Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightGadgetschevron_right20000 രൂപക്ക് താഴെ...

20000 രൂപക്ക് താഴെ ഇന്ത്യയിൽ ഈ വർഷം ലഭിക്കുന്ന ഏറ്റവും മികച്ച ഫോണുകൾ വാങ്ങിക്കാം

text_fields
bookmark_border
20000 രൂപക്ക് താഴെ ഇന്ത്യയിൽ ഈ വർഷം ലഭിക്കുന്ന ഏറ്റവും മികച്ച ഫോണുകൾ വാങ്ങിക്കാം
cancel

മൊബൈൽ ഫോണുകലുടെ വില നിർണയിക്കുന്നതിൽ ഒരുപാട് ഘടകങ്ങളുണ്ട്. അതിന്‍റെ പ്രകടനങ്ങൾ ബ്രാൻഡ്, സ്പെക്സ്, ഫീച്ചറുകൾ, അങ്ങനെ ഒരുപാട് ഘടകങ്ങൾ. ഇന്നോവേറ്റിവ് ഫോണുകൾക്ക് നമ്മുടെയിടയിൽ ഒരുപാട് ഉപഭോക്താക്കളുണ്ട്. ഉപഭോക്താവ് എപ്പോഴും അവരുടെ ആവശ്യത്തിന് അനുസരിച്ചും ബഡ്ജറ്റിനും ഒതുങ്ങുന്ന ഫോണുകളാണ് വാങ്ങിക്കുവാൻ ശ്രമിക്കുക. മൊബൈൽ വാങ്ങുന്നതിന് മുമ്പ് അതിനെ കുറിച്ച് ഒരു പഠനം നടത്തുന്നത് കുറച്ചുകൂടി ക്ലാരിറ്റി തരുന്നതാണ്. ഫോണിന്‍റെ ബഡ്ജറ്റും പരസ്യവും മാത്രം കണ്ട് ഫോണുകൾ വാങ്ങാതെ ആ ബഡ്ജറ്റ് എന്തുകൊണ്ട് എന്തുകൊണ്ട് ഈ ഫോൺ എന്നൊക്കെയുള്ള ബോധ്യം വാങ്ങിക്കുന്നയാൾക്കുണ്ടാകണം.

ഡിസ്പ്ലെ, കാമറ, ബാറ്ററി, പെർഫോർമൻസ്, എന്നിവയൊക്കെയാണ് ഫോൺ വാങ്ങിക്കുന്നവർ വളരെ ബേസിക്കായിട്ട് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത് തന്നെ ഓരോ ഫോണിനും ആ ഫോണിന്‍റെ പ്രകൃതമനുസരിച്ച് വൃത്യസ്തമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇനി ഇത് ബഡ്ജറ്റിന് അനുസരിച്ചുള്ളതാണൊ എന്നൊക്കെ ഉറപ്പ് വരുത്തുക എന്നുള്ളതാണ് മറ്റൊരു കാര്യം. ഇന്ത്യയിൽ ഇന്ന് 20, 000 രൂപയിൽ താഴെ ലഭിക്കുന്ന മികച്ച ഫോണുകളും അവയുടെ ഫീച്ചറുകളെ പറ്റിയും ഒരു ചെറിയ പഠനമായാലും. ഇത് ഫോൺ വാങ്ങിക്കുന്നതിലും അതിനെ കുറിച്ച് അറിയുന്നതിലും നിങ്ങളെ സഹായിക്കും. നിങ്ങൾ ഇപ്പോൾ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും ഈ അറിവുകൾ നിങ്ങൾക്ക് ചെറിയ തോതിലെങ്കിലും ഉപകാരപ്പെട്ടെക്കാം.

1) ഇൻഫിനിക്സ് നോട്ട് 40 പ്രോ 5ജി

നൂതനമായ ഫീച്ചറുകൾ, സ്റ്റൈലിഷ് വീഗൻ ലെതർ ഡിസൈൻ, മോശമല്ലാത്ത ഡിസ്പ്ലെ, സംതൃപ്തി നൽകുന്ന പ്രകടനം എന്നിവയൊക്കെയാണ് ഈ ഫോണിന്‍റെ പോസീറ്റീവ് വശങ്ങൾ.

