Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightGadgetschevron_rightവെറും 2000 രൂപക്ക്...

വെറും 2000 രൂപക്ക് താഴെ; ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും മികച്ച നെക്ക്ബാൻഡുകളെ പറ്റി അറിഞ്ഞാലോ?

text_fields
bookmark_border
വെറും 2000 രൂപക്ക് താഴെ; ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും മികച്ച നെക്ക്ബാൻഡുകളെ പറ്റി അറിഞ്ഞാലോ?
cancel

ഹെഡ്സെറ്റുകൾ വാങ്ങിക്കുന്നവർ, ഉപയോഗിക്കുന്നവർ വ്യത്യസ്ത തരത്തിലുള്ളവരാണ്. വ്യത്യസ്ത തരത്തിലുള്ള ഉപകരണങ്ങളാണ് ഇവർ ഉപയോഗിക്കുക. വയർഡ് ഹെഡ്സെറ്റുകളെ ആശ്രയിക്കുന്നവരുണ്ട്, ഇയർബഡ്സ് ഉപയോഗിക്കുന്നവരുണ്ട്. ഓവർ ദി ഹെഡ്, ഉപയോഗിക്കുന്നവർ അങ്ങനെ പലതരം. ഇതിനെല്ലാം പുറമെ നെക്ക്ബാൻഡ് ഇയർഫോണുകൾ ഉപയോഗിക്കുന്നവരും ഒരുപാടാണ്. നെക്ക്ബാൻഡുകളെ ആശ്രയിക്കുന്നവർ പരിഗണിക്കേണ്ട കുറച്ച് ഘടകങ്ങളുണ്ട്.

നെക്ക്ബാൻഡുകളുടെ മോഡൽ നമുക്ക് കംഫേർ ആകുന്നതാണോ എന്ന് ആദ്യം ഉറപ്പ് വരുത്തണം. എല്ലാ ടെക്നോളജിക്കൽ ഉപകരണത്തിലും നമ്മൾ തേടുന്ന ചാർജിങ് അല്ലെങ്കിൽ ബാറ്ററി ലൈഫ് മികച്ചതാണോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ആ ബാറ്ററി ലൈഫ് നിങ്ങൾക്ക് മതിയാകുമോ എന്നും ശ്രദ്ധിക്കുക. ക്ലിയർ സൗണ്ടും ആവശ്യത്തിന് ബാസും ഈ ഹെഡ്സെറ്റ് നൽകുന്നുണ്ടോ എന്ന് അറിയുക.

നിങ്ങൾ ഇത് ഉപയോഗിച്ച് വർക്കൗട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ അല്ലെങ്കിൽ അങ്ങനെ ചെയ്യുന്നവരാണോ, എങ്കിൽ ഈ ഹെഡ്സെറ്റിന് ഡ്യൂറബിലിറ്റിയുണ്ടോ എന്നും കൂടി ഉറപ്പ് വരുത്തുക. മികച്ച കണക്ടിവിറ്റിയാണോ എന്ന് ഉറപ്പാക്കുന്നത് നിങ്ങളുടെ ഉപയോഗം എളുപ്പമാക്കും.

ഇനി ഇന്ത്യയിൽ 2000 രൂപക്ക് താഴെ ലഭിക്കുന്ന മികച്ച പത്ത് നെക്ക് ബാൻഡുകൾ ഏതൊക്കെയാണെന്നും അതിന്‍റെ ഫീച്ചറുകൾ നിങ്ങളുടെ ആവശ്യങ്ങളുമായി യോചിക്കുന്നുണ്ടോ എന്നും നോക്കാം. നെക്ക്ബാൻഡുകൾ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകമാണ് മികച്ച ബ്രാൻഡുകൾ നോക്കി തെരഞ്ഞെടുക്കുന്നത്.

1) വൺപ്ലസ് ബുള്ളെറ്റ്സ് വയർലെസ് Z2

BWZ-2 ANC മോഡലിൽ വരുന്ന വൺപ്ലസ് Z2 സീരീസിൽ വരുന്ന ഈ നെക്ക്ബാൻഡ് മുകളിൽ പറഞ്ഞ ഫീച്ചറുകളെല്ലാം ഒന്നിക്കുന്ന ഒരു നെക്ക്ബാൻഡാണ്. ഇതിന്‍റെ മികച്ച ഓഡിയോ ക്വാളിറ്റിയും അതിനൊപ്പമുള്ള പവർഫുൾ ബാസ്, മികച്ച ബാറ്ററി ലൈഫ് എന്നിവയെല്ലാം ചേർന്ന് വരുന്ന ഒരു ഹെഡ്സെറ്റാണ് വൺപ്ലസ് ബുള്ളെറ്റ്സ് വയർലെസ് Z2 ഇതിനൊപ്പം തന്നെ വളരെ കംഫർട്ടബിളായ ഡിസൈൻ നിങ്ങൾക്ക് ചെവിക്ക് സൗകര്യകരമാകും. എല്ലാ കാലാവസ്ഥക്കും ശരിയാകുന്ന IP55 ഡിസൈനാണ് ഇതിന്.

