Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇന്ത്യയിൽ പുതിയ ബജറ്റ്​ ടാബ്​ലറ്റ്​ അവതരിപ്പിച്ച്​ മോട്ടറോള; ടാബ് ജി20യുടെ വിലയും വിശേഷങ്ങളും അറിയാം
cancel
Homechevron_rightTECHchevron_rightGadgetschevron_rightഇന്ത്യയിൽ പുതിയ...

ഇന്ത്യയിൽ പുതിയ ബജറ്റ്​ ടാബ്​ലറ്റ്​ അവതരിപ്പിച്ച്​ മോട്ടറോള; ടാബ് ജി20യുടെ വിലയും വിശേഷങ്ങളും അറിയാം

text_fields
bookmark_border

മോട്ടറോള അവരുടെ പുതിയ ടാബ്​ലറ്റ്​ ഇന്ത്യയിൽ അവതരിപ്പിച്ചു. നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷം ടാബ്‍ലറ്റ് വിപണിയിലേക്ക് തിരിച്ചുവരുന്ന കമ്പനി മോട്ടോ ടാബ് ജി20 എന്ന ഒരു ബജറ്റ്​ ടാബാണ്​ രാജ്യത്ത്​ എത്തിച്ചിരിക്കുന്നത്​. എട്ട്​ ഇഞ്ച്​ വലിപ്പമുള്ള ഡിസ്​പ്ലേയാണ്​ ടാബിന്​ നൽകിയത്​. കുട്ടികള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ടാബ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്​.

Image : smartprix.com

16:10 ആസ്​പെക്​ട്​ റേഷ്യോയോട്​ കൂടിയ 8 ഇഞ്ച് എച്ച്ഡി+ ഐപിഎസ് എൽസിഡി ഡിസ്​പ്ലേയാണ്​ ടാബിന്​. 1280 x 800 പികസ്​ൽ റെസൊല്യൂഷനുമുണ്ട്​. 3 ജിബി LPDDR4x റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ടാബിൽ 2 ടിബി വരെയുള്ള എസ്​.ഡി കാർഡ്​ ഇട്ട്​ സ്​റ്റോറേജ്​ വർധിപ്പിക്കാം. മീഡിയടെക് ഹീലിയോ പി 22 ടി പ്രോസസറാണ് ജി20ക്ക്​ കരുത്ത് പകരുന്നത്. അതേസമയം, ടാബിൽ സിം കാർഡ്​ ഇടാനുള്ള സംവിധാനമില്ല. അതുകൊണ്ട്​ തന്നെ ഇൻറർനെറ്റ്​ കണക്​ടിവിറ്റിക്ക്​ വൈ-ഫൈ അല്ലെങ്കിൽ ഫോണിലെ ഹോട്ട്​സ്​പോട്ടിനെ ആശ്രയിക്കേണ്ടിവരും.


ഡോള്‍ബി ഓഡിയോ പിന്തുണയുള്ള ജി20യിൽ 5MP-യുള്ള പിൻകാമറയും 2MP യുള്ള മുൻകാമറയുമാണുള്ളത്​. രണ്ട്​ ദിവസം ബാറ്ററി ലൈഫ്​ തരുന്ന 51,000 എം.എ.എച്ച് ബാറ്ററി കരുത്തുമുണ്ട്. യു.എസ്​.ബി ടൈപ്​ സി പോർട്ടിലൂടെ 10W ചാർജിങ്​ പിന്തുണയും നൽകിയിട്ടുണ്ട്​. ആൻഡ്രോയ്​ഡ്​ 11നെ അടിസ്ഥാനമാക്കിയുള്ള സ്​റ്റോക്ക്​ ആൻഡ്രോയ്​ഡ്​ യൂസർ ഇൻറർഫേസാണ്​ ടാബിന്​. കസ്റ്റം യൂ.​െഎയും ബ്ലോട്ട്​വെയറുകളും സ്​റ്റോറേജ്​ കവരാത്തതിനാൽ യൂസർമാർക്ക്​ ആവശ്യത്തിന്​ റാമും സ്​റ്റോറേജും ടാബിലുണ്ടാവും.

ഒക്​ടോബർ രണ്ട്​ മുതൽ ഫ്ലിപ്​കാർട്ടിൽ വിൽപ്പനക്കെത്തുന്ന ടാബിന്​ 10,999 രൂപയാണ്​ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MotorolaMoto Tab G20Best Budget Tablet
News Summary - Moto Tab G20 Tablet Launched in India
Next Story