മികച്ച ലാപ്ടോപ്പുകളെ പറ്റി അറിയാം, നിങ്ങളുടെ ആവശ്യമനുസരിച്ച് ഓണലൈനിൽ വാങ്ങാം
text_fieldsമോഡേൺ ടെക്നോളജിയുടെ ഒരു മാർവൽ എന്ന് തന്നെ നമുക്ക് ലാപ്ടോപ്പുകളെ വിശേഷിപ്പിക്കാം. വലുപ്പം കുറവായത് കൊണ്ട് തന്നെ എപ്പോൾ വേണമെങ്കിലും എങ്ങോട്ട് വേണമെങ്കിലും ലാപ്പുമായി യാത്ര ചെയ്യാം. പ്രൊഡക്ടിവിറ്റിക്കും ക്രിയേറ്റവിറ്റിക്കും ഇന്നത്തെ കാലത്ത് ലാപ്ടോപ്പ് ഒരുപാട് പങ്കുവഹിക്കുന്നുണ്ട്. ഒരു ലാപ്ടോപ്പ് വാങ്ങുമ്പോൾ നിങ്ങളുടെ ആവശ്യങ്ങളും ഉപയോഗങ്ങളുമറിഞ്ഞ് ബഡ്ജറ്റും ബാക്കി ഫീച്ചറുകളുമെല്ലാം അറിഞ്ഞ് വേണം വാങ്ങുവാൻ. ഓരോ ലാപ്പ്ടോപ്പിനും അവരുടേതായ പോസീറ്റീവ് വശവും അത്പോലെ ചെറിയ പ്രശ്നങ്ങളും കാണും. അത് നിങ്ങളുടെ ആവശ്യമനുസരിച്ച് തിരിച്ചറിയുക എന്നുള്ളതാണ് പ്രധാനം. 50,000 രൂപയോ അതിൽ താഴയോ ലഭിക്കാവുന്ന മികച്ച ലാപ്ടോപ്പുകളെയും അതിന്‍റെ ഫീച്ചറുകളെയും പറ്റി പരിചയപ്പെടാം.
1) ഡെൽ ഇൻസ്പിറോൺ 3530 തിൻ
വളരെ മെലിഞ്ഞ ഈ ലാപ്ടോപ്പാണ് ഡെല്ലിന്‍റെ 3530 തിൻ ആൻഡ് ലൈറ്റ് ലാപ്ടോപ്പ്. ഫിംഗര്‍ പ്രിന്റ് റീഡര്‍ ബാക്ക്‌ലിറ്റ് കീബോര്‍ഡാണ് ഇവയുടെ പ്രധാന സവിശേഷതകള്‍. ഇന്റഗ്രേറ്റഡ് ഗ്രാഫിക്ക് കാര്‍ഡാണിവയ്ക്കുള്ളത്.
സ്ക്രീൻ സൈസ്: 15.6 ഇഞ്ച്
ഹാർഡ് ഡിസ്ക്: 512 ജി.ബി
റാം: 8 ജി.ബി
ഒപറേറ്റിങ് സിസ്റ്റം: വിൻഡോസ് 11
പ്രൊസെസ്സർ: ഇന്‍റൽ കോർ 13-1305U
കളർ: ബ്ലാക്ക്
2) ഡെൽ ഇൻസ്പിറോൺ 3520 ലാപ്ടോപ്പുകൾ
120Hz റിഫ്രഷ് റേറ്റ് ഫുൾ എച്ച്.ഡി ഡിസ്പ്ലേയിൽ ഈ ലാപ്പുകളിൽ ലഭിക്കും. ഡെല്ലിന്‍റെ കംഫേർട്ട് വ്യൂ ഉള്ളതിനാൽ കണ്ണിന് പ്രശ്നമുണ്ടാക്കുന്ന നീല വെളിച്ചത്തെ ഒഴിവാക്കാവുന്നതാണ്. ഇന്റഗ്രേറ്റഡ് ഗ്രാഫിക്ക് കാര്‍ഡാണ ഇവയ്ക്കുള്ളത്.
