കുട്ടികളും സ്മാർട്ടാകും, ക്വാൽകോമിെൻറ സ്മാർട്ട് വാച്ച് സീരിസ്
text_fieldsകുട്ടികൾക്കായുള്ള പുതിയ സ്മാർട്ട് വാച്ച് സീരിസ് അവതരിപ്പിക്കാനൊരുങ്ങി ക്വാൽകോം. ഇതിനായി പുതിയ ചിപ്സെറ്റിന് ക്വാൽകോം രൂപം നൽകിയിട്ടുണ്ട്. ഷാങ്ഹായിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് ക്വാൽകോം ചിപ്സെറ്റ് പുറത്തിറക്കിയത്. സ്നാപ്ഡ്രാഗൺ വെയർ 2500 പ്ലാറ്റ്ഫോമിലാണ് കുട്ടികൾക്കായുള്ള സ്മാർട്ട്വാച്ചിനായുള്ള ചിപ്സെറ്റിന് കമ്പനി രൂപം നൽകിയിരിക്കുന്നത്.
കുട്ടികൾക്കുള്ള സ്മാർട്ട്വാച്ച് അന്വേഷിച്ചെത്തുന്ന രക്ഷിതാക്കളെല്ലാം രണ്ട് കാര്യങ്ങളാണ് പ്രധാനമായും ആവശ്യപ്പെടുന്നത്. ഒന്ന് കുട്ടികളുടെ പ്രവർത്തികൾ നിരീക്ഷിക്കുക. രണ്ട് അവരുമായി ആശയവിനിമയം നടത്തുക. ഇതിനായി കൂടുതൽ കൃത്യമായ ലോക്കേഷൻ ട്രാക്കിങ് സംവിധാനം പുതിയ സ്മാർട്ട് വാച്ച് സീരിസിൽ ഉൾപ്പെടുത്തുമെന്ന് ക്വാൽകോം അറിയിച്ചു. കുട്ടികളുമായി ആശവിനിമയം നടത്തുന്നതിനായി അഞ്ച് മെഗാപിക്സലിെൻറ കാമറഫയും ഇൗ ചിപ്സെറ്റോട് കൂടി വരുന്ന സ്മാർട്ട് വാച്ചുകളിൽ ഉൾപ്പെടുത്തും.
കുറഞ്ഞ ബാറ്റററി ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്നതാവും ക്വാൽകോം പുറത്തിറക്കുന്ന പുതിയ സ്മാർട്ട്വാച്ച് സീരിസ്. കുട്ടികൾക്ക് എത്ര വ്യായാമം ലഭിക്കുന്നുണ്ടെന്നതുൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ പുതിയ ചിപ്സെറ്റിന് കഴിയും. ഗുഗിളിെൻറ വോയ്സ് അസിസ്റ്റ് സംവിധാനവും കൂടി കൂട്ടിച്ചേർത്താവും പുതിയ വാച്ച് സീരിസ് പുറത്തിറങ്ങുക. 512 എം.ബി റാമുമായിട്ടായിരിക്കും വെയർ 2500 വിപണിയിലെത്തുക. ചൈനീസ് മൊബൈൽ ഫോൺ നിർമാതാക്കളായ ഹുവായുമായി ചേർന്നാവും ക്വാൽകോം സ്മാർട്ട്വാച്ച് സീരിസ് പുറത്തിറക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.