സ്റ്റോറുകൾ പൂട്ടാനൊരുങ്ങി മൈക്രോസോഫ്റ്റ്; ഓൺലൈൻ വിൽപന മെച്ചപ്പെടുത്തുമെന്ന്
text_fieldsവാഷിങ്ടൺ: ലോകമെമ്പാടുമുള്ള ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ മൈക്രോസോഫ്റ്റ് സ്ഥിരമായി അടച്ചുപൂട്ടുന്നു. ഓൺലൈൻ സ്റ്റോറുകൾ മെച്ചപ്പെടുത്തുന്നതിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കമ്പനി ലിങ്ക്ഡ്ഇന്നിൽ അറിയിച്ചു.
യു.എസ്, ബ്രിട്ടൻ, കാനഡ, ആസ്‌ട്രേലിയ, പ്യൂർട്ടോ റിക്കോ ഉൾപ്പെടെ 5 രാജ്യങ്ങളിലായി മൈക്രോസോഫ്റ്റിന് 116 സ്റ്റോറുകളാണുള്ളത്. എന്നാൽ, നാല് സ്ഥലങ്ങളിലെ സ്റ്റോറുകൾ മാത്രം നിലനിർത്തും. ന്യൂയോർക്കിലെ ഫിഫ്ത്ത് അവന്യൂ, ലണ്ടനിലെ ഓക്സ്ഫോർഡ് സർക്കസ്, സിഡ്നിയിലെ വെസ്റ്റ്ഫീൽഡ് സിഡ്നി, റെഡ്മണ്ട് കാമ്പസ് വാഷിങ്ടൺ എന്നിവിടങ്ങളിലെ സ്റ്റോറുകളാണ് നിലനിർത്തുക.
മൈക്രോസോഫ്റ്റിന്‍റെ സിഗ്‌നേച്ചർ ഉൽപന്നങ്ങളായ സർഫേസ് പ്രോ, സർഫേസ് ബുക്ക്, എക്സ്ബോക്സ് കൺസോളുകൾ എന്നിവയും മൈക്രോസോഫ്റ്റിന്‍റെ വിവിധ പങ്കാളികളുടെ പ്രീമിയം നോട്ട്ബുക്കുകളുമാണ് റീട്ടെയിൽ സ്റ്റോറുകളിൽ പ്രധാനമായും വിൽക്കുന്നത്. ഉപഭോക്താക്കൾക്ക് സോഫ്റ്റ് വെയറും ക്ലൗഡ് സൊല്യൂഷനും നൽകാൻ സോഫ്റ്റ് െവയർ ഡെസ്കും സ്റ്റോറിൽ ഉണ്ട്. വിൻഡോസ് 7 പുറത്തിറങ്ങിയതിന് പിന്നാലെ അരിസോണയിൽ 2009ലാണ് മൈക്രോസോഫ്റ്റ് ആദ്യ സ്റ്റോർ ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.