ചെറിയ വിലയ്ക്ക് 2K ഡിസ്പ്ലേയും വലിയ ബാറ്ററിയും; ആൻഡ്രോയ്ഡ് ടാബ്ലറ്റ് വിപണിയിലേക്ക് രണ്ടും കൽപ്പിച്ച് നോകിയ
text_fieldsഒരുകാലത്ത് ഇന്ത്യക്കാർക്ക് മൊബൈൽ ഫോണെന്നാൽ നോകിയ മാത്രമായിരുന്നു. എന്നാൽ, ഫോണുകൾ സ്മാർട്ട്ഫോണുകളായി രൂപാന്തരം പ്രാപിക്കാൻ തുടങ്ങിയതോടെ പതിയെ പതിയെ നോകിയ വിപണിയിൽ നിന്നും പുറത്താവാൻ തുടങ്ങി. സാംസങ്ങും ആപ്പിളും മുന്നിൽ നിന്ന് നയിച്ചപ്പോൾ മോട്ടറോള, എൽജി, സോണി തുടങ്ങിയ പല ബ്രാൻഡുകളും ശക്തമായ മത്സരം നൽകി സ്മാർട്ട്ഫോൺ വിപണിയിൽ കുതിച്ചു. നോകിയ അതിനിടെ വിൻഡോസുമായി സഹകരിച്ച് ഒരു വിഫല ശ്രമവും നടത്തിയിരുന്നു.
കാലങ്ങൾ കഴിഞ്ഞ് ചൈനീസ് ബ്രാൻഡുകൾ രംഗം കീഴടക്കാൻ ആരംഭിച്ചപ്പോൾ എച്ച്.എം.ഡി ഗ്ലോബലിെൻറ സഹായത്തോടെ നോകിയ ഒരു തിരിച്ചുവരവ് നടത്തി. ആൻഡ്രോയ്ഡിനെ തന്നെ കൂട്ടുപിടിച്ചുള്ള അവരുടെ രണ്ടാം വരവ് പിഴച്ചില്ല എന്ന് പറയാം. സ്മാർട്ട്ഫോണുകളിൽ മാത്രമായി ഒതുങ്ങാതെ സ്മാർട്ട് ടിവികളും ലാപ്ടോപ്പുകളും കമ്പനി വിപണിയിലെത്തിച്ചു. ഇപ്പോൾ ടി20 എന്ന ടാബ്ലറ്റും നോകിയ ലോഞ്ച് ചെയ്തിരിക്കുകയാണ്. ആപ്പിളും സാംസങ്ങും വാഴുന്ന ടാബ്ലറ്റ് വിപണിയിൽ ബജറ്റ് ടാബ് അവതരിപ്പിച്ചുകൊണ്ടാണ് നോകിയ തുടക്കം കുറിച്ചിരിക്കുന്നത്.
നോകിയ സ്മാർട്ട്ഫോണുകൾ പിന്തുടർന്ന് പോരുന്ന അതേ ഡിസൈനാണ് ടി20 ടാബ്ലറ്റിനും എന്ന് പറയാം. സോഫ്റ്റും റൗണ്ടഡുമായ കോർണറുകളും എഡ്ജുകളുമാണ് ടാബിന്. ഒറ്റ ക്യാമറ മൊഡ്യൂളും മധ്യഭാഗത്ത് ഒരു നോക്കിയ ബ്രാൻഡിംഗും ഉള്ള വൃത്തിയുള്ള ബാക്ക് പാനലാണ് ടാബിന്. 465 ഗ്രാം ഭാരമുള്ള ടാബിെൻറ തിക്നസ് 7.8 എംഎം ആണ്.
ടാബിൽ ഏറ്റവും എടുത്തുപറയേണ്ടത് ഡിസ്പ്ലേ തന്നെയാണ്. 10.4 ഇഞ്ച് വലിപ്പമുള്ള െഎ.പി.എസ് എൽ.സി.ഡി ഡിസ്പ്ലേയുടെ റെസൊല്യൂഷൻ 2കെയാണ് (2000 x 1200പിക്സൽസ്). ഡിസ്പ്ലേയ്ക്ക് ബ്രൈറ്റ്നസ് ബൂസ്റ്റ് സവിശേഷത കൂടിയുണ്ട്. അത് പരമാവധി 400 നിറ്റ്സ് വരെ തെളിച്ചത്തിൽ ഡിസ്പ്ലേയെ എത്താൻ പ്രാപ്തമാക്കും. ഡിസ്പ്ലേയ്ക്ക് സുരക്ഷയായി കട്ടിയുള്ള ഗ്ലാസാണ് നൽകിയിരിക്കുന്നതെന്നും നോകിയ അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഏത് ബ്രാൻഡിന് കീഴിലുള്ള ഗ്ലാസാണെന്ന് പരാമർശിച്ചിട്ടില്ല. ഉദ: ഗൊറില്ല ഗ്ലാസ്. എന്തായാലും മൾട്ടീമീഡിയ ഉപയോഗത്തിന് ഏറ്റവും അനിയോജമ്യമായ ടാബാണ് ടി20 എന്ന് ഉറപ്പിച്ച പറയാൻ സാധിക്കും.
