ഇന്ത്യയിലെ ലാപ്ടോപ് മാർക്കറ്റ് പിടിച്ചടക്കാൻ ഷവോമി; എം.െഎ നോട്ബുക് 14 ലോഞ്ച് ചെയ്തു
text_fieldsമുംബൈ: ഒടുവിൽ ഷവോമി ഇന്ത്യയിലെ ലാപ്ടോപ് മാർക്കറ്റിലേക്കും കാലെടുത്തുവച്ചിരിക്കുകയാണ്. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആരെയും അസൂയപ്പെടുത്തുന്ന വളർച്ച നേടിയ ചൈനീസ് കമ്പനി, നേരത്തെ മറ്റ് രാജ്യങ്ങളിൽ റെഡ്മിബുക് എന്ന പേരിലും മറ്റും ലാപ്ടോപ്പുകൾ അവതരിപ്പിച്ചിരുന്നു. ഷവോമിയുടെ ആരാധകർ ലാപ്ടോപ്പിെൻറ ഇന്ത്യൻ ലോഞ്ചിനായി ഏറെക്കാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കവേ. എം.െഎ നോട്ബുക്ക് 14 ലൈനപ്പാണ് വ്യാഴാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്.
എം.െഎ നോട്ബുക്ക് 14ഉം, ആഗോള മാർക്കറ്റിലേക്ക് ഇതുവരെ ഇറക്കാത്ത എം.െഎ നോട്ബുക്ക് 14 ഹൊറൈസൺ എഡിഷനുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇൻറലിെൻറ ഏറ്റവും പുതിയ പത്താം ജനറേഷൻ പ്രൊസസറുമായാണ് പുതിയ ലാപ്ടോപ്പുകൾ എത്തിയിരിക്കുന്നത്.
എം.െഎ നോട്ബുക്ക് 14 ഹൊറൈസൺ എഡിഷൻ
മെറ്റൽ ഡിസൈനിലാണ് പുതിയ ഹൊറൈസൺ എന്ന മോഡൽ. വളരെ ക്ലീനും മിനിമലുമായാണ് ഷവോമി പുതിയ മോഡലിനെ ഒരുക്കിയിരിക്കുന്നത്. 1.35 കിലോഗ്രാം മാത്രം തൂക്കമുള്ള ലാപ്ടോപ്പിന് ഫിംഗർപ്രിൻറ് സെൻസർ നൽകിയിട്ടില്ല. 14 ഇഞ്ചുള്ള ഫുൾ എച്ച്.ഡി ആൻറി ഗ്ലയർ എൽ.സി.ഡി ഡിസ്പ്ലേക്ക് 1920 x 1080 പിക്സൽ റെസൊല്യൂഷനുണ്ട്. 178 ഡിഗ്രി വ്യൂയിങ് ആംഗിൾ, 1000:1 കോൺട്രാസ്റ്റ് റേഷ്യോ, 250 നിറ്റ്സ് പീക് ബ്രൈറ്റ്നസ് എന്നീ പ്രത്യേകതകളുമുണ്ട്. തീർത്തും നേർത്ത അരികുകളാണ് ഡിസ്പ്ലേക്ക്. അതിനാൽ ബിൽറ്റ്-ഇൻ വെബ് കാമറകൾ ഇല്ല എന്നതും പോരായ്മായാണ്. അത് പരിഹരിക്കാൻ ലാപ്ടോപ്പിനൊപ്പം വെബ് കാമറകളും ഷവോമി നൽകും.
10ാം ജനറേഷൻ ഇൻറൽ കോർ i7 10510U പ്രൊസസറാണ് ഹൊറൈസണ് കരുത്ത് പകരുന്നത്. കൂടിയ ക്ലോക് സ്പീഡ് 4.9 ജിഗാഹെഡ്സാണ്. 8GB 2666MHz DDR4 റാമും 512GB SSD സ്റ്റോറേജും ആവശ്യത്തിലധികം വേഗത ലാപ്ടോപ്പിന് നൽകും. രണ്ട് ജിബിയുള്ള Nvidia GeForce MX350 ഗ്രാഫിക്സ് കാർഡ് മികച്ച ഗെയിമിങ്ങിനും വിഡിയോ എഡിറ്റിങ്ങിനും യാതൊരു മുടക്കവും സൃഷ്ടിക്കാതിരിക്കാൻ സഹായിക്കും.
