എട്ട് മണിക്കൂർ ബാറ്ററി, 11 ഇഞ്ച് ഡിസ്‍പ്ലേ; 15,799 രൂപക്ക് ജിയോബുക് ലാപ്ടോപ്പ് സ്വന്തമാക്കാം
text_fieldsഒടുവിൽ റിലയൻസ് ജിയോ അവരുടെ ബജറ്റ് ലാപ്ടോപ്പ് ഇന്ത്യയിൽ വിൽപ്പനക്കെത്തിച്ചിരിക്കുകയാണ്. ലോഞ്ച് ചെയ്ത സമയത്ത് സർക്കാർ ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ജിയോബുക് ലാപ്ടോപ്പ് ഇനി മുതൽ ഇന്ത്യയിൽ ആർക്കും വാങ്ങാം. അതും 20,000 രൂപയിൽ താഴെ മാത്രം നൽകിക്കൊണ്ട്.
റിലയൻസ് ഡിജിറ്റൽ വെബ്‌സൈറ്റിൽ ജിയോബുക്ക് 15,799 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. നേരത്തെ ജിഇഎം (GeM) വെബ്‌സൈറ്റിൽ 19,500 രൂപയായിരുന്നു ജിയോബുക്കിന്റെ വില. ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ പല ബാങ്കുകളുടെ ഓഫറുകളിലൂടെ 5,000 രൂപ വരെ തൽക്ഷണ കിഴിവുകൾ ജിയോബുക്കിന് ലഭിക്കും.
ജിയോബുക്ക് സവിശേഷതകൾ
ജിയോബുക്ക് ഒരു ഉയർന്ന നിലവാരമുള്ള ലാപ്‌ടോപ്പല്ല, തീർത്തും ബേസിക്കായ സവിശേഷതകളാണ് ഈ ലാപ്ടോപ്പിലൂടെ നമുക്ക് ലഭിക്കുന്നത്. ജിയോബുക്കിനെ നിർമാതാക്കൾ ഒരു "വിദ്യാഭ്യാസ സഹചാരി" എന്നാണ് വിളിക്കുന്നുത്. 1366×768 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷനുള്ള 11.6 ഇഞ്ച് ഡിസ്‌പ്ലേയാണ് ജിയോബുക്കിനുള്ളത്. തീരെ കനംകുറഞ്ഞതും മിനിമലുമായ ഡിസൈനും എടുത്തുപറയേണ്ടതാണ്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 പ്രൊസസറാണ് ജിയോബുക്കിന് കരുത്തേകുന്നത്. 2 ജിബി റാമും 32 ജിബി ഇഎംഎംസി സ്റ്റോറേജുമായാണ് ലാപ്ടോപ്പ് വരുന്നത്. അത് 128 ജിബി വരെ വർധിപ്പിക്കാം.
ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ജിയോ ഒ.എസിലാണ് (JioOS) ലാപ്‌ടോപ്പ് പ്രവർത്തിപ്പിക്കുന്നത്. ജിയോ ആപ്പുകളും മൈക്രോസോഫ്റ്റ് 365 ആപ്പുകളും ലാപ്ടോപ്പിൽ പ്രവർത്തപ്പിക്കാം. വൈ-ഫൈ, ബ്ലൂടൂത്ത് 5.0, രണ്ട് USB പോർട്ടുകൾ, ഒരു HDMI പോർട്ട്, ഒരു കോംബോ പോർട്ട്, ഒരു SD കാർഡ് സ്ലോട്ട് എന്നിവ ഉൾപ്പെടുന്നു. ഇരട്ട സ്റ്റീരിയോ സ്പീക്കറുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.