ഫോൺ വീണോെട്ട, ഒന്നും പറ്റില്ല!
text_fieldsഎത്ര വിലയുള്ളതുമാകെട്ട ഫോണുകൾ താഴെ വീണാൽ സ്ക്രീൻ ചിലന്തിവല പോലെയാകും. പോറലേൽക്കുക, പൊട്ടുക, വെള്ളത്തിൽ വീണുള്ള നാശം തുടങ്ങിയവ തടയാൻ വിപണിയിൽ ഫോൺ കെയ്സുകൾ ധാരാളമുണ്ട്. അവക്കൊെക്ക വില കൂടുതലാണെന്ന് മാത്രമല്ല, ഫോണിെൻറ വലുപ്പവും കൂട്ടും. ആഡ് കെയ്സ് (എഡി അഥവാ ആക്ടിവ് ഡാംപിങ്) എന്ന ഇൗ ഫോൺ കെയ്സിനാകെട്ട ഇൗ പ്രശ്നങ്ങൾ ഒന്നുമില്ല. ഇൗ ഫോൺ കവറുണ്ടെങ്കിൽ സ്മാർട്ട്ഫോൺ താഴെവീണാലും പൊട്ടില്ല. ഫോൺ കൈയിൽനിന്ന് വഴുതി താഴെവീണാൽ അത് സെൻസർ വഴി മനസ്സിലാക്കി കെയ്സിലെ നാല് സ്പ്രിങ്ങുകൾ പ്രവർത്തിച്ച് നാല് മൂലയിൽനിന്നും എട്ട് വളഞ്ഞകാലുകൾ നിവർന്ന് ഫോണിെന സംരക്ഷിക്കും. പിന്നെ ഫോൺ കൈയിലെടുക്കുേമ്പാൾ ഇൗ കാലുകൾ കെയ്സിന് അകത്തേക്ക് തള്ളിവെച്ചാൽ മതി. അതിനാൽ കെയ്സ് പലതവണ ഉപയോഗിക്കാം. ഇൗ കാലുകൾ നിവരാൻ ഫോൺ ഒരിക്കലും തറയിൽ തൊടേണ്ടിവരുന്നില്ല. എന്നാൽ, പരന്ന പ്രതലത്തിന് പകരം അരികും മൂലയുമാണെങ്കിൽ ഇൗ കെയ്സിനും രക്ഷിക്കാൻ കഴിയില്ല.
പൊന്നുപോലെ കൊണ്ടുനടന്ന െഎഫോൺ മൂന്നുവർഷം മുമ്പ് താഴെ വീണ് പൊട്ടിയതാണ് ജർമൻകാരനായ ഫിലിപ് ഫ്രൻസലിന് ഇങ്ങനെെയാരു കണ്ടുപിടിത്തം നടത്താൻ പ്രചോദനമായത്. ജർമനിയിലെ ഏലൻ സർവകലാശാലയിൽ എൻജിനീയറിങ് വിദ്യാർഥിയാണ് 25കാരനായ ഫിലിപ്. പേറ്റൻറ് നേടിയിട്ടുണ്ട്. കിക്ക്സ്റ്റാർട്ടർ ക്രൗഡ് ഫണ്ട് വഴി ജൂലൈയിൽ ഫണ്ട് ശേഖരണം തുടങ്ങി താമസിയാതെ വാണിജ്യ ഉൽപാദനം ആരംഭിക്കും. 2011ൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് വായുവിെന ചീറ്റിത്തെറിപ്പിച്ച് ഫോണിനെ വീഴ്ചയിൽനിന്ന് രക്ഷിക്കുന്ന കണ്ടുപിടിത്തത്തിന് പേറ്റൻറ് നേടിയിരുന്നു. ജപ്പാൻ വാഹനനിർമാതാക്കളായ ഹോണ്ട 2013ൽ എയർബാഗ് പോലുള്ള ഭീമൻ ഫോൺ കെയ്സ് അവതരിപ്പിച്ചിരുന്നു. ഒന്നും വിപണിയെ ആകർഷിച്ചില്ല.
കുറുമ്പിന് കൂട്ടാവാൻ കുട്ടി ടാബ്
കുട്ടികൾക്കായി 10 ഇഞ്ചുള്ള ടാബ്ലറ്റുമായി ആമസോൺ. ആമസോൺ ഫയർ എച്ച്.ഡി 10 കിഡ്സ് എഡിഷൻ ടാബാണ് കുട്ടികളുടെ തോഴനാവാൻ എത്തുന്നത്. നേരത്തെ ഏഴ്, എട്ട് ഇഞ്ച് ഡിസ്പ്ലേകളിൽ ആമസോൺ ഫയർ കിഡ്സ് എഡിഷൻ ടാബുകൾ ഇറങ്ങിയിട്ടുണ്ട്. താഴെ വീണാൽ പരിക്കേൽക്കാതിരിക്കാൻ റബർ ബമ്പർ, ലളിതമായ സോഫ്റ്റ്വെയർ, ആപ്, ഗെയിം, ബുക്സ്, വിഡിയോകൾ എന്നിവ ഒരുവർഷം സൗജന്യം. കുട്ടികൾ ടാബ് തകർത്താൽ മാറ്റിത്തരുന്നതിന് രണ്ടുവർഷ ഗാരൻറിയുമുണ്ട്. മാതാപിതാക്കൾക്ക് കുട്ടികളുടെ ടാബ് ഉപയോഗം നിയന്ത്രിക്കാനുള്ള പേരൻറൽ കൺട്രോളുകളുണ്ട്. പേരൻറൽ ഡാഷ്ബോർഡ് വഴി അകലെയിരുന്ന് സെറ്റിങ്ങുകൾ മാറ്റാനും കഴിയും.
അവധിദിനങ്ങളിലും പ്രവൃത്തിദിനങ്ങളിലും ഉപയോഗം പ്രത്യേകം നിയന്ത്രിക്കാം. രാത്രി എപ്പോൾ ടാബ് ഒാഫാകണമെന്ന് നിശ്ചയിക്കാം. ജൂൈല 11ന് വിപണിയിലെത്തും. 13,700 രൂപയാണ് വില. 1920x1200 പിക്സൽ ഫുൾ എച്ച്.ഡി റസലൂഷനുള്ള 10.1 ഇഞ്ച് സ്ക്രീൻ, 256 ജി.ബി ആക്കാവുന്ന 32 ജി.ബി ഇേൻറണൽ മെമ്മറി, രണ്ട് ജി.ബി റാം, മുന്നിൽ വി.ജി.എ കാമറ, പിന്നിൽ രണ്ട് ജി.ബി കാമറ, 1.8 ജിഗാഹെർട്സ് നാലുകോർ പ്രോസസർ, ഫയർ ഒ.എസ്, 10 മണിക്കൂർ ബാറ്ററി, എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.