ഏഴംഗ സംഘം കവർന്നത് 3.72 കോടി രൂപ; സഹായിച്ചത് 'ആപ്പിൾ വാച്ച്'
text_fieldsവാഷിങ്ടൺ: സ്മാർട്ട്വാച്ച് വിപണിയിൽ രാജാവായി വിലസുകയാണ് ആപ്പിൾ വാച്ച്. ഫിറ്റ്നസ് ഫീച്ചറുകൾ അടക്കമുള്ള മികച്ച സവിശേഷതകൾ കൊണ്ടും രൂപ ഭംഗികൊണ്ടുമൊക്കെ ആപ്പിൾ വാച്ചിനെ വെല്ലാൻ മറ്റ് ബ്രാൻഡുകൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഫാൾ ഡിറ്റക്ഷൻ, ഹാർട്ട് മോണിറ്റർ പോലുള്ള െഎ വാച്ചിലെ ഫീച്ചറുകൾ ആളുകളുടെ ജീവൻ രക്ഷിച്ച സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്. എന്നാൽ, ആപ്പിൾ വാച്ചിന് ചീത്തപ്പേരുണ്ടാക്കിയ സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സംഭവം നടന്നത് കഴിഞ്ഞ വർഷം ജനുവരിയിൽ കണക്റ്റിക്കട്ടിലെ ഹർട്ട്ഫോർഡിലാണ്. ആപ്പിൾ വാച്ചിെൻറ സഹായത്തോടെ ഏഴംഗ സംഘം അഞ്ച് ലക്ഷം ഡോളറിെൻറ (ഏകദേശം 3.72 കോടി രൂപ) തട്ടിപ്പ് നടത്തിയതായി ന്യൂയോർക് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, സംഘം അത്രയും തുക അടിച്ചുമാറ്റിയതാകെട്ട ഒരു മയക്കുമരുന്ന് വിൽപ്പനക്കാരെൻറ കൈയ്യിൽ നിന്നും.
തട്ടിപ്പുകാർ പ്രയോഗിച്ചത് 'ട്രാക്കിങ് ട്രിക്ക്'
ആപ്പിൾ സമീപകാലത്തായി ലോഞ്ച് ചെയ്ത കൊച്ചു ട്രാക്കിങ് ഡിവൈസാണ് എയർടാഗ്. ആ ചെറിയ ഉപകരണം നമ്മുടെ പേഴ്സിലോ, ബാഗുകളിലോ ഇട്ടുവെക്കുകയാണെങ്കിൽ, അവ എവിടെയങ്കിലും നഷ്ടമായാൽ സ്മാർട്ട്ഫോൺ ഉപയോഗിച്ച് കണ്ടെത്താൻ സാധിക്കും. എയർടാഗ് ഇൗ വർഷം തുടക്കത്തിലായിരുന്നു ആപ്പിൾ അവതരിപ്പിച്ചത്. എന്നാൽ 2020 വരെ ആപ്പിൾ വാച്ചായിരുന്നു ട്രാക്ക് ചെയ്യാൻ യൂസർമാരെ അനുവദിച്ചിരുന്ന ഏക ഉപകരണം. ഐഫോണിലെ 'ഫൈന്‍ഡ് മൈ' ആപ്പ് ഉപയോഗിച്ച് ആപ്പിൾ വാച്ച് ട്രാക്ക് ചെയ്യാൻ കഴിയും. അതിലൂടെ വിശദമായ ലൊക്കേഷൻ വിവരങ്ങളും അറിയാം.
മയക്കുമരുന്ന് വ്യാപാരിയുടെ കാറിെൻറ ബമ്പറിനടിയിൽ ആപ്പിൾ വാച്ച് ഒളിപ്പിച്ചു വെച്ച്, അത് നൽകുന്ന ലൊക്കേഷൻ വിവരങ്ങൾ അനുസരിച്ച് അയാളുടെ ഹോട്ടൽ മുറി തട്ടിപ്പുകാർ കണ്ടെത്തുകയായിരുന്നു. അവിടെ നിന്നാണ് ഭീമൻതുക മോഷ്ടിച്ചത്. ആദ്യം കാർ പിന്തുടർന്ന സംഘം കാറിെൻറ ചില്ല് തകർത്ത് അകം പരിശോധിച്ചിരുന്നു. ഒന്നും ലഭിക്കാത്തതിനെ തുടർന്നാണ് ഹോട്ടൽ മുറി ഭേദിച്ച് അകത്ത് കടന്ന് പണം അടിച്ചുമാറ്റിയത്.
തട്ടിപ്പിനു വേണ്ടി ഉപയോഗിക്കപ്പെെട്ടങ്കിലും െഎഫോണും ആപ്പിൾ വാച്ചുമുള്ളവർക്ക് ഏറെ ഉപകാരപ്പെടുന്നതാണ് ഇൗ ട്രാക്കിങ് സംവിധാനം. ആപ്പിള്‍ വാച്ച് കാണാതാവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍, അത് കണ്ടെത്താനായി ഇത് ഉപയോഗിക്കാം. ജി.പി.എസും സെല്ലുലർ കണക്ഷനുമുള്ള ആപ്പിൾ വാച്ചിന് െഎഫോണിലെ ഫൈൻഡ് മൈ ആപ്പിലേക്ക് അതിെൻറ കൃത്യമായ ലൊക്കേഷൻ അയച്ചുകൊടുക്കാൻ സാധിക്കും. മോഷ്ടാക്കൾ ആപ്പിൾ വാച്ചിലെ വിവരങ്ങളും മറ്റും മായ്ച്ചുകളയുന്നത് തടയാനായി ആപ്പിള്‍ ഐഡിയും പാസ്‌വേഡും ആവശ്യപ്പെടുന്ന ഒരു ആക്ടിവേഷന്‍ ലോക്കും െഎ വാച്ചിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.