15000ത്തിന് മുകളിൽ ആളുകൾ റിവ്യു ചെയ്തിരിക്കുന്ന ഈ ഉപകരണത്തിന് 4.2 യൂസർ റേറ്റിങ് നേടിയെടുക്കാൻ സാധിക്കുന്നുണ്ട്. 12.4 എംഎം ഡൈനാമിക്ക് ഡ്രൈവർ മികച്ച ബാസിനും ശക്തമായ ബീറ്റിനും സഹായിക്കും. എല്ലാ ഫ്രീക്വൻസിക്കമും ചേരുന്ന തരത്തിലുള്ള ഡിറ്റൈൽ-റിച്ച് ഓഡിയോക്കായിട്ട് ടൈറ്റാനിയം കോട്ടിങ് ഡോം ആണ് ഇതിനുള്ളത്. 45 ഡിബിയിലുള്ള നോയിസ് കാൻസലേഷൻ നിങ്ങളുടെ വോയിസ് കോൾസ് ആംബ്ലിഫൈ ചെയ്യാൻ സഹായിക്കും. കാലാവധിയുടെ പേരിൽ ചില ഉപഭോക്താക്കൾ ഈ ഉപകരണത്തെ വിമർശിക്കുന്നുണ്ട്.

ആമസോണിൽ നിലവിൽ ലഭിക്കുന്ന ഡീൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക- Click here t0 know the deal

2) ബോട്ട് റോക്കേഴ്സ് 255 നിയോ

ഹിയറിങ് ഉപകരണങ്ങളിൽ 'ഗോട്ട്' വിഭാഗത്തിൽ പെടുത്താവുന്ന ബ്രാൻഡുകളിൽ ഒന്നാണ് ബോട്ട്. ബോട്ടിന്‍റെ റോക്കേഴ്സ് 255 മോഡൽ നിങ്ങളുടെ പെർഫെക്ട് വർക്കൗട്ട് കമ്പാനിയനാണ്. വിയർപ്പ് വെള്ളം എന്നിവയെ എല്ലാം തടുക്കാനുള്ള ശേഷി ഈ നെക്ക്ബാൻഡിനുണ്ട്. നിങ്ങൾ അനങ്ങികൊണ്ടിരിക്കുകയാണെങ്കിലും പാട്ട് നിർത്തേണ്ടി വരില്ല, കാരണം ഈ ഹെഡ്സെറ്റ് അങ്ങനെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒറ്റ ചാർജിങ്ങിൽ 25 മണിക്കൂറോളം നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും.

22,000ത്തിന് മുകളിൽ ആളുകൾ റിവ്യൂ ചെയ്ത ഈ ഉപകരണത്തിന് 4.1 യൂസർ റേറ്റിങ് നേടിയെടുക്കാൻ സാധിക്കുന്നുണ്ട്. ബാസ് ഫ്രീക്വൻസിയിയിൽ വളരെ മികച്ചതാണ് ഈ ഹെഡ്സെറ്റ്. 10 മിനിറ്റ് ചാർജിങ്ങിൽ 10 മണിക്കൂറോളം ഓഡിയോ പ്ലേബാക്കിനായി ഉപയോഗിക്കാം. ENx ടെക്നോളജിയുള്ളതിനാൽ തന്നെ നോയിസ് കാൻസലേഷന് വേണ്ടി സെറ്റ് ചെയ്തിട്ടുണ്ട്. കംഫർടിബിൾ ഫിറ്റിന് വേണ്ടി മികച്ച വ്യത്യസ്ത അളവിലുള്ള ഇയർ ടിപ്സുണ്ട്. മാഗ്നെറ്റിക്ക് ലോക്ക്, പവർ ബട്ടൺ എന്നിവയിലെല്ലാം അപാകാതകൾ കണ്ടെത്തിയിട്ടുണ്ട്.