ഒരു ഫാനും മികച്ച കൂളിങ്ങിനായി 2350 മില്ലിമീറ്റർ എയർ ഇൻടേക് ഏരിയയും നൽകിയിട്ടുണ്ട്. എം.െഎ ബാൻറ് ഉപയോഗിച്ച് ലാപ്ടോപ് എളുപ്പം അൺലോക് ചെയ്യാനായി ബ്ലേസ് അൺലോക് സംവിധാനവുമുണ്ട്. ഇടത് ഭാഗത്തായി ഒരു യു.എസ്.ബി 2.0 പോർട്ടും 3.5 എം.എം ഹെഡ്ഫോൺ ജാക്കും സജ്ജീകരിച്ചിരിക്കുന്നു. വലത് ഭാഗത്ത് രണ്ട് യു.എസ്.ബി 3.1 പോർട്ട്, ഒരു എച്ച്.ഡി.എം.െഎ 1.4b, ഒരു യു.എസ്.ബി ടൈപ് സി പോർട്ട് എന്നിവയുമുണ്ട്. WiFi 802.11ac (WiFi 5, 2 x 2), ബ്ലൂടൂത് 5.0 എന്നിവയാണ് വയർലെസ് കണക്ടിവിറ്റി പ്രത്യേകതകൾ.
46wh ബാറ്ററിയുള്ള എം.െഎ നോട്ബുക് 14 ഹൊറൈസൺ എഡിഷൻ ഒറ്റ ചാർജിൽ 10 മണിക്കൂർ നേരം ചാർജ് നിലനിൽക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 30 മിനിറ്റ് കൊണ്ട് 50 ശതമാനം ചാർജാവുന്ന ഫാസ്റ്റ് ചാർജിങ് സംവിധാനവും നൽകിയിട്ടുണ്ട്.
എം.െഎ നോട്ബുക്ക് 14
രൂപത്തിലും ഭാവത്തിലും ഹൊറൈസൺ എഡിഷനുമായി അടിമുടി മാറ്റവുമായാണ് എം.െഎ നോട്ബുക്ക് 14 എത്തിയത്. കഴിഞ്ഞ വർഷം ആഗസ്തിൽ ചൈനയിൽ അവതരിപ്പിച്ച റെഡ്മിബുക് 14 പ്രോ റീബ്രാൻഡ് ചെയ്തതാണ് എം.െഎ നോട്ബുക്ക് 14 എന്നും പറയാം. ഡിസ്പ്ലേ മുൻ മോഡലിന് സമാനമാണെങ്കിലും അരികുകൾക്ക് അൽപം വലിപ്പം കൂടുതലാണ് എന്ന് പറയാം. എന്നിട്ടും ഇൗ മോഡലിൽ ഒരു വെബ്കാം ഷവോമി സജ്ജീകരിച്ചിട്ടില്ല.
പത്താം ജനറേഷൻ ഇൻറൽ കോർ i5-10510U (കോമെറ്റ് ലേക്) പ്രൊസസറാണ് നോട്ട്ബുക് 14ന് കരുത്ത് പകരുന്നത്. 8GB 2666MHz RAM, 512GB SATA 3 SSD, Nvidia GeForce MX250 ഗ്രാഫിക്സ് കാർഡ് എന്നിവയും പ്രത്യേകതയാണ്. ഇൗ വകഭേദത്തിൽ ഗ്രാഫിക്സ് കാർഡ് ഇല്ലാത്ത വിലകുറഞ്ഞ മോഡലുമുണ്ട്. ബാറ്ററിയും മറ്റ് വിശേഷങ്ങളും ഹൊറൈസൺ എഡിഷനുമായി സമാനമാണ്. എം.െഎ നോട്ബുക്ക് 14െൻറ വിവിധ വേരിയൻറുകളുടെ വില ഇങ്ങനെയാണ്.
8GB + 256GB – Rs. 41,999
8GB + 512GB – Rs. 44,999
8GB + 256GB + MX250 – Rs. 47,999
എം.െഎ നോട്ബുക്ക് 14 ഹൊറൈസൺ എഡിഷെൻറ കോർ i5 വകഭേദത്തിന് 54,999 രൂപയും കോർ i7 വകഭേദത്തിന് 59,999 രൂപയുമാണ്. രണ്ട് ലാപ്ടോപുകളും മെർകുറി ഗ്രേ കളറിൽ മാത്രമാണ് ഷവോമി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ജൂൺ 17 മുതൽ ആമസോൺ, എം.െഎ.കോം, മി സ്റ്റോർ എന്നിവിടങ്ങളിൽ നിന്നും പുതിയ ഷവോമി ലാപ്ടോപ്പുകൾ വാങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.