സ്റ്റോറേജ് ഉപഭോക്താവിന് വീണ്ടും ചേർക്കാൻ സാധിക്കില്ല. അൾട്രാവൈഡ് ക്യാമറയില്ല എന്നിവയൊക്കെ ഈ ഫോണിന്‍റെ നെഗറ്റീവ് വശങ്ങളായി കാണുന്നു.

ഒരു ആൻഡ്രോഡ് സ്മാർട്ട് ഫോണിൽ പ്രോ മാഗ്ചാർജ് ഫീച്ചറുള്ളത് ഇൻഫിനിക്സ് നോട്ട് 40 പ്രോ 5ജിയെ വിശേഷപ്പെട്ടതാക്കുന്നു. ഈ ഹാൻഡ്സെറ്റ് മികച്ച ബാറ്ററി മാനേജ്മെന്‍റും ഇതിനൊപ്പം നൽകുന്നതാണ്. ഈ ഉൾപ്പെടുത്തലുകൾ നോട്ട് 40 പ്രോയുടെ അപ്പീൽ, പ്രകടനം എന്നിവയൊടൊപ്പം പിടിച്ചുനിൽക്കുന്നതാണ്. എക്സ്ട്രാ സ്റ്റോറേജ് ഇല്ലാത്തതും അൾട്രാവൈഡ് ക്യാമറ ഇല്ലാത്തതും പിറകോട്ട് വലിക്കുന്നുണ്ടെങ്കിലും മറ്റൊരുപാട് കാര്യങ്ങളിൽ ഈ സ്മാർട്ട് ഫോൺ മികവ് കാണിക്കുന്നുണ്ട്.

ഈ റേഞ്ചിലുള്ള മറ്റ് ഫോണുകളെ അപേക്ഷിച്ച് 79% ശതമാനമാണ് ഈ ഡിവൈസിന്‍റെ സ്പെക് സ്കോർ. 6.78 ഇഞ്ച് വലുപ്പമുള്ള ഫുൾ എച്ച്ഡി ഫ്ലെക്സിബിൾ അമോൾഡ് ഡിസ്പ്ലെയാണ് ഈ ഫോണിന്‍റേത്. 108 എംപിയുടെ ബാക്കും എംപിയുടെ ഫ്രണ്ട് കാമറയുമാണ് മറ്റൊരു ആകർഷണം. 5000 എംഎഎച്ച് ബാറ്ററിയും ഫാസ്റ്റ് ചാർജിങ്ങും ഫോണിന്‍റെ മൂല്യം വർധിപ്പിക്കുന്നു. കൂടുതൽ മനസിലാക്കാനും വാങ്ങുവാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here To Buy

2) റിയൽമി നാർസോ 70 പ്രോ 5ജി

കോമ്പിറ്റീറ്റവ് പ്രകടനം, മോശമല്ലാത്ത ബാറ്ററി, വൈബ്രന്റായുള്ള ഡിസ്പ്ലെ, മികച്ച കാമറ സെറ്റപ്പ് എന്നിവയൊക്കെയാണ് ഈ ഫോണിന്‍റെ പോസീറ്റീവ് വശങ്ങൾ. സ്ലിപ്പറി ഡിസൈനും മെച്ചപ്പെടുത്തേണ്ട എ‍യർ ജെസ്റ്റേഴ്സും നെഗറ്റീവായി കണക്കാക്കാക്കാം.

നിങ്ങൾ ആമസോണിൽ ഉപകരണങ്ങൾ വാങ്ങുന്ന ഒരു സാധാരണക്കാരൻ ആണെങ്കിൽ ഒരു മിഡ് റേഞ്ചിൽ ലഭിക്കുന്ന മികച്ച സ്മാർട്ട് ഫോണാണ് ഇത്. മോശമല്ലാത്താ പ്രകടനവും ബാറ്ററി ലൈഫും, കാഴ്ചാനുഭവമും റിയൽമി നാർസോ 70 പ്രോ ഒരുക്കുന്നുണ്ട്. എയർ ജെസ്റ്റേഴ്സ് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് മെച്ചപ്പെടുത്താനുണ്ടെന്നാണ് പൊതു അഭിപ്രായം.

(നമ്മൾ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുകയോ നമ്മളുടെ കയ്യിൽ അഴുക്കാണെങ്കിലോ വിരലുകൾ വെച്ച് ടച്ച് ചെയ്യാതെ തന്നെ നമുക്ക് ഫോൺ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. ഇതിനെയാണ് എയർ ജെസ്റ്റെർ എന്ന് പറയുന്നത്.)