ആമസോണിൽ നിലവിൽ ലഭിക്കുന്ന ഡീൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക- Click here t0 know the deal

3. സെബ്രോണിക്ക് ഡിസി അക്വാമാൻ എഡീഷൻ യോഗോ N3

പാട്ട് കേൾക്കാൻ, ഗെയിം കളിക്കാൻ, ഫോൺ കോളുകൾ ചെയ്യാൻ അങ്ങനെ എല്ലാത്തിനും ഈ യോഗാ n3 ഉപയോഗിക്കാൻ സാധിക്കും. ഡിറ്റൈലിങ്ങ് സൗണ്ട് ക്വാളിറ്റിയും ബ്ലൂട്ടൂത്ത് V5.2 എല്ലാം മികച്ച ഉപയോഗത്തിനുള്ള സാധ്യതകളെ തുറന്ന് കാട്ടുന്നു. പരിസ്ഥിതിയിലെ നോയിസ് കാൻസലേഷനുള്ള ടെക്നോളജി ബാക്ക്ഗ്രൗണ്ട് നോയിസിനെ ബ്ലോക്ക് ചെ.യ്യുന്നുണ്ട്. ഗെയ്മിങ് മോഡിൽ ലേറ്റൻസി 50 എംഎസ് ആയി കുറക്കുന്നത് മികച്ച ഗെയ്മിങ് അനുഭവം നൽകുവാൻ സഹായിക്കും. രണ്ട് ഡിവൈസുകളിൽ എളുപ്പം തന്നെ ഒരുമിച്ച് കണക്ട് ചെയ്യുവാനും ഒന്നിൽ നിന്നും മറ്റതിലേക്ക് പെട്ടെന്ന് തന്നെ സ്വിച്ച് ചെയ്യുവാനും സാധിക്കും.

140 പേർ റിവ്യൂ ചെയ്ത സെബ്രോണിക്സിന്‍റെ ഈ നെക്ക്ബാൻഡിന് 3.9 ആണ് യൂസർ റേറ്റിങ്. ഗൂഗിൾ അസിസ്റ്റന്‍റിനും, സിരിക്കുമെല്ലാം വോയിസ് അസിസ്റ്റ് സംബ്രദായമുണ്ട്. 46 മണിക്കൂറോളമുള്ള ബാറ്ററി ലൈഫ് മറ്റൊരു പോസീറ്റീവാണ്. വലിയ ബ്രാൻഡ് അല്ലാത്തതും ഒരുപാട് ഉപഭോക്താക്കളില്ലാത്തതും ഒരു നെഗറ്റീവാണ്. ഡീസന്‍റ് സൗണ്ട് ക്വാളിറ്റിയിലും മികച്ച ബാറ്ററി ലൈഫുള്ള ഒരു നെക്ക്ബാൻഡാണ് നിങ്ങൾ നോക്കുന്നതെങ്കിൽ ഇത് വാങ്ങിക്കാവുന്നതാണ്.

ആമസോണിൽ നിലവിൽ ലഭിക്കുന്ന ഡീൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക- Click here to know the deal

4) പിട്രോൺ ടാൻജെന്‍റ് സ്പോർട്സ് നെക്ക്ബാൻഡ്

ലോങ് ബാറ്ററി ലൈഫിനും പവർഫുൾ സൗണ്ടിനും മികച്ച കോൾ ക്വാളിറ്റി എന്നിവയൊക്കെ ലക്ഷ്യം വെക്കുന്നവർക്ക് മറ്റൊരു ഓപ്ഷനാണ് ഇത്. 60 മണിക്കൂറോളം ബാറ്ററി ലൈഫ് സിംഗിൾ ചാർജിൽ നിന്നും ലഭിക്കുന്നതാണ്. മികച്ച സ്റ്റേബിൾ കണക്ഷന് ലഭ്യമാകുന്നതിന് ബ്ലൂട്ടൂത്ത് വെർഷൻ 5.2 ആണ് ഇതിലുള്ളത്.

1009 പേർ റിവ്യൂ ചെയ്തതിൽ നിന്നും 3.9 യൂസർ റേറ്റിങ് ഇതിന് ലഭിക്കുന്നുണ്ട്. മികച്ച ബാറ്ററി ലൈഫിനൊപ്പം പവർഫുൾ സൗണ്ട് ക്വാളിറ്റിയും മികച്ച കോൾ ക്വാളിറ്റിയും ഇതിനുണ്ട്. താങ്ങാവുന്ന വിലക്ക് സ്വന്തമാക്കാം സാധിക്കും എന്നുള്ളത് മറ്റൊരു പോസീറ്റീവാണ്. ചിലയാളുകൾക്ക് ഈ നെക്ക്ബാൻഡ് സ്വൽപം വലുപ്പം കൂടിയതായി തോന്നിക്കും. വർക്കൗട്ട് സെഷന് ചെറിയ വിലക്ക് ഒരു നെക്ക്ബാൻഡ് നോക്കുന്നവരാണെങ്കിൽ മികച്ച ഓപ്ഷനാണ് ഇത്.

