ഒടുവിൽ രക്തസമ്മർദ്ദം അറിയാനുള്ള സംവിധാനവും സ്മാർട്ട് വാച്ചിലേക്ക്; മുന്നിട്ടിറങ്ങുന്നത് ഫിറ്റ്ബിറ്റ്
text_fieldsസ്മാർട്ട്വാച്ചുകൾക്കും ഫിറ്റ്നസ് ബാൻഡുകൾക്കും ഇപ്പോൾ എന്തെന്നില്ലാത്ത ഡിമാന്‍റാണ്. അത് കണക്കിലെടുത്ത് പല ടെക്നോളജി കമ്പനികളും സ്മാർട്ട്വാച്ചുകൾ നിർമിച്ച് വിപണിയിലെത്തിക്കുന്നുമുണ്ട്. ഹൃദയമിടിപ്പ് അറിയാനും ഇ.സി.ജി റീഡിങ്ങിനും രക്തത്തിലെ ഓക്സിജൻ ട്രാക് ചെയ്യുന്നതിനുമൊക്കെയുള്ള ഫീച്ചറുകൾ സ്മാർട്ടവാച്ചുകളിൽ കമ്പനികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സ്മാർട്ട്വാച്ചിൽ ഉണ്ടാവണം എന്ന് യൂസർമാർ ഏറ്റവും ആഗ്രഹിക്കുന്ന ഒരു ഫീച്ചർ രക്ത സമ്മർദ്ദം അറിയാനുള്ള സംവിധാനമാണ്.
ഗൂഗ്ൾ സമീപകാലത്ത് ഏറ്റെടുത്ത ഫിറ്റ്ബിറ്റ് എന്ന കമ്പനി അതിന് വേണ്ടി സ്മാർട്ട്വാച്ചിൽ ഒരു സെൻസർ പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. ചില ബ്രാൻഡുകൾ രക്തസമ്മര്‍ദ്ദ ട്രാക്കറുകള്‍ ഉപയോഗിച്ച് സ്മാര്‍ട്ട് വാച്ചുകള്‍ പരീക്ഷണം നടത്തിനോക്കിയിട്ടുണ്ടെങ്കിലും വിജയിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഫിറ്റ്ബിറ്റ് ഉപകരണങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദമളക്കാന്‍ എങ്ങനെ കഴിയുമെന്ന് പരിശോധിക്കാന്‍ അതിന്‍റെ ഗവേഷണ വിഭാഗമായ ഫിറ്റ്ബിറ്റ് ലാബ്‌സ് പഠനം ആരംഭിക്കുകയാണ്. ഒരു ബ്ലോഗിലാണ് ഫിറ്റ്ബിറ്റ് ഇത് പ്രഖ്യാപിച്ചത്.
രക്തസമ്മര്‍ദ്ദം എളുപ്പത്തില്‍ അളക്കാനും നിരീക്ഷിക്കാനുമുള്ള കഴിവ് ഇന്നുവരെ അവ്യക്തമാണ്, കൂടാതെ രക്തസമ്മര്‍ദ്ദ റീഡിങ്ങുകൾ പിടിച്ചെടുക്കാനുള്ള കഴിവിന്‍റെ കാര്യത്തില്‍ ഫലപ്രാപ്തി ഇതുവരെ നേടാനായിട്ടില്ലെന്നും കമ്പനി ബ്ലോഗിൽ വ്യക്തമാക്കുന്നു. എന്തായാലും പുതിയ നീക്കത്തെ കഠിനമായ ശാസ്ത്രീയ വെല്ലുവിളിയായാണ് പദ്ധതിയെ നയിക്കുന്ന ഫിറ്റ്ബിറ്റ് പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞൻ ഷെല്‍ട്ടന്‍ യുവാന്‍ വിശേഷിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.