സ്പീക്കറും ഹെഡ്ഫോണും ഒന്നിച്ചാൽ ‘സ്പീയർ പ്ലസ്’
text_fieldsവയർെലസ് ഹെഡ്ഫോണും സ്പീക്കറും ഒറ്റക്കൊറ്റക്ക് വിപണിയിൽ ഏറെയുണ്ട്. ബ്ലൂടൂത്ത് വഴിയാണ് പാട്ടുകേൾക്കൽ എന്നതിനാൽ നല്ലതൊന്ന് വാങ്ങാൻ ആയിരങ്ങൾ മുതൽ പതിനായിരങ്ങൾ വരെ നൽകണം. ഇത് രണ്ടും ഒരുമിച്ചായാലോ എന്ന് വേറിട്ട് ചിന്തിച്ചത് ലെനോവോയുടെ കൈയിലുള്ള മോട്ടറോളയാണ്. അവർ അങ്ങനെ സ്പീയർ പ്ലസ് ( Sphere+) എന്ന ബ്ലൂടൂത്ത് സ്പീക്കർ-ഹെഡ്ഫോൺ ടു ഇൻ വൺ വിപണിയിൽ ഇറക്കി. കണ്ടാൽ ഒരു പന്തിൽ ഹെഡ്ഫോൺ വെച്ചിരിക്കുന്നതാണെന്നേ തോന്നൂ. ബാസ് പോർട്ടുള്ള എട്ട് വാട്ടിെൻറ രണ്ട് സ്പീക്കറുകളാണ് സ്പീക്കർ ഗോളത്തിലെ പ്രധാനം. ഇതിൽ വയർെലസ് ഒാവർ ഇൗയർ ബ്ലൂടൂത്ത് ഹെഡ്ഫോൺ വെക്കാം.
ഹെഡ്ഫോണിലേക്കും സ്പീക്കറിലേക്കും തിരിച്ചും തനിയെ മാറ്റം സാധ്യമാണ്. അതിനാൽ സ്പീക്കറിൽ പാട്ടുകേൾക്കുേമ്പാൾ ഹെഡ്ഫോൺഎടുത്താലോ ഹെഡ്ഫോണിൽ കേൾക്കുേമ്പാൾ സ്പീക്കറിൽ വെച്ചാലോ പാട്ടിന് ഒരു തടസ്സവും വരില്ല. കറുപ്പ്, വെളുപ്പ് നിറങ്ങളിൽ ലഭിക്കുന്ന സ്പീയറിന് 12,999 രൂപയാണ് വില. ഇൗയിടെ നടന്ന 2018 കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ ഇന്നവേഷൻ അവാർഡും നവീനതയുള്ള സ്പീയർ നേടിയെടുത്തു.
ഹെഡ്ഫോൺ ചാർജ് ചെയ്യാൻ സ്പീക്കർ ബേസിൽ ഘടിപ്പിച്ചാൽ മതി. ഒറ്റ ചാർജിൽ 20 മണിക്കൂർ തുടർച്ചയായി ഹെഡ്ഫോൺ പ്രവർത്തിക്കും. പാട്ടുകേൾക്കുന്നതിനിടെ കോൾ വന്നാൽ എടുത്ത് സംസാരിക്കാൻ മൈക്രോഫോണുണ്ട്. ഹെഡ്ഫോൺ നിയന്ത്രിക്കാൻ ടച്ച് കൺട്രോളുണ്ട്.
ഒരേസമയം രണ്ട് സ്മാർട്ട്ഫോണുകൾ സ്പീയറുമായി ബന്ധിപ്പിക്കാം. 60 അടി വരെ ദൂരപരിധിയുണ്ട്. വോള്യം, പ്ലേ, കോൾ ആൻസർ- എൻഡ് നിയന്ത്രണ സംവിധാനങ്ങളുണ്ട്. ഒാവർ ചാർജ്, ഒാവർ വോൾേട്ടജ്, ഒാവർ ഹീറ്റിങ് സംരക്ഷിത സർക്യൂട്ടായതിനാൽ പേടിവേണ്ട. ബ്ലൂടൂത്ത് 4.1, 3.5 എം.എം ഒാഡിയോ ജാക് എന്നീ കണക്ടിവിറ്റികളുണ്ട്. പറഞ്ഞാൽ അനുസരിക്കുന്ന ആപ്പിളിെൻറ സിരി, ഗൂഗിൾ നൗ എന്നീ പേഴ്സനൽ അസിസ്റ്റൻറുകളും ഇതിൽ പ്രവർത്തിക്കും. വെള്ളവും പൊടിയും ഏശാത്ത രൂപകൽപനയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.