2K ഡിസ്പ്ലേയും 11 മണിക്കൂർ ബാറ്ററി ലൈഫുമുള്ള റിയൽമി ബുക്ക് സ്ലിം; ലാപ്‌ടോപ്പ് വിപണി കീഴടക്കാൻ റിയൽമി
text_fieldsചൈനീസ് ബ്രാൻഡായ റിയൽമി ഇന്ത്യയിൽ ലാപ്ടോപ് വിപണിയിലേക്കും കാലെടുത്തുവെച്ചിരിക്കുകയാണ്. 'റിയൽമി ബുക് സ്ലിം' എന്ന പേരിൽ രണ്ട് കിടിലൻ മിഡ് റേഞ്ച് ലാപ്ടോപ്പുകളാണ് കഴിഞ്ഞ ദിവസം കമ്പനി രാജ്യത്ത് ലോഞ്ച് ചെയ്തത്. വിലയും സവിശേഷതകളും താരതമ്യം ചെയ്താൽ, മറ്റേത് ലാപ്‌ടോപ്പ് ബ്രാൻഡുകളോടും മത്സരിക്കാൻ പോന്നതാണ് റിയൽമിയുടെ സ്വന്തം 'റിയൽമി ബുക് സ്ലിം' ലാപ്‌ടോപ്പ് എന്ന് പറയാം.
കിടിലൻ ഡിസ്പ്ലേ അനുഭവം
മീഡിയം ബജറ്റിലുള്ള ലാപ്ടോപ്പുകളെടുക്കുന്നവർക്ക് പൊതുവേ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരാറുള്ളത് ഡിസ്പ്ലേയിലാണ്. മികച്ച അനുഭവം തരുന്ന ഏറെ മിഴിവുള്ള ഡിസ്പ്ലേകളുണ്ടാവുക ഒരു ലക്ഷം രൂപയ്ക്കടുത്ത് വില വരുന്ന ലാപ്ടോപ്പുകളില മാത്രമായിരിക്കും. എന്നാൽ, റിയൽമി ബുക്ക് സ്ലിമ്മിൽ കമ്പനി ഒരുക്കിവെച്ചിരിക്കുന്നത് മികച്ച ബ്രൈറ്റ്നസും മിഴിവുമുള്ള 2കെ ഡിസ്പ്ലേ തന്നെയാണ്.
400 നിറ്റ്‌സ് വരെ ബ്രൈറ്റ്നസുളളള 14 ഇഞ്ച് 2കെ ( (2,160x1,440 പിക്സൽസ്) സ്ക്രീന്‍, 100 ശതമാനം എസ്‌ആര്‍ജിബി കളര്‍ ഗാമട്ട് പിന്തുണ, 90 ശതമാനമാണ് ബോഡി-സ്ക്രീന്‍ അനുപാതം, ആസ്പെക്ട് റേഷ്യോ 3:2 ആണ്. ഇപ്പോൾ മാർക്കറ്റിലുള്ള മീഡിയം ലാപ്പുകളിൽ ഉള്ളതിനേക്കാൾ 33 ശതമാനം കൂടുതൽ ബ്രൈറ്റ് ഡിസ്പ്ലേയായിരിക്കും റിയൽമി ബുക്കിലേത്.
കൂടാതെ, വശങ്ങളിൽ 5.3 മില്ലീമീറ്ററും മുകളിൽ 8.45 മില്ലീമീറ്ററും മാത്രം കട്ടിയുള്ള നേർത്ത ബെസലുകളാണ് ലാപ്‌ടോപ്പ് ഡിസ്പ്ലേയ്ക്കുള്ളത്. നേർത്ത ബെസെൽ ഡിസൈൻ അതിെൻറ സ്ക്രീൻ-ടു-ബോഡി അനുപാതം 90 ശതമാനമായി ഉയർത്താൻ സഹായിച്ചിട്ടുണ്ടെന്നും റിയൽമി അവകാശപ്പെടുന്നു-ആപ്പിൾ മാക്ബുക്ക് എയറിൽ ലഭ്യമായ 82 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതത്തേക്കാൾ കൂടുതലാണിത് എന്നത് ശ്രദ്ധേയമാണ്.
കിടിലൻ ശബ്ദ അനുഭവം സമ്മാനിക്കാനായി ഇരട്ട ഹാര്‍മൺ കാര്‍ഡൊൺ സ്പീക്കർ, സുരക്ഷയ്ക്കായി ഫിംഗർ പ്രിൻറ് സെൻസർ, 30 മിനിറ്റിൽ 50 ശതമാനം ചാര്‍ജ് ചെയ്യാൻ അനുവദിക്കുന്ന 65വാട്ട് ചാര്‍ജര്‍ , ഒറ്റ ഫുള്‍ ചാര്‍ജില്‍ 11 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ്, ഇരുട്ടത്തും ലാപ്‌ടോപ്പ് ഉപയോഗിക്കാൻ സഹായിക്കുന്ന ബാക്ലിറ്റ് കീബോര്‍ഡ്, എച്ച്.ഡി വെബ്‌കാം എന്നിവയും റിയൽമി ബുക്ക് സ്ലിമ്മിെൻറ മികച്ച സവിശേഷതകളിൽ പെടുന്നു. വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കുന്ന റിയൽമി ബുക്ക് വിന്‍ഡോസ് 11 റിലീസ് ചെയ്യുേമ്പാൾ അതിലേക്ക് അപ്ഗ്രേഡുചെയ്യാന്‍ സാധിക്കും.
പ്രമുഖ പ്രൊസസർ നിർമാതാക്കളായ ഇൻറലിെൻറ ഏറ്റവും പുതിയ 11-ാം തലമുറയിലെ കോർ ഐ3, കോർ ഐ5 എന്നീ പ്രോസസറുകളുടെ കരുത്തിലാണ് രണ്ട് ലാപ്പുകൾ പ്രവര്‍ത്തിക്കുന്നത്. കോർ ഐ3 വകഭേദത്തിലെ 8GB RAM + 256GB മോഡലിന് 46,999 രൂപയാണ് വില. കോർ ഐ5 8GB RAM + 512GB വകഭേദത്തിന് 59,999 രൂപ നൽകണം. എന്നാൽ, ആമുഖ ഓഫർ എന്ന നിലയിൽ, റിയൽമി അടിസ്ഥാന മോഡൽ 44,999 രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 512 ജിബി സ്റ്റോറേജ് മോഡലിന് 56,999 രൂപയും നൽകിയാൽ മതി. റിയൽ ബ്ലൂ, റിയൽ ഗ്രേ കളർ ഓപ്ഷനുകളിലാണ് ലാപ്‌ടോപ്പ് വരുന്നത്. ഫ്ലിപ്കാർട്ട്, റിയൽമി ഡോട്ട് കോം, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെ ഓഗസ്റ്റ് 30 മുതൽ വിൽപ്പനയ്‌ക്കെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.