നടുവളഞ്ഞ സാംസങ് മോണിറ്റർ
text_fields‘ലോകത്തെ ഏറ്റവും വലിയ വളഞ്ഞ മോണിറ്റർ’എന്ന വിശേഷണവുമായി സാംസങ് പുതിയ കമ്പ്യൂട്ടർ മോണിറ്റർ രംഗത്തിറക്കി. 49 ഇഞ്ച് വലുപ്പമുള്ള അൾട്രാ വൈഡ് കർവ്ഡ് ക്യൂ എൽ.ഇ.ഡി സി.എച്ച്.ജി 90 എന്ന മോണിറ്ററിന് 1.50 ലക്ഷം രൂപ നൽകണം. ഗെയിം കളിക്കാൻ സൗകര്യമൊരുക്കി ഫ്രീ സിങ്ക് 2 സാേങ്കതികവിദ്യയുണ്ട്.
20 സ്റ്റെപ് ബ്ലാക് ഇൗക്വലൈസർ, ഗെയിം സ്റ്റൈൽ ഒാൺ സ്ക്രീൻ ഡിസ്പ്ലേ ഡാഷ്ബോർഡ്, പിക്ചർ ബൈ പിക്ചർ മോഡ്, 3480x1080 പിക്സൽ റസലൂഷൻ, 32:9 കാഴ്ചാ അനുപാതം, കൂടുതൽ മിഴിവിന് ഒരു മില്ലി സെക്കൻഡ് പിക്ചർ റെസ്പോൺസ് സമയം, 144 ഹെർട്സ് റിഫ്രഷ് നിരക്ക്, 3,000:1 കോൺട്രാസ്റ്റ് അനുപാതം, 1800R വളവ് എന്നിവയാണ് സാേങ്കതികമേന്മകൾ. വിഡിയോ ഇലക്ട്രോണിക് സ്റ്റാൻഡേഡ്സ് അസോസിയേഷൻ (വേസ) അംഗീകരിച്ച ഡിസ്പ്ലേ എച്ച്.ഡി.ആർ (ഹൈ ഡൈനാമിക് റേഞ്ച്) 600 നിലവാരമുള്ളതാണ്.
കണ്ണിന് പ്രയാസമില്ലാതിരിക്കാൻ െഎ സേവർ മോഡുണ്ട്. രണ്ട് എച്ച്.ഡി.എം.െഎ പോർട്ട്, ഒരു ഡിസ്പ്ലേ പോർട്ട്, ഒരു മിനി ഡിസ്പ്ലേ പോർട്ട്, യു.എസ്.ബി ഹബ്, 3.5 എം.എം ഹെഡ്ഫോൺ ജാക്ക്, 3.5 എം.എം ഒാഡിയോ ഇൻ സംവിധാനങ്ങളുണ്ട്. ഉയരവും ചരിവും ക്രമീകരിക്കാവുന്ന സ്റ്റാൻഡാണ്. 2017 ജൂണിൽ പുറത്തിറക്കിയ മോണിറ്റർ ഇപ്പോഴാണ് ഇന്ത്യയിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.