Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചിത്രങ്ങളും വിഡിയോയും പകർത്താം, കോളെടുക്കാം; ഫേസ്​ബുക്കി​െൻറ സ്മാർട്ട്​ ഗ്ലാസ്​ റേ-ബാൻ സ്​റ്റോറീസ്​ ലോഞ്ച്​ ചെയ്​തു
cancel
Homechevron_rightTECHchevron_rightGadgetschevron_rightചിത്രങ്ങളും വിഡിയോയും...

ചിത്രങ്ങളും വിഡിയോയും പകർത്താം, കോളെടുക്കാം; ഫേസ്​ബുക്കി​െൻറ സ്മാർട്ട്​ ഗ്ലാസ്​ 'റേ-ബാൻ സ്​റ്റോറീസ്​' ലോഞ്ച്​ ചെയ്​തു

text_fields
bookmark_border

അമേരിക്കൻ ടെക്​ ഭീമനായ ഫേസ്​ബുക്ക്​ അവരുടെ ഫസ്​റ്റ്​ ജനറേഷൻ സ്​മാർട്ട്​ ഗ്ലാസ്​ അവതരിപ്പിച്ചു. ലോക പ്രശസ്​ത ബ്രാൻഡായ റേ-ബാനുമായി സഹകരിച്ചുകൊണ്ടാണ്​ ഫേസ്​ബുക്ക്​ സ്​മാർട്ട്​ ഗ്ലാസ്​ വിപണിയിലെത്തിച്ചിരിക്കുന്നത്​. അതുകൊണ്ടുതന്നെ റേ-ബാൻ സ്റ്റോറീസ് എന്നാണ്​ സ്മാർട്ട് ഗ്ലാസുകളെ വിളിക്കുന്നത്​.

യഥാർത്ഥ ഓഗ്മെൻറഡ് റിയാലിറ്റി അനുഭവം വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്​ ഗ്ലാസ്​​ ഉപയോഗിച്ച്​ അത്തരത്തിലുള്ള ഗെയിമുകളും കളിക്കാൻ സാധിക്കും. സംഗീതം കേൾക്കാനും കോളുകൾ എടുക്കാനും ഫോട്ടോകളും വീഡിയോകളും (30 സെക്കൻഡ് വരെ) പകർത്താനും സ്​മാർട്ട്​ ഗ്ലാസ്​ അനുവദിക്കുന്നു. ഫ്രെയിമുകളുടെ മുൻവശത്ത് അഞ്ച്​ മെഗാപിക്സലുള്ള ഇരട്ട ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ട്​. ഫോട്ടോഗ്രാഫി അല്ലെങ്കിൽ റെക്കോർഡിംഗ് നടക്കുന്നുവെന്ന് ചുറ്റുമുള്ളവരെ അറിയിക്കാൻ ക്യാമറകൾ ഓണായിരിക്കുമ്പോൾ ഒരു ക്യാപ്ചർ എൽഇഡി പ്രകാശിക്കുന്നതായിരിക്കും.

Scott Stein/CNET

ഫോട്ടോകളും വിഡിയോകളും പകർത്താനും എളുപ്പവഴിയുണ്ട്​. "ഹേ ഫേസ്ബുക്ക്, ടെയ്​ക്​ എ ഫോട്ടോ/വിഡിയോ എന്ന്​ ലളിതമായി പറഞ്ഞാൽ സ്​മാർട്ട്​ ഗ്ലാസ്​ പറയുന്നത്​ പോലെ ചെയ്യും. ഫേസ്ബുക്ക് വ്യൂ കമ്പാനിയൻ ആപ്പ് ഉപയോഗിച്ച് റേ-ബാൻ സ്റ്റോറീസിൽ പകർത്തിയ ഫോട്ടോകൾ എഡിറ്റ് ചെയ്യാനും മറ്റുള്ളവരുമായി പങ്കിടാനും യൂസർമാർക്ക്​ കഴിയും. ഫോട്ടോകൾ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, മെസഞ്ചർ, ട്വിറ്റർ, ടിക്‌ടോക്ക്, സ്‌നാപ്ചാറ്റ്, മറ്റ് ആപ്പുകൾ എന്നിവയിൽ പങ്കിടുകയും ചെയ്യാം.

സ്മാർട്ട്‌ഫോണിലുള്ള ഏത് ആപ്പിൽ നിന്നും യൂസർമാരുടെ പ്രിയപ്പെട്ട സംഗീതവും പോഡ്‌കാസ്റ്റുകളും ഒക്കെ കേൾക്കാനായി ബിൽറ്റ്-ഇൻ ബ്ലൂടൂത്തും ഒാപൺ ഇയർ സ്പീക്കറുകളും സ്മാർട്ട് ഗ്ലാസിലുണ്ട്​. റേ-ബാൻ സ്​റ്റോറീസ്​ ഉപയോഗിച്ച് കോളുകൾ എടുക്കാനും കഴിയും. അതേസമയം, സ്വകാര്യതക്ക്​ ഏറെ പ്രധാന്യം നൽകിക്കൊണ്ടാണ്​ റേ-ബാൻ സ്റ്റോറി സ്​മാർട്ട്​ ഗ്ലാസുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഫേസ്ബുക്ക് വ്യക്​തമാക്കുന്നുണ്ട്​..


ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്​ടത്തിനനുസരിച്ച്​ 20 കോമ്പിനേഷനുകളിലായി വ്യത്യസ്ത തരം ലെൻസുകളും ഫ്രെയിമുകളും തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. റേ-ബാൻ സ്റ്റോറീസി​െൻറ ആരംഭ വില 299 ഡോളറാണ്​ (ഏകദേശം 22,000 രൂപ). യുഎസ്, യുകെ, കാനഡ, ഇറ്റലി, അയർലൻഡ്, ഓസ്ട്രേലിയ തുടങ്ങി ആറ്​ രാജ്യങ്ങളിൽ സ്മാർട്ട് ഗ്ലാസുകൾ ലഭ്യമാകും. തിരഞ്ഞെടുത്ത റേ-ബാൻ സ്റ്റോറുകൾ, Ray-Ban.com എന്നിവ വഴിയും വാങ്ങാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FacebookSmart GlassRay Ban Stories
News Summary - Facebook Ray-Ban Stories Smart Glasses Launched
Next Story