സിനിമാ കാമറ ബ്രാന്‍ഡായ റെഡിനെ ഏറ്റെടുത്ത് നിക്കോൺ
text_fieldsലോകപ്രശസ്ത ഡിജിറ്റല്‍ സിനിമാ കാമറ ബ്രാന്‍ഡായ റെഡിനെ നിക്കോൺ ഏറ്റെടുത്തു. ചലച്ചിത്ര നിര്‍മാണരംഗത്ത് കൂടുതലായി ഉപയോഗിക്കുന്ന റെഡ് വണ്‍ 4കെ, വി റാപ്റ്റര്‍ എക്‌സ് തുടങ്ങിയ ഡിജിറ്റല്‍ സിനിമാ കാമറകള്‍ ‘റെഡി’ന്റേതാണ്. റെഡ് ഇനി നിക്കോണിന്റെ സഹസ്ഥാപനമായിട്ടാകും പ്രവർത്തിക്കുക.
2005ല്‍ ജെയിംസ് ജന്നാര്‍ഡ് ആണ് റെഡ് കമ്പനിക്ക് തുടക്കമിട്ടത്. ഡിജിറ്റല്‍ സിനിമാ കാമറകള്‍ക്കിടയില്‍ വൈകാതെതന്നെ മുന്‍നിരയില്‍ റെഡ് സ്ഥാനമുറപ്പിക്കുകയും ചെയ്തിരുന്നു. ഹോളിവുഡിലടക്കം റെഡ് കാമറകളുടെ ഉപഭോക്താക്കൾ നിരവധിയുണ്ട്. റോ കംപ്രഷന്‍ സാങ്കേതിക വിദ്യ ഉൾക്കൊള്ളുന്ന റെഡ് കാമറകൾ സിനിമാ നിര്‍മാണ മേഖലയില്‍ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്.
കാമറയിലും ലെൻസുകളിലും വൻ പാരമ്പര്യമുള്ള ഈ ജാപ്പനീസ് കമ്പനി യു.എസ് കമ്പനിയെ വിഴുങ്ങുമ്പോൾ അത് ആഗോള കച്ചവട രംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. 1917ലാണ് നിക്കോണ്‍ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.