ഫ്ലിപ് കാമറയുള്ള ലോകത്തിലെ ആദ്യത്തെ ടാബ്ലെറ്റുമായി എച്ച്.പി
text_fieldsടാബ്ലെറ്റ് വിപണയിലേക്ക് പുതിയ താരവുമായി എത്തുകയാണ് പ്രമുഖ ടെക് കമ്പനിയായ എച്ച്.പി. മറ്റ് ബ്രാൻഡുകൾ വിപണയിലെത്തിച്ച ടാബുകളിൽ നിന്ന് 11 ഇഞ്ച് വലിപ്പമുള്ള എച്ച്.പി ടാബ് വേറിട്ട് നിൽക്കുന്നത് അതിെൻറ കാമറ സംവിധാനം കൊണ്ടാണ്. ചില ഫോണുകളിൽ മുമ്പ് കണ്ട ഫ്ലിപ് കാമറ സെറ്റപ്പാണ് ടാബിൽ എച്ച്.പി പരീക്ഷിച്ചിരിക്കുന്നത്. 13 മെഗാപിക്സലുള്ള ടാബിലെ പിൻകാമറ ഫ്ലിപ് ചെയ്ത് മുന്നിലേക്ക് വന്ന് ഒരു വെബ് കാമറയോ, സെൽഫി കാമറയോ ആയി പ്രവർത്തിക്കും.
ഷവോമിയുടെ 'മി പാഡ് 5 സീരീസ്, റിയൽമിയുടെ 'റിയൽമി പാഡ്', മോട്ടറോളയുടെ മോട്ടോ ടാബ് ജി20, ടെക്ഭീമൻ ആപ്പിളിെൻറ പുതിയ െഎപാഡ് മിനി, മൈക്രോസോഫ്റ്റ് സർഫൈസ് ഗോ 3 തുടങ്ങി സമീപകാലത്തായി നിരവധി ടാബ്ലെറ്റുകളാണ് കിടിലൻ സവിശേഷതകളോടെ ബ്രാൻഡുകൾ പ്രഖ്യാപിക്കുകയും വിപണയിലെത്തിക്കുകയും ചെയ്തത്. അവയോട് മുട്ടാനാണ് എച്ച്.പിയുടെ നീക്കം.
11 ഇഞ്ച് വലിപ്പമുള്ള 2160 x 1440p പിക്സൽ റെസൊല്യൂഷനടങ്ങിയ ഐ.പി.എസ് എൽ.സി.ഡി ഡിസ്പ്ലേയാണ് ടാബിന്. കീബോർഡ്, എച്ച്.പി ടിൽറ്റ് പെൻ പിന്തുണയുള്ള ടാബ് വിൻഡോസ് ഒാപറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. വിൻഡോസ് 11ലായിരിക്കും ടാബ് യൂസർമാർക്ക് ലഭിക്കുക. ഇന്റൽ പെന്റിയം സിൽവർ എൻ6000 എന്ന പ്രോസസ്സറാണ് കരുത്ത് പകരുന്നത്. 4 ജിബി റാമും 128 ജിബി എൻവിഎംഇ സ്റ്റോറേജുമുണ്ട്.
സ്റ്റോറേജ് വിപുലീകരണത്തിനായി മൈക്രോ എസ്ഡി സ്ലോട്ടോടെയാണ് ടാബ് വരുന്നത്. യുഎസ്ബി-സി പോർട്ട് ഉപയോഗിച്ച് ചാർജ് ചെയ്യാവുന്ന 32.2Wh ബാറ്ററിയാണുള്ളത്. കൂടാതെ, ഉപയോക്താക്കൾക്ക് ടാബുമായി ബന്ധിപ്പിക്കാൻ കഴിയുന്ന മറ്റ് ആക്‌സസറികളെയും യുഎസ്ബി-സി പോർട്ട് പിന്തുണയ്ക്കുന്നു. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ബ്ലൂടൂത്ത് 5.0, വൈഫൈ 6 എന്നിവയുമുണ്ട്.
ഡിസംബറിൽ ലോഞ്ച് ചെയ്യാനുദ്ദേശിക്കുന്ന ടാബ്ലെറ്റിന് 36,789 രൂപയാണ് വില. എന്നാൽ, കീബോർഡ് അടക്കമാണ് വാങ്ങുന്നതെങ്കിൽ 44,250 രൂപ നൽകേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.