ആപ്പിളിൻെറ എ.ആർ ഗ്ലാസ് 2020ൽ വിപണിയിലെത്തും
text_fieldsടെക് ലോകത്തെ ഏറെക്കാലമായി നില നിൽക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ആപ്പിളിൻെറ ഓഗ്മെൻറഡ് റിയാലിറ്റി ഗ്ലാസ് 2020 മധ്യത്തോടെ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ. മാക് റുമേഴ്സ് എന്ന വെബ്സൈറ്റാണ് വാർത്ത പുറത്ത് വിട്ടത്. 2019ൻെറ അവസാന പാദത്തിൽ വൻതോതിൽ ആപ്പിൾ എ.ആർ ഗ്ലാസുകളുടെ ഉൽപാദനം നടത്തുമെന്നും 2020ൽ വിപണിയിലെത്തിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
2015ൽ ജർമ്മൻ എ.ആർ കമ്പനിയായ മെറ്റിയോയിൽ നിന്ന് ഗ്ലാസിൻെറ പെർമിറ്റ് ആപ്പിൾ സ്വന്തമാക്കിയിരുന്നു. ഇതോടെ കമ്പനി എ.ആർ ഗ്ലാസുകൾ പുറത്തിറക്കാൻ പോവുകയാണെന്ന അഭ്യൂഹങ്ങൾ വ്യാപകമായി പരന്നു. എന്നാൽ, 2017ൽ കമ്പനി സി.ഇ.ഒ ടിം കുക്ക് എ.ആർ ഗ്ലാസുകൾ ഇപ്പോൾ പുറത്തിറക്കുന്നില്ലെന്ന് അറിയിച്ചതോടെ ആപ്പിൾ ആരാധകർ നിരാശയിലായി. എന്നാൽ, പുതിയ വാർത്ത അവർക്കെല്ലാം വീണ്ടും ഊർജമാവുകയാണ്.
ഐഫോണിൻെറ ആക്സസറിയായാവും ഗ്ലാസുകൾ വിപണിയിലെത്തുക. ഭാരം കുറവായിരിക്കുമെന്നും റിേപ്പാർട്ടുകളുണ്ട്. എ.ആർ ഗ്ലാസിന് പുറമേ 3 ഡി ടൈം ഓഫ് ഫ്ലൈറ്റ് കാമറയുമായെത്തുന്ന പുതിയ ഐപാഡ് പ്രോയും ആപ്പിൾ വിപണിയിലെത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.