ജി.പി.എസുണ്ട്, വ്യായാമങ്ങൾക്ക് സഹായിയുമാകും ഇൗ സ്മാർട്ട്വാച്ച്
text_fieldsജി.പി.എസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) എന്ന ഉപകരണത്തിനൊപ്പം അറിയാൻ തുടങ്ങിയതാണ് ഗാർമിൻ എന്ന അമേരിക്കൻ കമ്പനിയെ. പിന്നീട് ഫിറ്റ്നസ് വാച്ചുകളുടെ ലോകത്തും എത്തിനോക്കി. ഇപ്പോൾ പലരും പയറ്റി മടുത്ത സ്മാർട്ട്വാച്ചിെൻറ രംഗത്ത് ഒരു കൈനോക്കുകയാണ് ഗാർമിെൻറ ലക്ഷ്യം.
ഇതിനായി ‘വിവോ ആക്ടിവ് 3’ എന്ന സ്മാർട്ട്വാച്ചാണ് ഗാർമിൻ ഇറക്കിയത്. വില അൽപം കൂടുതലാണ് ^24,990 രൂപ. കമ്പനിയുടെ സ്വന്തം പണമിടപാട് സംവിധാനമായ ‘ഗാർമിൻ പേ’സൗകര്യമുള്ള ആദ്യ സ്മാർട്ട്വാച്ചാണിത്. ഒന്ന് തൊട്ടാൽ മതി എൻ.എഫ്.സി വഴി പണമടക്കാം. ഇനി വ്യായാമത്തിന് പോകുേമ്പാൾ ഫോണും പേഴ്സും എടുത്തിട്ടില്ലെങ്കിലും പണം നൽകാം.
നിലവിൽ യു.എസിൽ മാസ്റ്റർ കാർഡ് സേവനവുമായി ചേർന്നാണ് പ്രവർത്തനം. വിസ കാർഡ് സൗകര്യം പിന്നാലെ എത്തും. സൂര്യപ്രകാശം നേരിട്ട് പതിച്ചാലും മങ്ങാത്ത 240x240 പിക്സൽ റസലൂഷനുള്ള 1.2 ഇഞ്ച് ഗാർമിൻ ക്രോമ ഡിസ്പ്ലേയാണ്. വശങ്ങളിൽ തൊട്ടാൽ ലിസ്റ്റുകളും വിഡ്ജറ്റുകളും തുറന്നുവരുന്ന ടച്ച് സെൻസിറ്റീവ് സംവിധാനമുണ്ട്. ഗൂഗിൾ ആൻഡ്രോയിഡ് വെയർ 2.0 ഒ.എസിലാണ് പ്രവർത്തനം.
വ്യായാമത്തിന് കൂട്ടാവാൻ 15 പ്രീ ലോഡഡ് സ്പോർട്സ് ആപ്പുണ്ട്. ഒാട്ടം, നീന്തൽ, കാർഡിയോ വർക്കൗട്ട്എന്നിവക്ക് കൂട്ടാവും. യോഗ, ബോക്സിങ്, സ്റ്റെയർ സ്റ്റെപ്പർ, ഫ്ലോർ ൈക്ലംബിങ് എന്നിവയും അളക്കാം. ബിൽറ്റ് ഇൻ ജി.പി.എസ്, കോർണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം, 11 മണിക്കൂർ നിൽക്കുന്ന ബാറ്ററി, ഹൃദയമിടിപ്പ് സ്കാനർ എന്നിവയുണ്ട്. കറുപ്പ്, വെള്ള നിറങ്ങളിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.