100 എം.ബി.പി.എസ് വേഗതയിൽ ജിയോ ഫൈബർ നെറ്റ്
text_fieldsമുംബൈ: ജിയോയുടെ ഫൈബർ ഇൻറർനെറ്റ് സേവനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തായി. ജിയോയുടെ വെബ്സൈറ്റിലാണ് അബദ്ധത്തിൽ ബ്രോഡ്ബാൻഡ് സേവനത്തെ സംബന്ധിക്കുന്ന കൂടുതൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് റിലയൻസ് തന്നെ ഇൗ വിവരങ്ങൾ വെബ്സൈറ്റിൽ നിന്ന് എടുത്ത് മാറ്റുകയായിരുന്നു.
പ്രതിമാസം 100 എം.ബി.പി.എസ് വേഗതയിൽ 100 ജി.ബി ഡാറ്റയാണ് ജിയോ നൽകുക. 100 ജി.ബിയിൽ കൂടുതൽ ഉപയോഗിച്ചാൽ വേഗത 1 എം.ബി.പി.എസായി കുറയും. ജിയോയുടെ ബ്രോഡ്ബാൻഡ് സേവനം ലഭ്യമാകുന്നതിന് സെക്യൂരിറ്റി ഡെപ്പോസിറ്റായി 4,500 രൂപ നൽകണം. എന്നാൽ ഇത് തിരിച്ചുകിട്ടുന്ന തുകയായിരിക്കുമെന്നും ജിയോ അറിയിച്ചിട്ടുണ്ട്.
4 കെ റെസല്യൂഷനിലുള്ള വീഡിയോകൾ കാണുന്നതിനുള്ള സൗകര്യവും ജിയോയുടെ ബ്രോഡ്ബാൻഡ് സേവനത്തിനൊപ്പം ലഭ്യമാക്കുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഘട്ടത്തിൽ അഹമ്മദാബാദ്, ഡൽഹി, ഹൈദരാബാദ്, ജയ്പൂർ, കൊൽക്കത്ത, മുംബൈ, സൂറത്ത്, വഡോദര, വിശാഖപട്ടണം എന്നിവടങ്ങളിലായിരിക്കും ജിയോ സേവനം ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.