ആപ്പിളിനെ വെല്ലാൻ ഇരട്ട കാമറകളുള്ള സ്മാർട്ട് വാച്ചുമായി ഫേസ്ബുക്ക്; സ്മാർട്ട്‌ഫോണില്ലാതെയും ഉപയോഗിക്കാം
text_fieldsആഗോള വിപണിയിൽ സ്മാർട്ടവാച്ച് സെഗ്മൻറിനെ നയിക്കുന്ന ആപ്പിളിനെ അതിൽ നിന്നും താഴെയിറക്കാമെന്ന പ്രാഥമിക ലക്ഷ്യത്തോടെ പുതിയ ഇരട്ട കാമറകളുള്ള സ്മാർട്ട്വാച്ച് വികസിപ്പിക്കാനൊരുങ്ങുകയാണ് സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്ക്. അടുത്ത വർഷത്തോടെ വാച്ച് ലോഞ്ച് ചെയ്യുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ സുചന നൽകുന്നു. ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകൾ ഇല്ലാതെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഉപകരണം സ്വതന്ത്രമാക്കാനും ഫെയ്‌സ്ബുക്ക് ലക്ഷ്യമിടുന്നുണ്ട്.
പ്രോജക്റ്റിൽ പ്രവർത്തിക്കുന്ന വ്യക്തികളുമായി അടുത്തിടെ ആശയവിനിമയം നടത്തിയ 'ദി വെർജ്' എന്ന പോർട്ടൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഫേസ്ബുക്ക് സ്മാർട്ട് വാച്ചിൽ രണ്ട് കാമറകൾ ഉൾപ്പെടുത്തും, യാത്രയ്ക്കിടെ ചിത്രങ്ങളും വീഡിയോകളും പകർത്താനായി ആളുകളെ അനുവദിക്കുന്നതിന് ഡിസ്പ്ലേ മൊഡ്യൂൾ ബാൻഡിൽ നിന്ന് വേർപെടുത്താൻ കഴിയുന്ന വിധത്തിലാണ് സ്മാർട്ട്വാച്ച് ഫേസ്ബുക്ക് നിർമിക്കുന്നത്. ഇരട്ടകാമറകളിൽ ഒന്ന് മുൻ കാമറയാണ്. അതുപയോഗിച്ച് വിഡിയോ കോൾ ചെയ്യാനും കഴിയും.
ഓട്ടോ -ഫോക്കസ് പിന്തുണയുള്ള പ്രാഥമിക ക്യാമറ ഡിസ്പ്ലേ മൊഡ്യൂളിന് പുറകിലായിരിക്കും, ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകൾ ഇല്ലാതെ ഉയർന്ന റെസ് ചിത്രങ്ങളും വീഡിയോകളും പകർത്താൻ അത് അനുവദിക്കും. മാത്രമല്ല, റിപ്പോർട്ട് അനുസരിച്ച്, ഉപകരണത്തിനായി അധിക ആക്‌സസറികൾ വികസിപ്പിക്കാൻ തേർഡ്-പാർട്ടി നിർമ്മാതാക്കളെ ഫേസ്ബുക്ക് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഉപയോക്താക്കളെ അവരുടെ വസ്ത്രങ്ങളിലോ ബാക്ക്‌പാക്കുകളിലോ വാച്ചിെൻറ ഡിസ്പ്ലേ മൊഡ്യൂളുകൾ അറ്റാച്ചുചെയ്യാൻ അനുവദിക്കുന്ന വിധത്തിലുള്ള ഉപകരണങ്ങളാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
വരാനിരിക്കുന്ന സ്മാർട്ട് വാച്ചിന് എൽ.ടി.ഇ പിന്തുണ പ്രാപ്തമാക്കുന്നതിനായി സോഷ്യൽ മീഡിയ ഭീമൻ അമേരിക്കയിലെ ചില മുൻനിര വയർലെസ് കാരിയറുകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതുവഴി ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകളുമായി ബന്ധിപ്പിക്കാതെ തന്നെ ഫേസ്ബുക്ക് സ്മാർട്ട് വാച്ച് സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയും. ഫേസ്ബുക്ക് സ്മാർട്ട്വാച്ച് ഒരു ഫിറ്റ്നസ്-അടിസ്ഥാനമാക്കിയുള്ള ഡിവൈസായിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇരട്ട കാമറകളുമായെത്തുന്ന വാച്ചിൽ കമ്പനിക്ക് എത്രത്തോളം സെൻസറുകൾ ഉൾപ്പെടുത്താൻ സാധിക്കുമെന്ന് കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.