മൂന്ന് കമ്പ്യൂട്ടറിന് ഈ ഒരു മൗസ് മതി
text_fieldsഒരേസമയം മൂന്ന് ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൗസുമായി ലോജിടെക് അമ്പരപ്പിക്കുന്നു. ‘ലോജിടെക് M720 ട്രയാത്ലണ്‍ മള്‍ട്ടി ഡിവൈസ് മൗസ്’ ആണ് ഒരു ബട്ടണില്‍ വിരലോടിച്ചാല്‍ മൂന്ന് കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തനം സാധ്യമാക്കുന്നത്. ലോജിടെക് യൂനിഫൈയിങ് റിസീവര്‍ അല്ളെങ്കില്‍ ബ്ളൂടൂത്ത് എന്നീ രണ്ട് വഴിയിലാണ് ഉപകരണങ്ങളുമായി മൗസിനെ ബന്ധിപ്പിക്കുക.
വിന്‍ഡോസ്, ആപ്പിളിന്‍െറ മാക് ഒ.എസ് എക്സ്, ക്രോം, ആന്‍ഡ്രോയിഡ്, ലിനക്സ് എന്നീ ഓപറേറ്റിങ് സിസ്റ്റങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഒരു AA ബാറ്ററിയില്‍ രണ്ടുവര്‍ഷം വരെ പ്രവര്‍ത്തിക്കും. വിപണിയില്‍ ഇറങ്ങിയ ഇതിന് 69.99 ഡോളര്‍ (ഏകദേശം 4,700 രൂപ) ആണ് വില. അതിവേഗമുള്ള ഹൈപ്പര്‍ഫാസ്റ്റ് സ്ക്രോള്‍ വീലാണിതിന്. 10 ദശലക്ഷം ക്ളിക്കുകള്‍ താങ്ങാന്‍ ശേഷിയുണ്ട്.
ഇനി മൗസിന്‍െറ ക്ളിക് ശബ്ദം അലോസരമായി തോന്നുന്നുവെങ്കില്‍ അതിനും ലോജിടെക്കിന്‍െറ കൈയില്‍ മറുപടിയുണ്ട്. ലോജിടെക് M220 സൈലന്‍റ്, ലോജിടെക് M330 സൈലന്‍റ് പ്ളസ് എന്നിവയാണ് ഒച്ചയുണ്ടാക്കാതെ പ്രവര്‍ത്തിക്കുന്ന മൗസുകള്‍. 90 ശതമാനം ശബ്ദവും കുറച്ചു. മൗസില്‍ ശബ്ദമുണ്ടാകുന്നതിന്‍െറ ഉറവിടം പരിശോധിച്ച് ഡെസിബല്‍ ലെവല്‍ കുറച്ചാണ് ക്ളിക്കിന്‍െറ നിലവാരം പോകാതെ ശബ്ദശല്യം കുറച്ചത്. M220 സൈലന്‍റിന് ഏകദേശം 1,700 രൂപയാണ് വില. സെപ്റ്റംബറില്‍ വിപണിയിലത്തെും. 18 മാസം ബാറ്ററി നില്‍ക്കും. M330 സൈലന്‍റ് പ്ളസിന് ഏകദേശം 2,000 രൂപയാണ് വില. ഒക്ടോബറില്‍ വിപണിയിലത്തെും. രണ്ടുവര്‍ഷം നില്‍ക്കുന്ന ബാറ്ററിയാണ്. വിന്‍ഡോസ്, മാക്, ക്രോം ഒഎസ്, ലിനക്സ് ഒ.എസുകളില്‍ പ്രവര്‍ത്തിക്കും. കമ്പ്യൂട്ടറുമായി വയര്‍ലസായി കണക്ട് ചെയ്ത് 33 അടി ദൂരെ വരെയിരുന്ന് പ്രവര്‍ത്തിപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.