താങ്ങാവുന്ന വിലയിൽ ഹെഡ്ഫോണുകൾ
text_fieldsതാങ്ങാവുന്ന വിലയും മികവുമുള്ള ഹെഡ്ഫോൺ തിരയുന്നവർ ചെന്നുനിൽക്കുക ബോട്ട് (boAt)എന്ന പ േരിലാണ്. വയർെലസ് സ്പീക്കറിെൻറ കാര്യത്തിലും ബോട്ട് കീശചോർത്തില്ല. മുംബൈ ആസ്ഥാനമ ായ ബോട്ട് ഇറക്കിയ പുതിയ ഒാവർ ഇയർ ഹെഡ്ഫോണാണ് ബോട്ട് റോക്കേഴ്സ് 480 (Boat Rockerz 480). 1899 രൂപയാണ് വി ല. ആമസോൺ ഇന്ത്യ വഴിയാണ് വിൽപന. ഒറ്റ ചാർജിൽ 10 മണിക്കൂർ പാട്ടുകേൾക്കാൻ കഴിയുന്ന 300 എം. എ.എച്ച് ബാറ്ററിയാണ്. മൈക്രോ യു.എസ്.ബി പോർട്ട് വഴിയാണ് ചാർജിങ്.
ചെവി മൂടിയിരിക്ക ുന്ന രൂപകൽപനയായതിനാൽ ഒാവർ ഇയർ ഹെഡ്ഫോണുകൾ അണിയാൻ സൗകര്യപ്രദവും പുറംശബ്ദം അ ലോസരപ്പെടുത്താത്തതുമാണ്. 40 എം.എം ഡ്രൈവറാണ് ഇതിന്. 20-20,000 ഹെർട്സ് ആണ് ഫ്രീക്വൻസി റെസ് പോൺസ് പരിധി. മൈക്ക്, ബ്ലൂടൂത്ത് 5.0 കണക്ടിവിറ്റിയുമുണ്ട്. സ്റ്റീരിയോ കേബ്ൾ വഴി കണക് ട് ചെയ്യാനും കഴിയും.
ചാർജിങ്, പെയറിങ് എന്നിവ അറിയാൻ എൽ.ഇ.ഡി ഇൻഡിക്കേറ്ററുണ്ട്. 187 ഗ്രാം ആണ് ഭാരം. അതേസമയം, ബ്ലോപൂങ്ക്റ്റ് (Blaupunkt)ഇയർഫോൺ രംഗത്തേക്ക് വന്നതും ആൻറ് ഒാഡിയോ (Ant Audio)യുടെ പുതുനിര ഉൽപന്നങ്ങളും ബോട്ടിന് െവല്ലുവിളി ഉയർത്തുന്നുണ്ട്.
നിറപ്പൊലിമയുമായി ആൻറ് ഒാഡിയോ
ബ്രിട്ടീഷ് ഒാഡിയോ- അനുബന്ധ ഉപകരണ കമ്പനിയായ ആൻറ് ഒാഡിയോ (Ant Audio) നിറപ്പൊലിമയുള്ള ഇയർേഫാണുകൾ, വയർെലസ് സ്പീക്കറുകൾ, ഹെഡ്ഫോണുകൾ എന്നിവയുമായാണ് ഇന്ത്യയിലെത്തിയത്. ആൻറ് ഒാഡിയോ അമ്മോ എന്ന ബ്ലൂടൂത്ത് സ്പീക്കറിന് 1399 രൂപയാണ് വില. പൂർണ ചാർജിൽ ആറു മണിക്കൂർ പ്രവർത്തിക്കുന്ന 1000 എം.എ.എച്ച് ബാറ്ററിയാണ്.
45 എം.എം ആണ് ഡ്രൈവർ. വെള്ളം-പൊടി പ്രതിരോധമുണ്ട്. TrebleX-1000 എന്ന മിനി സൗണ്ട്ബാറിന് രണ്ട് 50 എം.എം ഡ്രൈവറുകളാണുള്ളത്. നീളമേറിയ സൗണ്ട്ബാർ പോലുള്ള രൂപകൽപനയാണെങ്കിലും വീടുകളിൽ അനുയോജ്യമാണ്. ആറുമണിക്കൂർ നിൽക്കുന്ന 1500 എം.എ.എച്ച് ബാറ്ററിയാണ്. മൈക്രോ എസ്.ഡി കാർഡ്, യു.എസ്.ബി ഡ്രൈവ്, ഒാക്സ് കേബ്ൾ എന്നിവ വഴി പാട്ടു കേൾക്കാം.
