ഒരാൾക്ക് പരമാവധി നാല് സിം കാർഡ് മാത്രം; പുതിയ ചട്ടം ഉടൻ
text_fieldsന്യൂഡൽഹി: വ്യക്തികൾക്ക് അനുവദിക്കുന്ന സിം കാർഡുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനം. ഒരാൾക്ക് പരമാവധി കൈവശം വെക്കാവുന്നത് നാല് സിം കാർഡ് മാത്രമായി പരിമിതപ്പെടുത്താനാണ് നീക്കം. പുതിയ ചട്ടം ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരും.
നിലവിൽ ജമ്മു കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഴികെയുള്ളവർക്ക് 9 സിം വരെ എടുക്കാം. ഈ സംസ്ഥാനങ്ങളിൽ 6 ആണ് പരിധി. ഒമ്പതിൽ കൂടുതലുള്ളവർ അവ സറണ്ടർ ചെയ്യണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. വ്യാജ സിം ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
ഉപഭോക്താക്കളുടെ തിരിച്ചറിയൽ രേഖകൾ വെരിഫിക്കേഷൻ നടത്താതെ സിം നൽകുന്നവർക്കെതിരെ ക്രിമിനൽ നടപടി എടുക്കാനും 2 ലക്ഷം രൂപ പിഴ ചുമത്താനും നിയമം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.