വിരൽ ഞൊടിച്ചാൽ പറക്കും ഈ േഡ്രാൺ
text_fieldsആഘോഷമെന്തായാലും മൂളിപ്പറക്കുന്ന േഡ്രാൺ കാമറകളുടെ സാന്നിധ്യം കൂടിയിട്ടുണ്ട് നാട്ടിൽ. ഇപ്പോൾ വലുപ്പം കുറച്ച് കൈവെള്ളയിൽ േഡ്രാണുകളെ ഒതുക്കാനുള്ള മത്സരത്തിലാണ് കമ്പനികൾ. േഡ്രാൺ കാമറയിൽ മുമ്പനായ ചൈനീസ് കമ്പനി ഡി.ജെ.ഐയെ(DJI)കുറിച്ച് ചിന്തിച്ചാൽ വിലക്കൂടുതലും വലുപ്പവുമാകും ഓർമയിൽ ഓടിയെത്തുക. എന്നാൽ, എല്ലാത്തിനും മറുപടിനൽകുകയാണ് പുതിയ മിനി േഡ്രാൺ കാമറയായ ‘സ്പാർക്കി’ലൂടെ ഡി.ജെ.ഐ.
കമ്പനി ഇറക്കിയ ആദ്യ വിലകുറഞ്ഞ േഡ്രാൺ കാമറയല്ലെങ്കിലും ഒതുക്കമുള്ളതെന്ന വിശേഷണം ഇതിന് മാത്രം സ്വന്തമാണ്. ഏകദേശം 43,000 രൂപ മുതലാണ് വില. 300 ഗ്രാം ഭാരവും ഒരു കൂൾഡ്രിങ്സ് കാനിെൻറ വലുപ്പവുമേയുള്ളൂ. 16 മിനിറ്റാണ് പരമാവധി പറക്കൽ സമയം. 1080 പി ഫുൾ എച്ച്.ഡി െറസലൂഷൻ വിഡിയോകളും 12 മെഗാപിക്സൽ കാമറയിൽ നിശ്ചല ചിത്രങ്ങളും എടുക്കാൻ കഴിയും.
ടു ആക്സിസ് മെക്കാനിക്കൽ ഗിംബലും അൾട്രാസ്മൂത്ത് സാങ്കേതികമികവും വിറയൽ കുറക്കും. സിനിമാറ്റിക് ഷോട്ടുകൾ എടുക്കാൻ റോളിങ് ഷട്ടർ സംവിധാനമുണ്ട്. കൈയുടെ ചലനത്തിനനുസരിച്ച് പ്രവർത്തിപ്പിക്കാൻ പാം കൺേട്രാൾ ഫീച്ചറുണ്ട്. ഇനി അതുവേണ്ടെങ്കിൽ സ്മാർട്ട്ഫോൺ ഉപയോഗിച്ചും നിയന്ത്രിക്കാം. ടാപ് ഫ്ലൈ, ആക്ടിവ് ട്രാക്ക് എന്നിവ അംഗവിക്ഷേപങ്ങൾക്കനുസരിച്ച് പറത്താൻ സഹായിക്കും.
സോഷ്യൽ മീഡിയയിൽ പോസ്റ്റ്ചെയ്യാൻ 10 സെക്കൻഡ് വിഡിയോ എടുക്കാൻ ക്വിക് ഷോട്ട് സംവിധാനം സഹായിക്കും. സ്പോർട്ട് മോഡിൽ മണിക്കൂറിൽ 50 കി.മീറ്റർ വേഗത്തിൽ പറക്കും. തിരശ്ചീനമായും ലംബമായും തനിയെ ക്രമീകരിച്ച് പനോരമ ചിത്രങ്ങളെടുക്കാൻ പനോ, ആവശ്യമായ സ്ഥലം മാത്രം സുവ്യക്തമാക്കി മറ്റിടങ്ങൾ മങ്ങിയ ചിത്രങ്ങൾ എടുക്കാൻ ഷാളോ ഫോക്കസ് എന്നീ രണ്ട് ഷൂട്ടിങ് മോഡുകളും കൂട്ടിച്ചേർത്തിട്ടുണ്ട്.
ജൂൺ 15 മുതൽ യു.എസിൽ വിൽപന തുടങ്ങും. ബാറ്ററി ചാർജ് കുറഞ്ഞാലോ കണക്ഷൻ നഷ്ടപ്പെട്ടാലോ തിരികെയെത്തിക്കാൻ റീട്ടേൺ ടു ഹോം ബട്ടണുണ്ട്. വെള്ള, നീല, പച്ച, ചുവപ്പ്, മഞ്ഞ നിറങ്ങളിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.