ആപ്പിൾ വാച്ചുപോലൊരു ‘ഒപ്പോ വാച്ച്’
text_fieldsആപ്പിളിനെ അപ്പാടെ പകർത്തി ചൈനീസ് കമ്പനി ഒപ്പോയുടെ ആദ്യ സ്മാർട്ട്വാച്ച് ‘ഒപ്പോ വാച്ച്’. ഏകദേശം 15,000 രൂപക്ക് 41 എം.എം മോഡൽ കറുപ്പ്, ഗോൾഡ്, സിൽവർ നിറങ്ങളിലാണ് കിട്ടുക. 20,000 രൂപയുടെ 46 എം.എം വലുപ്പമുള്ള അലൂമിനിയം മോഡൽ കറുപ്പ്, ഗോൾഡ് നിറത്തിലും കിട്ടും.
സ്റ്റെയിൻലസ് സ്റ്റീൽ ലതർ സ്ട്രാപ് പതിപ്പിന് 25,000 രൂപ നൽകണം. ൈചനയിൽ മാർച്ച് 24ന് വിപണിയിൽ ഇറങ്ങും. എംബഡഡ് സിം (ഇ-സിം) ഇടാം. ജീവനേകുന്നത് ഗൂഗ്ൾ വെയർ ഒ.എസ് അടിസ്ഥാനമായ കളർ ഒഎസ് ആണ്. 75 മിനിറ്റിൽ പൂർണ ചാർജാവുന്ന ബാറ്ററി 15 മിനിറ്റിൽ 18 മണിക്കൂർ നിൽക്കാൻവേണ്ട ഊർജം ശേഖരിക്കും. 320x360 പിക്സൽ റസലൂഷനുള്ള 1.6 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് 41 എം.എം മോഡലിന്. 402x476 പിക്സൽ റസലൂഷനുളള 1.91 ഇഞ്ച് ഡിസ്പ്ലേയാണ് 46 എം.എം മോഡലിന്. ക്വാൽകോം സ്നാപ്ഡ്രാഗൺ വെയർ 2500 പ്രോസസർ, അപ്പോളോ സഹ പ്രോസസർ എന്നിവയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.