ഈ ഒരു റേഞ്ചിൽ വരുന്ന ഫോണുകളിൽ 75 ശതമാനമാണ് റിയൽമി നാർസോയുടെ സ്പെക് സ്കോർ. 6.67 ഇഞ്ച് വലുപ്പമുള്ള ഫുൾ എച്ച്ഡി അമോൾഡ് ഡിസ്പ്ലെയാണ് മറ്റൊരു ആകർഷണം. 50എംപിയുടെ പ്രധാന കാമറയും 8 എംപി+2എംപി എന്നിങ്ങനെ മറ്റ് കാമറയും 16 എംപി ഫ്രണ്ട് കാമറയുമുണ്ട്. 5000എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിന്. കൂടുതൽ മനസിലാക്കാനും വാങ്ങുവാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here To Buy

3) ഐക്യൂ Z9 5ജി

മികച്ച പ്രകടനം, വെളിച്ചം നൽകുന്നതും അതോടൊപ്പം ആകർഷണീയമായ ഡിസ്പ്ലെസ, നല്ല ബാറ്ററി ഹെൽത്ത്, ഫാസ്റ്റ് ചാർജിങ് എന്നിവയാണ് ഈ സ്മാർട്ട് ഫോണിന്‍റെ പോസീറ്റീവ് വശങ്ങൾ. എന്നാൽ രണ്ട് പ്രധാന ആൻഡ്രോയിഡ് അപ്ഡേറ്റെ ഉള്ളതെന്നതും അൾട്രൈ വൈഡ് കാമറ ഇല്ലാത്തതും നെഗറ്റീവ് വശങ്ങളായി കണക്കാക്കപ്പെടുന്നു. നേരത്തെ ഇൻസ്റ്റാൾ ചെയ്ത് വെച്ചിരിക്കുന്ന ഒരുപാട് ആപ്ലിക്കേഷനുകളും നെഗറ്റീവായാണ് കണക്കാക്കുന്നത്.

20,000 രൂപക്ക് താഴെ ലഭിക്കാവുന്ന മികച്ച് ഫോണുകളിലൊന്നായാണ് ഐക്യൂ Z9 5ജിയെ കണക്കാക്കുന്നത്. ഡൈമെൻസിറ്റി 7200 ചിപ്സെറ്റാണ് ഇതിന്‍റെ പ്രധാന ആകർഷണം. മോശമല്ലാത്താ ബാറ്ററിയോടൊപ്പം വളരെ ബ്രൈറ്റും ആകർഷണീയമായ ഡിസ്പ്ലെയും ലഭിക്കുന്നതാണ്. 6.67 ഇഞ്ച് വലുപ്പമുള്ള ഫുൾ എച്ച് ഡി അമോൾഡ് ഡിസ്പ്ലെയാണ് ഈ സ്മാർട്ട് ഫോണിന്‍റേത്. 50 എംപി+2 എംപി ഡുവൽ ബാക്ക് കാമറയും 16 എംപി ഫ്രണ്ട് കാമറയും മറ്റ് അട്രാക്ഷനുകളാണ്. 5000 എംഎച്ചിന്‍റെ ബാറ്ററിയും ഫ്ലാഷ് ചാർജിങ് സി പോർട്ടുമാണ് ഈ ഫോണിന്‍റേത്. കൂടുതൽ മനസിലാക്കാനും വാങ്ങുവാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here To Buy

4) റെഡ്മി നോട്ട് 13 പ്രോ

മികച്ച ഡിസ്പ്ലെ, നല്ല ശബ്ദമുള്ള സ്പീക്കറുകൾ, സ്ലീക്ക് ഡിസൈൻ, ഫാസ്റ്റ് ചാർജിങ് എന്നിക്കൊയാണ് ീ ഫോണിന്‍റെ പോസീറ്റീവ് വശംങ്ങൾ. എന്നാൽ അലങ്കോലപ്പെട്ട് കിടക്കുന്ന സോഫ്റ്റ്‍വെയർ അനുഭവമും ലോ ലൈറ്റ് ഫോട്ടോഗ്രാഫിയുമാണ് ഈ ഫോണിനെ പിന്നോട്ട് വലിക്കുന്നത്.

