വി.ആർ ഹെഡ്സെറ്റുകളെ കുറിച്ചുള്ള വിവരങ്ങൾ ലീക്കാക്കിയ വിരുതനെ പൊക്കി മെറ്റ
text_fieldsകമ്പനി രഹസ്യമാക്കി വെച്ച വെർച്വൽ റിയാലിറ്റി (വിആർ) ഹെഡ്‌സെറ്റുകളുടെ വിശദാംശങ്ങൾ ഒരു യൂട്യൂബർക്ക് ലീക്ക് ചെയ്തുകൊടുത്ത വിരുതനെ കണ്ടെത്തി മെറ്റ. കഴിഞ്ഞ വർഷം ബ്രാഡ് ലിഞ്ച് എന്ന യൂട്യൂബർ മെറ്റയുടെ വിആർ ഹെഡ്‌സെറ്റുകളുടെ ലീക്കായ ചില റെൻഡറുകൾ പരസ്യപ്പെടുത്തിയിരുന്നു. അതിന്റെ ഉറവിടത്തെ കുറിച്ച് മെറ്റ ദിവസങ്ങളായി അന്വേഷണത്തിലായിരുന്നു.
ഒടുവിൽ, മെറ്റാ സിടിഒ ആൻഡ്രൂ ബോസ്വർത്ത് കഴിഞ്ഞ ദിവസം മെറ്റയിലെ ജീവനക്കാരെ ഒരു പ്രസ്താവനയിലൂടെ കാര്യം അറിയിച്ചു. കമ്പനിയുടെ ഒരു തേർഡ്-പാർട്ടി കരാറുകാരനാണ് ലോഞ്ച് ചെയ്യാനിരിക്കുന്ന വി.ആർ ഹെഡ്സെറ്റുകളെ കുറിച്ചുള്ള വിവരങ്ങൾ ലീക്ക് ചെയ്തതെന്നും അയാളുമായുള്ള എല്ലാ ഇടപാടുകളും കമ്പനി അവസാനിപ്പിച്ചതായും സി.ടി.ഒ അറിയിച്ചു.
വിവരങ്ങൾ ചോർത്തിയതിന് ശേഷം യൂട്യൂബറോട് പരസ്യവ്രുമാനത്തിൽ നിന്നുള്ള ചെറിയൊരു പങ്ക് അയാൾ ആവശ്യപ്പെട്ടതായും അങ്ങനെ ചെറിയൊരു തുക അയാൾക്ക് ലഭിച്ചതായും പ്രസ്താവനയിൽ പറയുന്നു. താൻ പണം നൽകിയതായി ലിഞ്ചും അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.