6999 രൂപയാണ് വില. ചെവിക്ക് അനുരൂപമായ Treble 900 വയർെലസ് ഹെഡ്ഫോണിന് എട്ടുമണിക്കൂർ നിൽക്കുന്ന 800 എം.എ.എച്ച് ബാറ്ററിയാണ്. ശബ്ദമേന്മയുടെ കാര്യത്തിലാണ് മികവ് പ്രകടമാകുക. ഒാക്സ് കേബ്ൾ വഴിയും കണക്ട് ചെയ്യാം. 1699 രൂപയാണ് വില. Treble 500 വയർെലസ് ഹെഡ്ഫോൺ മൂന്ന് ഇരട്ട നിറങ്ങളിൽ ലഭിക്കും. ഒാക്സ് കേബ്ൾ വഴിയും കണക്ട് ചെയ്യാം. 10 മണിക്കൂർ ബാറ്ററി നിൽക്കും. 1099 രൂപയാണ് വില.
വയറുള്ള ഇയർേഫാണായ Wave 702ന് 499 രൂപയാണ് വില. 10 എം.എം ഒാഡിയോ ഡ്രൈവർ, 3.5 എം.എം ജാക്, വ്യക്തമായ ശബ്ദം, പിണയാത്ത ഫ്ലാറ്റ് വയർ എന്നിവയാണ് പ്രത്യേകതകൾ. അത്ലറ്റുകൾക്കുള്ളതാണ് Wave Sports 450 ബ്ലൂടൂത്ത് ഇയർഫോണുകൾ. ആറ് എം.എം ഒാഡിയോ ഡ്രൈവറാണ്. 160 എം.എ.എച്ച് ബാറ്ററി 10 മണിക്കൂർ നിൽക്കും. 1499 രൂപയാണ് വില. പരന്ന കേബിളുള്ള ഇയർഫോണായ Thump 650, Thump 560ന് 399 രൂപയാണ് വില.
മൂന്ന് ഇയർഫോണുകളുമായി ബ്ലോപൂങ്ക്റ്റ്
ഒാേട്ടാ മൊബൈൽ ഒാഡിയോ ഉൽപന്ന നിരക്ക് പേരുകേട്ട ജർമൻ കമ്പനി ബ്ലോപൂങ്ക്റ്റ് (Blaupunkt) ബ്ലൂടൂത്ത് സ്പീക്കറുകൾ, ഹെഡ്ഫോണുകൾ, ഇയർഫോണുകൾ, ടി.വി തുടങ്ങിയവയിലും കൈവെച്ചുകഴിഞ്ഞു. ഇന്ത്യയിൽ അടുത്തിടെ മൂന്ന് ഇയർഫോണുകളാണ് അവതരിപ്പിച്ചത്. ഇൻ ഇയർ ഹെഡ്സെറ്റായ വയറുള്ള EM01(വില- 499 രൂപ), ബ്ലൂടൂത്തുള്ള BE-01 Floatz (വില- 2499 രൂപ) , പൂർണമായും വയർെലസ് ഇയർബഡ് BTW01 (വില-5999 രൂപ) എന്നിവയാണവ.
ടച്ച് കൺട്രോളുള്ള BTW01ന് വെള്ളം-പൊടി പ്രതിരോധമുണ്ട്. ഗൂഗ്ൾ അസിസ്റ്റൻറ്, ആപ്പിൾ സിരി പിന്തുണയുള്ളതിനാൽ പറഞ്ഞാൽ നിയന്ത്രിക്കാം. 590 എം.എ.എച്ചുള്ള ചാർജിങ് കേസ് വഴി ഇയർബഡുകൾ മൂന്നു തവണ ചാർജ് ചെയ്യാം. BE-01 Floatzനും വെള്ളം-പൊടി പ്രതിരോധമുണ്ട്. 10 ഗ്രാമിൽ താഴെയാണ് ഭാരം. ബ്ലൂടൂത്ത് 5.0, മൈക്രോ ഫോൺ, തൊടാതെ കോളിങ്ങിന് റിമോട്ട് സൗകര്യം എന്നിവയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.