ഡിസ്പ്ലേയ്ക്ക് അരികിലായി കാണാൻ കഴിയുന്ന ബെസലുകൾക്ക് അൽപ്പം വലിപ്പം കൂടിയെന്ന് തോന്നുന്നവരുണ്ടാവും. എന്നാൽ, ടാബ്ലറ്റ് കൈയ്യിൽ പിടിക്കുേമ്പാൾ ഡിസ്പ്ലേയിൽ ടച്ചാവാതിരിക്കാൻ അത് സഹായിക്കും. മുന്നിൽ 5 മെഗാപിക്സൽ കാമറയും പിന്നിൽ 8 മെഗാപിക്സൽ കാമറയുമാണ് നോകിയ ടി20 ടാബിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പിൻകാമറയ്ക്കൊപ്പം ഒരു എൽ.ഇ.ഡി ഫ്ലാഷുമുണ്ട്.
യുനിസോക് T610 എന്ന പ്രൊസസറാണ് ടി20ക്ക് കരുത്തേകുന്നത്. രണ്ട് കോർട്ടെക്സ്-എ 75 കോറുകളും ആറ് കോർട്ടെക്സ്-എ 55 കോറുകളും അടങ്ങുന്ന ഒക്ടാ-കോർ പ്രോസസ്സറാണ് ഇത്. മീഡിയം ലെവലിലുള്ള ഗെയിമിങ്ങിന് ഇൗ ചിപ്സെറ്റ് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കില്ല. എന്നാൽ, സമൂഹ മാധ്യമങ്ങൾ അടക്കമുള്ള ആപ്പുകളും മറ്റും മികച്ച രീതിയിൽ ഉപയോഗിക്കാൻ സാധിച്ചേക്കും. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ടാബിലുള്ളത്. 512 ജിബി വരെ ഇേൻറണൽ സ്റ്റോറേജ് വർദ്ധിപ്പിക്കുന്നതിനായി ഒരു സമർപ്പിത SD കാർഡ് സ്ലോട്ടും ഉണ്ട്.
8,200mAh ഉള്ള വലിയ ബാറ്ററിയാണ് ടി20 ടാബ്ലറ്റിലുള്ളത്. അതിന് 18W ഫാസ്റ്റ് ചാർജിങ് പിന്തുണയുമുണ്ട്. എന്നാൽ, ബോക്സിൽ 10വാട്ടുള്ള ചാർജറാണ് നൽകിയിരിക്കുന്നത്. ടാബ് ഗംഭീര ബാറ്ററി ലൈഫ് നൽകുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.
ചാർജ് ചെയ്യുന്നതിനും ഡാറ്റ ട്രാൻസ്ഫർ ചെയ്യുന്നതിനുമായി ഒരു യുഎസ്ബി-സി പോർട്ടും 3.5 എംഎം ഓഡിയോ ജാക്കും ഉണ്ട്. നോക്കിയയുടെ OZO ഓഡിയോ സാങ്കേതികവിദ്യയ്‌ക്കൊപ്പം ഒരു സ്റ്റീരിയോ സ്പീക്കർ സജ്ജീകരണവുമുണ്ട്. ഉപകരണത്തിൽ ഫിംഗർപ്രിൻറ് സ്കാനർ ഇല്ലെങ്കിലും, ഫെയ്സ് അൺലോക്ക് സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്.
ആൻഡ്രോയ്ഡ് 11 ഇൽ പ്രവർത്തിക്കുന്ന സ്റ്റോക്ക് ആൻഡ്രോയ്ഡ് യൂസർ ഇൻർഫേസായിരിക്കും ടാബിൽ. ടി 20 ടാബ്‌ലെറ്റിന് 2 വർഷത്തെ പ്രധാന Android അപ്‌ഡേറ്റുകളും 3 വർഷത്തെ പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്ന് നോക്കിയ പറയുന്നു. അതിനാൽ, ആൻഡ്രോയിഡ് 12 ലേക്ക് ടാബ് അടുത്ത് തന്നെ അപ്‌ഗ്രേഡുചെയ്യാനുമാകും. കൂടാതെ, ഗൂഗിൾ കിഡ്സ് സ്പേസ്, ഗൂഗിൾ എന്റർടൈൻമെന്റ് സ്പേസ് എന്നിവയും ടാബിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.
ഇനി വിലയിലേക്ക് വരാം..
ടാബിെൻറ വൈ-ഫൈ മാത്രമുള്ള വകഭേദത്തിന് 180 പൗണ്ടാണ് വിലയിട്ടിരിക്കുന്നത്. ഇന്ത്യയിൽ 18,311 രൂപ വരും. എന്നാൽ, വൈ-ഫൈയും സെല്ലുലാർ പിന്തുണയുമുള്ള മോഡലിന് 200 പൗണ്ട് വിലയുണ്ട് (20,346 രൂപ). പ്രീ-ഒാർഡർ തുടങ്ങിയിട്ടുണ്ട്. പ്രീ ഒാർഡർ ചെയ്യുന്നവർക്ക് സ്പെഷ്യൽ റഗ്ഗ്ഡ് കെയ്സും ഫ്ലിപ്കവറും 50 ശതമാനം ഒാഫറിൽ ലഭിക്കും. കൂടാതെ ടാബിെൻറ ഷിപ്പിങ് ഒക്ടോബർ 11ന് ആരംഭിക്കും. അതേസമയം, ഇൗ ടാബ് ഇന്ത്യയിൽ എപ്പോഴാണെത്തുക എന്ന കാര്യത്തിൽ ഒരു വിവരവും ലഭ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.