ഒപ്പം കരുതാം സ്മാർട്ട് വാച്ച് ഒന്ന്
text_fieldsഈ കോവിഡ് കാലത്ത് ഒരു സ്മാർട്ട് വാച്ച് കൂടെയുള്ളത് നല്ലതാണ്. അതിന് കഴിഞ്ഞില്ലെങ്കിൽ ഒരു ഫിറ്റ്നസ് ബാൻഡെങ്കിലും വാങ്ങാം. രക്തത്തിലെ ഓക്സിജൻ നിലയും ഹൃദയമിടിപ്പും രക്തസമ്മർദവും അറിയാനുള്ള സംവിധാനമുള്ളത് ആയിരിക്കണമെന്ന് മാത്രം. ഇന്ന് എല്ലാ സ്മാർട്ട്വാച്ച്, ഫോൺ കമ്പനികളും ഇത്തരം ഉപകരണങ്ങൾ ഇറക്കുന്നുണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടാം.
ആരോഗ്യം ശ്രദ്ധിക്കാം ടിക് വാച്ചിൽ
ആരോഗ്യം ശ്രദ്ധിക്കുന്നവരാണെങ്കിൽ ടിക് വാച്ച് ജി.ടി.എച്ച് (TicWatch GTH) എന്ന സ്മാർട്ട് വാച്ച് തുണയാകും. ചൈനീസ് കമ്പനി മോബ്വോയ് ആണ് സ്രഷ്ടാക്കൾ. 360x320 പിക്സൽ റസലൂഷനും പൂർണ ടച്ച് സൗകര്യവുമുള്ള ദീർഘചതുരാകൃതിയിലെ 1.55 ഇഞ്ച് ടി.എഫ്.ടി ഡിസ്പ്ലേയാണ്. 24 മണിക്കൂർ ശരീര താപനില, രക്തത്തിലെ ഓക്സിജൻ നില, രക്തത്തിലെ ഓക്സിജെൻറ അളവിലെ വ്യതിയാനം അറിയാൻ പി.പി.ജി സാങ്കേതികവിദ്യ എന്നിവയുണ്ട്.
ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസ നിരക്ക്, മാനസികസമ്മർദം, ഉറക്കം എന്നിവ വിലയിരുത്തും. മെറ്റൽ കെയ്സ് ആണെങ്കിലും കറുപ്പ് നിറത്തിൽ മാത്രമാണ് ലഭ്യം. മാറ്റാവുന്ന സ്ട്രാപാണ്. ഗൂഗ്ൾ വെയർ ഒ.എസിന് പകരം റിയൽടൈം ഓപറേറ്റിങ് സിസ്റ്റം (RTOS), ഒരു ചാർജിൽ 10 ദിവസം നിൽക്കുന്ന 260 എം.എ.എച്ച് ബാറ്ററി, ബ്ലൂടൂത്ത് 5.1 കണക്ടിവിറ്റി, 14 സ്പോർട്സ് മോഡുകൾ, 5ATM ജല പ്രതിരോധം, മെസേജ്-അലാം-സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ എന്നിവ അറിയിക്കൽ, മ്യൂസിക് നിയന്ത്രിക്കൽ, വ്യായാമം ഓർമപ്പെടുത്തൽ, ഫോൺ എവിടെെയന്ന് കണ്ടുപിടിക്കൽ തുടങ്ങിയവയാണ് പ്രത്യേകതകൾ. ഏകദേശം 6000 രൂപയാണ് വില.
സ്മാർട്ട് വാച്ച് പോലൊരു ഫിറ്റ്നസ് ബാൻഡ്
സ്മാർട്ട് വാച്ച് പോലൊരു ഫിറ്റ്നസ് ബാൻഡുമായാണ് സെബ്രോണിക്സിെൻറ വരവ്. സെബ് ഫിറ്റ് 2220 സി.എച്ച് (Zeb-Fit2220CH) എന്നതാണ് മോഡൽ. രക്ത സമ്മർദം അറിയാൻ ബ്ലഡ് പ്രഷർ മോണിറ്റർ, ഹൃദയമിടിപ്പ് അറിയാൻ ഹാർട്ട്റേറ്റ് സെൻസർ, രക്തത്തിലെ ഓക്സിജൻ നില അറിയാനുള്ള SpO2 സെൻസർ എന്നിവയുണ്ട്. ഉറക്കം, നടപ്പ്, കത്തിച്ച കലോറി, ദൂരം എന്നിവ ട്രാക്ക് ചെയ്യാനാകും.
3.3 െസ.മീ ടി.എഫ്.ടി ടച്ച് കളർ ഡിസ്പ്ലേ, വട്ടത്തിലുള്ള ഡയൽ, 100 വാച്ച് ഫെയിസുകൾ, ജല പ്രതിരോധം, ആൻഡ്രോയ്ഡ്, ആപ്പിൾ ഫോണുകൾക്കൊപ്പം പ്രവർത്തനം, കോളർ ഐ.ഡി-കാൾ റിജക്ട് സംവിധാനം, ഫോണിലെ കാമറ- മ്യൂസിക് എന്നിവ നിയന്ത്രിക്കാൻ സൗകര്യം, ബ്ലൂടൂത്ത് 5.0 കണക്ടിവിറ്റി, ഒറ്റ ചാർജിൽ അഞ്ച് ദിവസം നിൽക്കുന്ന 200 എം.എ.എച്ച് ബാറ്ററി എന്നിവയാണ് പ്രത്യേകതകൾ. എന്നാൽ ഫോണിൽ വരുന്ന കാൾ വാച്ചിൽ എടുക്കാൻ കഴിയില്ല. ആമസോണിൽ 2,999 രൂപക്ക് കിട്ടും.
ഡോക്ടറുമായി കൺസൾട്ട് ചെയ്യാം െടെമെക്സ് ഫിറ്റിൽ
ഏറെ ആരോഗ്യ- ശാരീരികക്ഷമത സൗകര്യങ്ങളുമായാണ് ടൈമെക്സിെൻറ ഈ സ്മാർട്ട് വാച്ച് എത്തുന്നത്. ടെലിമെഡിസിൻ, ശരീരതാപനില, രക്തത്തിലെ ഓക്സിജൻനില അറിയാനുള്ള SpO2 സെൻസർ, ഹൃദയമിടിപ്പ് സെൻസർ എന്നിവയുണ്ട് െടെമെക്സ് ഫിറ്റ് (Timex Fit) എന്ന ഈ വാച്ചിൽ. ടെലിമെഡിസിൻ സംവിധാനത്തിൽ െടെമെക്സ് ഫിറ്റ് ആപ് വഴി ഡോക്ടറുമായി കൺസൾട്ട് ചെയ്യാം.
ആൻഡ്രോയ്ഡ്, ആപ്പിൾ ഫോണുകൾക്കൊപ്പം പ്രവർത്തനം, ആക്ടിവിറ്റി ട്രാക്കിങ്, ഉറക്കം വിലയിരുത്തൽ, 10 വാച്ച് മുഖങ്ങൾ, മെസേജ്-കോൾ നോട്ടിഫിക്കേഷൻ എന്നിവയുണ്ട്. സിലിക്കൺബാൻഡ് പതിപ്പിന് 6,995 രൂപയും മെറ്റൽ ബാൻഡിന് 7,495 രൂപയുമാണ് വില. ആറു ദിവസ ബാറ്ററി ശേഷി, ഒരു മീറ്റർ ജലപ്രതിരോധം എന്നിവയാണ് പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.