ആമസോണിൽ നിലവിൽ ലഭിക്കുന്ന ഡീൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക- Click here t0 know the deal

5) ക്രോസ്ബീറ്റ്സ് ലൂപ്പ് 300 നെക്ക്ബാൻഡ്

50 മണിക്കൂറോളം പ്ലേടൈമിൽ ഡെഡിക്കേറ്റഡ് ഗെയ്മിങ് മോഡുള്ള നെക്ക്ബാൻഡാണ് ക്രോസ്ബീറ്റ്സ് ലൂപ്പ് 300 നെക്ക്ബാൻഡ്. പണം ഒരുപാട് ചിലവാക്കാൻ മടിയുള്ളവാണെങ്കിൽ മികച്ച ഓപ്ഷനാണ് ഇത്. 5.3 ബ്ലൂട്ടൂത്ത് കണക്ടിവിറ്റി ഫാസ്റ്റ് ചാർജിങ് എന്നിവയെല്ലാമുണ്ട്. പവർഫുൾ ഓഡിയോ ബാസ്, ക്ലിയർ വോയിസ് എന്നിവയെല്ലാം ഇതിൽ ലബിക്കുന്നുണ്ട്.

331 പേർ റിവ്യൂ ചെയ്തത്തിൽ നിന്നും 3.9 ആണ് ഈ ഉപകരണത്തിന്‍റെ റേറ്റിങ്. 13എംഎം നിയോഡിമിയം ഡ്രൈവർഡ ബാലൻസ്ഡ് സൗണ്ടിനും പവർഫുള്് ബാസിനും സഹായിക്കുന്നു. ഇഎൻസ് ഇനാബിൾ ചെയ്യുന്ന അഡ്വാൻസ്ഡ് മൈക്രോഫോൺ. ഇതെല്ലാമുണ്ടെങ്കിലും വോയിസ് കാൻസലേഷൻ ഭേദപ്പെടേണ്ടതുണ്ട്. ലോങ് ബാറ്ററിക്കും മികച്ച ബാസുള്ള സൗണ്ട് ക്വാളിറ്റിക്കും ഈ ഹെഡ്സെറ്റ് വാങ്ങിക്കാവുന്നതാണ്.

ആമസോണിൽ നിലവിൽ ലഭിക്കുന്ന ഡീൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക- Click here t0 know the deal

6) ബോട്ട് ന്യൂലി ലോഞ്ച്ഡ് റോക്കേഴ്സ് 245 V2

ബ്ലൂട്ടൂത്ത് കണക്ടീവിറ്റി വെർഷൻ 5.2വുായിട്ടാണ് ബോട്ട് റോക്കേഴ്സ് 255 കളത്തിലെത്തുന്നത്. 10 മീറ്റർ ദൂരത്തിൽ വരെ മികച്ച കണക്ഷൻ നൽകുവാൻ ഇതിന് സാധിക്കുന്നതാണ്. ഒരു സമയം രണ്ട് ഡിവൈസുകളിൽ കണക്ട് ഈ നെക്ക്ബാൻഡിന് സാധിക്കും. സുഹൃത്തുകളുമായും കുടുംബത്തിനൊപ്പവും നിങ്ങൾക്ക് പാട്ടും കോളുമെല്ലാം ആസ്വദിക്കാം.

11.250 പേർ റിവ്യൂ ചെയ്ത ഈ ഉപകരണത്തിന് യൂസർ റേറ്റിങ് 3.9 ആണ്. മോശമല്ലാത്ത ബാസും ഹൈ ട്രെബിളും ഇതിനുണ്ട്. ലാഗ് ഫ്രീ ഗെയ്മിങ്ങിനായി 60 എം.എസ്. ലോ ലേറ്റൻസി നിലനിർത്താൻ സാധിക്കും. ഇത്രയൊക്കെ ഫീച്ചറുകളുണ്ടെങ്കിലും ഈ വിലക്ക് ഇതിലും മികച്ച ബാസുള്ളതും ബാറ്ററിലൈഫുള്ളതുമായും ഉപകരണം ലഭിക്കുന്നതാണ്.