സ്ക്രീൻ സൈസ്: 15.6 ഇഞ്ച്
ഹാർഡ് ഡിസ്ക്: 512 ജി.ബി
റാം: 8 ജി.ബി
ഒപറേറ്റിങ് സിസ്റ്റം: വിൻഡോസ് 11
പ്രൊസെസ്സർ: ഇന്‍റൽ കോർ 13-1305U
കളർ: കാർബൺ ബ്ലാക്ക്
3) ലെനോവോ ഐഡിയാപാഡ് സ്ലിം 1
മെമ്മറി കാർഡ് സ്ലോട്ട്, എച്ച്. ഡി ഓഡിയോ, ആന്‍റി ഗ്ലെയർ കോട്ടിങ് എന്നിവയാണ് ലെനോവോയുടെ ഐഡിയാപാഡ് സ്ലിം 1ന്‍റെ സ്പെഷ്യാലിറ്റി. ഈ ലാപ്പിലും ഗ്രാഫിക്സ് ഇന്റഗ്രേറ്റഡാണ്. ഒമ്പത് മണിക്കൂറോളം ഈ ലാപ്പിന്‍റെ ചാർജ് നിൽക്കുന്നതാണ്.
സ്ക്രീൻ സൈസ്: 15.6 ഇഞ്ച്
ഹാർഡ് ഡിസ്ക്: 512 ജി.ബി
റാം: 16 ജി.ബി
ഒപറേറ്റിങ് സിസ്റ്റം: വിൻഡോസ് 11
പ്രൊസെസ്സർ: എ.എം.ഡി റെയ്സൻ 5 5500U
കളർ: ക്ലൗഡ് ഗ്രേ.
4) എച്ച്.പി ലാപ്ടോപ്പ് 15എസ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ലാപ്ടോപ്പുകളാണ് എച്ച്.പിയുടേത്. എന്നാൽ ശരാശരി മൂന്ന് മണിക്കൂർ മാത്രമേ ഇതിൽ ചാർജ് നിൽക്കുകയുള്ളൂ. ഇന്‍റഗ്രേറ്റഡ് ഗ്രാഫിക്സുമായാണ് എച്ച്.പി ലാപ്ടോപ്പ് 15എസ് എത്തുന്നത്.
സ്ക്രീൻ സൈസ്: 39.6 സെന്റിമീറ്റേഴ്സ്
ഹാർഡ് ഡിസ്ക്: 512 ജി.ബി
റാം: 16 ജി.ബി
ഒപറേറ്റിങ് സിസ്റ്റം: വിൻഡോസ് 11
പ്രൊസെസ്സർ: എ.എം.ഡി റെയ്സൻ 5 5500U
കളർ: സിൽവർ
5) അസ്യൂസ് വിവോബുക്ക് 15
എട്ട് മണിക്കൂറോളം ചാർജ് നിലനിൽക്കുന്ന ലാപ്ടോപ്പാണ് അസ്യൂസിന്‍റെ വിവോബുക്ക് 15. ആകര്‍ഷകമായ ദൃശ്യാനുഭവത്തിനായി ഇന്റഗ്രേറ്റഡ് ഇന്റല്‍ യുഎച്ച്ഡി ഗ്രാഫിക്ക്‌സ് സഹായിക്കുന്നു. ഒരു വര്‍ഷത്തെ മാക്ഫ്രീ ആന്റി വൈറസ് ഫീച്ചർ ഈ ലാപ്ടോപ്പിൽ ലഭ്യമാണ്.
സ്ക്രീൻ സൈസ്: 39.62 സെന്റിമീറ്റേഴ്സ്
ഹാർഡ് ഡിസ്ക്: 512 ജി.ബി
റാം: എട്ട് ജി.ബി
ഒപറേറ്റിങ് സിസ്റ്റം: വിൻഡോസ് 11
പ്രൊസെസ്സർ: 12ത് ജെൻ ഇന്‍റൽകോർ 13-1215U
കളർ: ഐസ് ലൈറ്റ് സിൽവർ
6) അസ്യൂസ് വിവോബുക്ക് 15 (16 ജി.ബി)
മുകളിൽ പറഞ്ഞ അതേ ലാപ്ടോപ്പിന്‍റെ 16 ജി.ബിയുള്ള വെർഷനാണ് ഈ ലാപ്ടോപ്പിന്. മറ്റതിനേക്കാൾ കുറച്ചുകൂടെ സ്പീഡിൽ 16 ജി.ബി റാമിന്‍റെ വെർഷൻ ജോലി ചെയ്യും.