സ്ലീക്കി ഡിസൈൻ, ഫാസ്റ്റ് ചാർജിങ്, കാമറ, മോശമല്ലാത്ത ബാറ്ററി എന്നിവയൊക്കെ ഒരു ഫോണിൽ നിങ്ങളെ ആകർഷിക്കുന്നുണ്ടെങ്കിൽ ഈ ഫോൺ നിങ്ങളെ നിരാശനാക്കില്ല. അതോടൊപ്പം ഈ ഒരു സെഗ്മെന്‍റിലെ മികച്ച ഡിസ്പ്ലയാണ് ഈ റെഡ്മി നോട്ട് പ്രോവിന്‍റേത്. എന്നാൽ ആന്ഡ്രോയിഡ് 14നായി ഈ ഫോൺ ഇപ്പോഴും കാത്തിരിക്കുകയാണ്. പകൽ വെളിച്ചത്തിൽ ഇതിന്‍റെ കാമറ മികച്ച പ്രകടനമാണെങ്കിലും വെളിച്ചം കുറഞ്ഞാലുള്ള കാമറ ഇനിയും മെച്ചപ്പെടാനുണ്ട്.

79 ശതമാനം സ്പെക് സ്കോർ, സ്നാപ്ഡ്രാഗൺ 7എസ് ഡെൻ 2 പ്രോസസർ, എട്ട് ജി, ബി റാം, 6.67 ഇഞ്ച് വലുപ്പമുള്ള അമോൾഡ് ഡിസ്പ്ലെയുമായാണ് നോട്ട് 13 പ്രോ എത്തുന്നത്. 200എംപി+8 എംപി+2 എംപി ബാക്ക് കാമറയും 16 എംഎപ് ഫ്രണ്ട് കാമറയുമാണ് മറ്റ് ആകർഷണങ്ങൾ. 5100 എംഎഎച്ചിന്‍റെ ബാറ്ററിയും ടർബോ ചാർജിങ്ങും ഇത് സ്വന്തമാക്കാൻ പ്രേരിപ്പിക്കുന്നു. കൂടുതൽ മനസിലാക്കാനും വാങ്ങുവാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here To Buy.

5)പോക്കോ എക്സ്6 5ജി

എല്ല തരത്തിലും മോശമല്ലാത്ത പ്രകടനം, മികച്ച ലുക്കും പ്രകടനവുമുള്ള ഡിസ്പ്ലെയും , 67 വാട്ടിന്‍റെ ഫാസ്റ്റ് ചാർജിങ്ങുമാണ് ഇതിന്‍റെ പോസീറ്റിവ് വശങ്ങൾ. സ്ഥിരതയില്ലാത്ത കാമറയും നീണ്ടുനിൽക്കുന്ന കാമറ സെൻസറുകളുമാണ് പ്രധാന നെഗറ്റീവുകൾ.

20,000 രൂപക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഫോണുകളിലൊന്നാണ് പോക്കോ എക്സ്6 5ജി. ലോലൈറ്റ് കാമറ നിങ്ങൾക്ക് ഇനിയും മെച്ചപ്പെടാനുണ്ടെന്ന് തോന്നുവെങ്കിലും ബാക്കി ഫീച്ചറുകൾ മൂലം എളുപ്പം മറ്റുള്ളവർക്ക് നിർദേശിക്കാൻ സാധിക്കുന്നതാണ്. ഡിസ്പ്ലെ, ബാറ്ററി, പെർഫോർമൻസ് എന്നിവയിലെല്ലാം ഈ ഫോൺ മികച്ച് തന്നെ നിൽക്കുന്നു.

79 ശതമാനം സ്പെക്സ് സ്കോറുള്ളതാണ് ഈ ഫോണിന്. സ്നാപ്ഡ്രാഗൺ 7s ജെൻ 2, എട്ട ജി.ബി റാം, 6.67 ഇഞ്ച് വലുപ്പമുള്ള ഫുൾ എച്ച്ഡി അമോൾഡ് ഡിസ്പ്ലെ, 64 എംപി+8 എംപി+2 എംപി എന്നിങ്ങനെ ബാക്ക് കാമറകളും 16 എംപി ഫ്രണ്ട് കാമറയുമാണ് ഈ ഫോണിന്. 5100 എംഎഎച്ച് ടർബോ ചാർജിങ് ബാറ്ററിയാണ് ഇതിന്. കൂടുതൽ മനസിലാക്കാനും വാങ്ങുവാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here To Buy

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smartphonesAmazon Offers
News Summary - best mobiles under 20,000 in india
Next Story