ആമസോണിൽ നിലവിൽ ലഭിക്കുന്ന ഡീൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക- Click here t0 know the deal

7) ബോൾട്ട് ഓഡിയോ കർവ് ANC എയർബാസ് വയർലെസ്

5.3 ബ്ലൂട്ടൂത്ത് കണക്ടീവിറ്റയുള്ളതാണ് ഈ നെക്ക്ബാൻഡിനെ മികച്ചതാക്കുന്നത്. ഓഡിയോ ക്വാളിറ്റിയും വയർലെസ് എക്സ്പീരിയൻസ് നൽകുവാനും ഇത് സഹായിക്കുന്നുണ്ട്. സ്റ്റേബിളായിട്ടുള്ളതും അതുപോലെതന്നെ പെട്ടെന്ന് കണക്ട് ചെയ്യുവാനുമെല്ലാം ബ്ലൂട്ടൂത്തിന്‍റെ ഈ വെർഷൻ സഹായിക്കുന്നുണ്ട്.

ഹൈബ്രിഡ് എഎൻസി സിസ്റ്റം 25 ഡിബി വരെയുള്ള ആമ്പിയന്‍റ് നോയിസിനെ കുറക്കാൻ സാധിക്കും. ഇത് മികച്ച അനുഭവം നൽകും. ഗെയ്മിങ് മോഡിൽ ലോ ലേറ്റൻസി നിലനിർത്താനും ബോൾട്ട് ഓഡിയോ കർവ് ANC എയർബാസ് വയർലെസ് നെക്ക്ബാൻഡിന് സാധിക്കും.

38,962 ആളുകൾ റിവ്യൂ ചെയ്ത ഈ ഉപകരണത്തിന് യൂസർ റേറ്റിങ് 3.8 ആണ്. വാട്ടർ റെസിസ്റ്റെന്‍റ് ടെക്നോളജിയും സെക്യൂർ ഫിറ്റും ഇതിനെ ഒന്നൂടെ മൂല്യമുള്ളതാക്കുന്നു. അത്യാവശ്യം വിലയുള്ളതിനാൽ ഈ ഉപകരണത്തിന് 2000 രൂപക്ക് താഴെ ലഭിക്കാവുന്ന ഏറ്റവും മികച്ച ഓപ്ഷനുകളിൽ ഒന്നാണ്.

ആമസോണിൽ നിലവിൽ ലഭിക്കുന്ന ഡീൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക- Click here t0 know the deal

8) വൺപ്ലസ് ബുള്ളറ്റ്സ് Z2

ഒറ്റ ചാർജിങ്ങിൽ 30 മണിക്കൂർ നിർത്താതെ ഉപയോഗിക്കാൻ സാധിക്കുമെന്നുള്ളത് ഈ ഉപകരണത്തിന്‍റെ പോസീറ്റീവാണ്. 12.4എംഎം ബാസ് ഡ്രൈവർ വളരെ ആഴത്തിലുള്ള ബാസിനും പവർഫുൾ ബീറ്റ്സും നൽകുന്നു. എല്ലാ ഫ്രീക്വസിയിലും മികച്ച ഓഡിയോ ഡിറ്റെയ്ലിങ് അനുഭവിക്കാൻ സാധിക്കുന്ന ടൈറ്റാനിയം കോട്ടിങ് ഇതിനുണ്ട്. ആന്‍റി-ഡിസ്ട്രോഷൻ ഓഡിയോ ടെക്നോളജി നെക്ക്ബാൻഡിന്‍റെ പ്ലേ ടൈ സ്മൂത്തായി നിലനിർത്താൻ സഹായിക്കും. ബ്ലൂട്ടൂത്ത് വെർഷൻ5 ആണ് ഇതിനുള്ളത്.

15,000ത്തിന് മുകളിൽ ആളുകൾ റിവ്യൂ ചെയ്തതിൽ നിന്നും 4.1 യൂസർ റേറ്റിങ് ഇതിനുണ്ട്. മികച്ച ബാറ്ററിലൈഫ് അതിനൊപ്പം ഫാസ്റ്റ് ചാർജിങ്, മികച്ച സൗണ്ട് ക്വാളിറ്റി, ബാസ്, കംഫർട്ടബിൾ ഡിസൈൻ എന്നിവയൊക്കെ ഇതിന്‍റെ പ്രത്യേകതകളാണ്. രണ്ട് പേർക്ക് കണക്ട് ചെയ്യാൻ സാധിക്കില്ല എന്നുള്ളത് ഒരു നെഗറ്റീവായാണ് കണക്കാക്കുന്നത്.

ആമസോണിൽ നിലവിൽ ലഭിക്കുന്ന ഡീൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക- Click here t0 know the deal

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amazon Offersneckband headset
News Summary - best neckband headset in india under 2000 rupees
Next Story