്മാര്‍ട്ട്വാച്ച് ഷിയോമി ഇറക്കിയിട്ടുണ്ട്. ഷിയോമിയുടെ ഉപവിഭാഗമായ ഹുവാമി (Huami) ആണ് ഈ സ്മാര്‍ട്ട്വാച്ച് ഇറക്കുന്നത്. സ്മാര്‍ട്ട്ഫോണിലെ നോട്ടിഫിക്കേഷനുകള്‍ കാണാം. വ്യായാമത്തിന് കൂട്ടാവുന്ന ട്രാക്കിങ് സംവിധാനങ്ങളുണ്ട്. AliPay വഴി പണമിടപാടും നടത്താം.
ആഗസ്റ്റ് 31 മുതല്‍ ചൈനീസ് വിപണിയില്‍ എത്തുന്ന ഇതിന് 799 യുവാന്‍ (ഏകദേശം 8,100 രൂപ) ആണ് വില. പൊടിയും വെള്ളവുമേശാത്ത രൂപകല്‍പനയാണ്. പോറലേല്‍ക്കാത്ത സെറാമിക് അരികുകളാണ്. മാറ്റിയിടാവുന്ന 22 എം.എം സ്ട്രാപ്പാണ് മറ്റൊരു വിശേഷം. 28nm ജിപിഎസ് സെന്‍സറുമുണ്ട്. MiFit ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ ഏത് ആന്‍ഡ്രോയിഡ് ഫോണിനൊപ്പവും പ്രവര്‍ത്തിക്കും. ആന്‍ഡ്രോയിഡ് വെയര്‍ എന്ന ഓപറേറ്റിങ് സിസ്റ്റത്തിലല്ല പ്രവര്‍ത്തനം. സ്വന്തം ഓപറേറ്റിങ് സിസ്റ്റമാണ്. 300x300 പിക്സല്‍ റസലൂഷനുള്ള 1.34 ഇഞ്ച് വട്ടത്തിലുള്ള ഡിസ്പ്ളേ, 1.2 ജിഗാഹെര്‍ട്സ് പ്രോസസര്‍, 512 എം.ബി റാം, നാല് ജി.ബി ഇന്‍േറണല്‍ മെമ്മറി, പിന്നില്‍ ഹൃദയമിടിപ്പ് അറിയുന്ന ഹാര്‍ട്ട്റേറ്റ് സെന്‍സര്‍, അഞ്ച് ദിവസം നില്‍ക്കുന്ന 200 എം.എ.എച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.