സ്ക്രീൻ സൈസ്: 39.62 സെന്റിമീറ്റേഴ്സ്
ഹാർഡ് ഡിസ്ക്: 512 ജി.ബി
റാം: 16 ജി.ബി
ഒപറേറ്റിങ് സിസ്റ്റം: വിൻഡോസ് 11
പ്രൊസെസ്സർ: 12ത് ജെൻ ഇന്‍റൽകോർ 13-1215U
കളർ: ഐസ്ലൈറ്റ് സിൽവർ
7) അസ്യൂസ് വിവോബുക്ക് 15 കോർ 13
മികച്ച പെർഫോർമൻസ് നൽകുന്ന മികച്ച വിശ്വൽസും നൽകുന്ന ഒരു എൻട്രി ലെവൽ ലാപ്ടോപ്പാണ് അസ്യൂസ് വിവോബുക്ക് 15 കോർ 13. ഇന്‍റൽകോറിന്‍റെ പ്രൊസെസ്സർ ആയതുകൊണ്ട് തന്നെ വളരെ സ്പീഡിൽ ഈ ലാപ് വർക്ക് ചെയ്യും.
സ്ക്രീൻ സൈസ്: 15.6 ഇഞ്ച്
ഹാർഡ് ഡിസ്ക്: 512 ജി.ബി
റാം: 16 ജി.ബി
ഒപറേറ്റിങ് സിസ്റ്റം: വിൻഡോസ് 11
പ്രൊസെസ്സർ: ഇന്‍റൽ കോർ i3-1115G4 (11th Gen)
കളർ: ട്രാൻസ്പെരന്‍റ് സിൽവർ
8) എച്ച്.പി ലാപ്ടോപ് 14എസ്
ഫുൾ സൈസ് കീബോർഡും, മൈക്രോ എഡ്ജ് ഡിസ്പ്ലേയുമാണ് എച്ച്.പി ലാപ്ടോപ് 14എസ്സിന്‍റെ പ്രത്യേകത. ഒരു മികച്ച എന്‍റർടെയ്നർ ലാപ്ടോപ്പാണ് എച്ച്.പി ലാപ്ടോപ് 14എസ്. ഒരു തുടക്കകാരന് പരഗണിക്കാവുന്ന മോഡലാണിത്.
സ്ക്രീൻ സൈസ്: 16 ഇഞ്ച്
ഹാർഡ് ഡിസ്ക്: 512 ജി.ബി
റാം: 8 ജി.ബി
ഒപറേറ്റിങ് സിസ്റ്റം: വിൻഡോസ് 11
പ്രൊസെസ്സർ: എ.എം.ഡി റെയ്സൻ 5 5500U
കളർ: നാച്ചുറൽ സിൽവർ
9) ടെക്നോ മെഗാബുക്ക് ടി 1
ബാക്ക്ലിറ്റ് കീബോർഡാണ് ഈ ലാപ്ടോപ്പിന്‍റെ പ്രത്യേകത. ഏകദേശം 18 മണിക്കൂറോളം ഇതിന്‍റെ ബാറ്ററി ചാർജ് നിലനിൽക്കും. അൾട്ര ഫാസ്റ്റ് ചാർജറാണ് ഇതിനൊപ്പം ലഭിക്കുക.
സ്ക്രീൻ സൈസ്: 15.6 ഇഞ്ച്
ഹാർഡ് ഡിസ്ക്: 512 ജി.ബി
റാം: 16 ജി.ബി
ഒപറേറ്റിങ് സിസ്റ്റം: വിൻഡോസ് 11
പ്രൊസെസ്സർ: 11ത് ജനറേഷൻ ഇന്‍റൽ കോർ ഐ5-1155G7
കളർ: സ്പേസ് ഗ്രേ
10) എച്ച്.പി ലാപ്ടോപ്പ് 14 എസ്
ഫുൾ.എച്ച്.ഡിയും മൈക്രോ എഡ്ജ് ഡിസ്പ്ലേയുമാണ് ഈ ലാപ്പിനെ ആകർഷീണയമാക്കുന്നത്. അതിനൊപ്പം മോശമല്ലാത്ത പ്രകടനവും ഈ ലാപ്ടോപ്പ് നൽകുന്നതാണ്. ഭാരം കുറവായത്കൊണ്ട് എളുപ്പം യാത്രയിൽ കൊണ്ടുപോകാവുന്നതാണ്.
സ്ക്രീൻ സൈസ്: 35.6 സെന്‍റിമീറ്റർ
ഹാർഡ് ഡിസ്ക്: 512 ജി.ബി
റാം: എട്ട് ജി.ബി
ഒപറേറ്റിങ് സിസ്റ്റം: വിൻഡോസ് 11
പ്രൊസെസ്സർ: ഇന്‍റൽ കോർ ഐ3-1155G4
കളർ: നാച്ചുറൽ സിൽവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.