ബിസിനസിന് താങ്ങാകാൻ ‘ലെനോേവാ വി 330’
text_fieldsചെറുകിട വ്യാപാര സ്ഥാപനങ്ങളെയും സ്റ്റാർട്ടപ്പുകളെയും ലക്ഷ്യമിട്ട് പുതിയ വി സീരീസ് നോട്ട്ബുക്കുമായി ലെനോവോ. ‘ലെനോേവാ വി 330’ എന്ന ഇൗ മോഡലിന് 48,000 രൂപ മുതലാണ് വില. അധിക ബാറ്ററിയിടാനോ സീഡി അടക്കം ഒപ്ടിക്കൽ ഡ്രൈവുകൾക്കോ ഉപയോഗിക്കാവുന്ന അൾട്രാ ബേ ഡ്രൈവാണ് പ്രധാന പ്രത്യേകത. താഴെ വീണാലും ആഘാതമേറ്റാലും അവ താങ്ങുന്ന രൂപകൽപനയാണ്. വെബ്കാം അടച്ചുവെച്ച് സ്വകാര്യത സംരക്ഷിക്കാൻ കാമറ ഷട്ടറുണ്ട്.
വിൻഡോസ് 10 പ്രോയുമായി ചേർന്ന് പ്രവർത്തിക്കുന്ന ട്രസ്റ്റഡ് പ്ലാറ്റ്ഫോം മൊഡ്യൂൾ എന്ന സോഫ്റ്റ്വെയറാണ്. വിവരങ്ങളും പാസ്വേഡും എൻക്രിപ്റ്റ് ചെയ്ത് സുരക്ഷിതമാക്കാൻ ബിറ്റ്ലോക്കറുണ്ട്. താഴെ വീണാൽ ഡാറ്റ നഷ്ടപ്പെടാതെ കാക്കാൻ ഹാർഡ് ഡ്രൈവ് ലോക്ക് ചെയ്യുന്ന ആക്ടിവ് പ്രൊട്ടക്ട് സിസ്റ്റമുണ്ട് (എസ്.സ്.ഡി മോഡലിൽ ഇല്ല). വിൻഡോസ് ഹലോ ഫേഷ്യൽ റക്കഗ്നീഷൻ മുഖമറിഞ്ഞ് തുറക്കാൻ അവസരമൊരുക്കും.
ടച്ച് ടൈപ് വിരലടയാള റീഡറുമുണ്ട്. ഇൻറൽ പെൻറിയം, സെലറോൺ, ആറാം തലമുറ ഇൻറൽ കോർ െഎ ത്രീ, എഴാം തലമുറ ഇൻറൽ കോർ െഎ 5, െഎ 7 പ്രോസസറുകൾ, 128 ജി.ബി^256 ജി.ബി^512 ജി.ബി എസ്.എസ്.ഡി, 500 ജി.ബി-ഒരു ടി.ബി-രണ്ട് ടി.ബി ഹാർഡ് ഡിസ്ക് മോഡലുകളുണ്ട്. നനയാത്ത കീബോർഡ്, 1920 x 1080 പിക്സൽ റസലൂഷനുള്ള 14 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്പ്ലേ, ആൻറി ഗ്ലെയർ സ്ക്രീൻ, 180 ഡിഗ്രി മടങ്ങുന്ന ഡിസ്പ്ലേ, 720പി 0.3 മെഗാപിക്സൽ വെബ്കാമറ, വിൻഡോസ് 10 ഒാപറേറ്റിങ് സിസ്റ്റം, അതിവേഗ ചാർജിങ് ബാറ്ററി, എ.എം.ഡി റാഡിയോൺ 530 രണ്ട് ജി.ബി ജി.ഡി.ഡി.ആർ 5 വി റാം ഗ്രാഫിക്സ്, 20 ജി.ബി വരെ ഡി.ഡി.ആർ 4 റാം പിന്തുണ, ഇൻറൽ എച്ച്.ഡി ഗ്രാഫിക്സ്, ഡോൾബി സ്റ്റീരിയോ സ്പീക്കറുകൾ, സിംഗ്ൾ^ ഡ്യുവൽ അരെ ഡിജിറ്റൽ മൈക്രോഫോണുകൾ, യു.എസ്.ബി ടൈപ് സി, രണ്ട് യു.എസ്.ബി 3.0, യു.എസ്.ബി 2.0 പോർട്ടുകൾ, വി.ജി.എ, എച്ച്.ഡി.എം.െഎ, കാർഡ് റീഡർ, ആർ.ജെ 45 കമ്യൂണിക്കേഷൻ പോർട്ട്, 1.6 കി.ഗ്രാം ഭാരം എന്നിവയാണ് പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.